Alappey Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Others Palakkad Pathanamthitta Qatar Saudi Arabia Thrissur Trivandrum UAE Wayanad World

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആരംഭമായി.

ജിദ്ദ : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആരംഭമായി. ചുണ്ടില്‍ തല്‍ബിയത്ത് മന്ത്രവുമായി ഹാജിമാര്‍ തര്‍വിയത്തിന്റെ ദിനമായ ഇന്ന് മിനയില്‍ കഴിച്ച് കൂട്ടും.

Entertainment Gulf India Kannur Kerala Oman Qatar Saudi Arabia UAE

കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയായ കെ.സി.പി.കെ കുടുംബ സംഗമം സംഘടിപ്പിച്ചു.

കുടുംബ സംഗമം അഡ്വ. ടി.വി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയായ കെ.സി.പി.കെ കുടുംബ സംഗമം സംഘടിപ്പിച്ചു. മധുരിക്കും പ്രവാസം എന്ന ബാനറിൽ കണ്ണൂരിൽ നടന്ന കുടുംബ സംഗമം സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ അംഗം അഡ്വ. ടി.വി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.മുഹമ്മദ് റുഷ്‌ദി വിഷയാവതരണം നടത്തി. പി.കെ ഇസ്മത്ത്, എസ്.വി ഫസൽ, ഫൈസൽ കുട്ടിയാപ്പുറത്ത്, […]

Gulf India Saudi Arabia

അടിച്ചു കൊല്ലൽ അവസാനിപ്പിക്കാൻ ജനം വീട് വിട്ടിറങ്ങണം: സോഷ്യൽ ഫോറം സെമിനാർ.

ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ശിഹാബുദ്ദീൻ മൗലവി ഉൽഘാടനം ചെയ്യുന്നു. ഖഫ്ജി: സംഘപരിവാര ആൾക്കൂട്ട കൊലപാതങ്ങൾ അവസാനിപ്പിക്കാൻ പൊതുജനം വീട് വിട്ട് പുറത്തിറങ്ങുകയും സംഘികളെ പ്രതിരോധിക്കാൻ മുന്നോട്ടു വരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ എഴുപതാമത് വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി “ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക” എന്ന പ്രമേയത്തിൽ ഖഫ്ജി സനയ്യയിൽ സംഘടിപ്പിച്ച പരിപാടി ഫോറം ജുബൈൽ ബ്ലോക് കമ്മിറ്റി അംഗം […]

Gulf India Kerala Oman Qatar Saudi Arabia UAE

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതിക്ക് 12.6 കോടിയുടെ അനുമതി.

തിരുവനന്തപുരം : പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് മുഖാന്തിരം നടപ്പാക്കിയ സാന്ത്വന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 12.6 കോടി രൂപയുടെ ഭരണാനുമതി നല്‍കി. അഞ്ചര കോടി രൂപ വിതരണത്തിനായി നോര്‍ക്ക റൂട്ട്‌സിന് അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അപേക്ഷ നല്‍കിയ 662 