Gulf Obituary Saudi Arabia

കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ അടക്കം 15 തൊഴിലാളികൾ മരിച്ചു.

കുവൈത്ത് സിറ്റി : കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ അടക്കം 15 തൊഴിലാളികൾ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായകുളം കറ്റാനം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ച 15 പേരിൽ ആറ് പേരും ഇന്ത്യക്കാരാണ്.എണ്ണ ഖനനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോൺട്രാക്ട് കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം. തെക്കൻ കുവൈത്തിൽ ബർഗാൻ എണ്ണപാടത്തിന് സമീപത്ത് ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട ബസുകളിലൊന്നിന്റെ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാൾ പരിക്കുകളോടെ അദ് ആൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Gulf Saudi Arabia

സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകളിൽ കൂടി സ്വദേശികള്‍ക്ക്.

റിയാദ് : സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കി. മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയായ കടകളിലെ ജോലികളാണ് പ്രധാനമായും സ്വദേശികള്‍ക്കായി മാറ്റിവെക്കുന്നത്. സെപ്റ്റംബര്‍ 11ന് സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങും. മുഖ്യമായും കടകളിലെ ജോലികളിലാണ് സ്വദേശികള്‍ക്കായി മാറ്റി വെക്കുന്നത്. മലയാളികള്‍ കൂടുതലുള്ളതാണ് ഈ മേഖലകള്‍. സെപ്റ്റംബര്‍ 11ന് സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങും. തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊര്‍ജ്ജിത സ്വദേശിവത്്കരണത്തിന്റെ ഭാഗമായാണ് നടപടി. തൊഴില്‍ മന്ത്രി ഡോ. അലി […]

Entertainment Gulf Kerala Saudi Arabia

സോഷ്യൽ ഫോറം കലണ്ടർ പ്രകാശനം ചെയ്തു.

ഇന്ത്യൻ സോഷ്യൽ ഫോറം കലണ്ടർ മുഹമ്മദ് മൗലവി നാസർ മദനിക്ക് കോപ്പി നൽകി പ്രകാശനം ചെയ്യുന്നു അൽ ഹസ്സ: ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഹസ്സ ബ്ലോക്ക് കമ്മിറ്റി പുതു വർഷ കലണ്ടർ പുറത്തിറക്കി. കലണ്ടർ ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഹസ്സ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് മൗലവി അൽ ഹസ്സ ഇസ്‌ലാമിക് സെന്റർ മലയാള വിഭാഗം മേധാവി നാസർ മദനിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. നാസർ മാളിയേക്കൽ, ഷുക്കൂർ മാന്നാർ, മുഹമ്മദ് മാംഗ്ലൂർ, […]

Alappey Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Obituary Oman Palakkad Pathanamthitta Qatar Saudi Arabia Thrissur Trivandrum UAE Wayanad

പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ബാബു ഷേര്‍സാദ് അന്തരിച്ചു.

ദുബൈ : ദുബൈയിലെ പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ബാബു ഷേര്‍സാദ് അന്തരിച്ചു. മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയുടെ ഭര്‍ത്താവാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ദുബൈ റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം. ദുബൈ വെല്‍കെയര്‍ ഹോസ്പിറ്റല്‍ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ബാബു ഷേര്‍സാദ് കോഴിക്കോട് കല്ലായി മുള്ളത്ത് കുടുംബാംഗമാണ്. സുമയ്യ, സുസൈല്‍, സഫീര്‍ എന്നിവര്‍ മക്കളാണ്.

Gulf Health Oman Qatar Saudi Arabia UAE

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂമികുലുക്കം അനുഭവപ്പെട്ടത്. രണ്ടു തവണയായി അനുഭവപ്പെട്ടത്. ഭൂചലനം ഇറാഖിലും ഇറാനിലുമുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം എന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ഈസ അൽ റമദാൻ വ്യക്തമാക്കി. കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത്‌ സയന്റിഫിക്‌ റിസേർച്ച്‌ സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനിലും ഇറാഖിലും ഇതേ സമയത്ത്‌ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു ഭൂകമ്പ മാപിനിയിൽ 7.1 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനത്തിൽ […]

Alappey Crime Entertainment Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Others Palakkad Pathanamthitta Qatar Saudi Arabia Sports Technology Thrissur Trivandrum UAE Wayanad

ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി.

കണ്ണൂർ : ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി. കാര്യമറിയാതെ പലരും നിരവധി തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു. മറ്റു ചിലർ വാട്ട്‌സ്ആപ്പ് ഡിലീറ്റ് ചെയ്ത് റീ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. മിക്കവരെയും വലിയ തോതിൽ തന്നെ വാട്ട്സ്ആപ്പ് പണിമുടക്ക് ബാധിച്ചു. കാരണമെന്ത് എന്ന് വ്യക്തമല്ല.

Alappey Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Saudi Arabia Thrissur Trivandrum Wayanad

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ദന്തല്‍ സ്‌പെഷ്യലിസ്റ്റ്.

തിരുവനന്തപുരം / സൗദി : സൗദി ആരോഗ്യ മന്ത്രാലയത്തിലെ തായ്ഫ് റീജിയനിലേക്ക് ദന്തല്‍ സ്‌പെഷ്യലിസ്റ്റുകളെ ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. കണ്‍സള്‍ട്ടന്റ് പെരിയോഡോണ്‍ടിക്‌സ് ആന്റ് ദന്തല്‍ പ്ലാന്റേഷന്‍, സ്‌പെഷ്യലിസ്റ്റ് പെഡോഡോണ്‍ടിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് പ്രോസ്‌തോഡോണ്‍ടിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് എന്‍ഡോഡോണ്‍ടിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഓര്‍ത്തോഡോണ്‍ടിസ്റ്റ് വിഭാഗങ്ങളിലാണ് നിയമനം. എം.ഡി.എസ് ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടാവണം. odepckerala@gmail.com ല്‍ നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിയ്ക്കു മുമ്പ് ബയോഡേറ്റ ലഭിക്കണം.

Alappey Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Saudi Arabia Thrissur Trivandrum Wayanad

നോര്‍ക്ക റൂട്ട്‌സ് സൗദിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു.

തിരുവനന്തപുരം : സൗദി അറേബ്യയിലെ അല്‍മന ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് ബി.എസ്.സി ജിഎന്‍എം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 25. യോഗ്യതയും വിവരങ്ങളും www.norkaroots.net ലും 1800 425 3939 ടോള്‍ ഫ്രീ നമ്പരിലും ലഭ്യമാണ്.

Gulf India Kasaragod Kerala Obituary Saudi Arabia

സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.

ജിദ്ദ : സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജിദ്ദ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം സിക്രട്ടറി കുമ്പള ബംബ്രാണ എൽ.പി സ്‌കൂളിന് സമീപം ഫാത്തിമ മൻസിലിൽ സലാം ബംബ്രാണ (27) ആണ് മരിച്ചത്. അൽ ജൂബ എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Palakkad Pathanamthitta Qatar Saudi Arabia Thrissur Trivandrum UAE Wayanad

പ്രവാസി ബോധവത്കരണ ശില്‍പ്പശാല ബുധനാഴ്ച തിരുവനന്തപുരത്ത്.

തിരുവനന്തപുരം : വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രവാസി ബോധവത്കരണ ശില്‍പ്പശാല നാളെ (സെപ്റ്റംബര്‍ 13) തിരുവനന്തപുരത്ത് നടക്കും. രാവിലെ 9.30 ന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മലയാളത്തില്‍ തയാറാക്കിയ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ കൈപ്പുസ്തകം പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം സ്വാഗതം പറയും. വിസ തട്ടിപ്പിലും അനധികൃത റിക്രൂട്ട്‌മെന്റുകാരുടെ വലയിലും […]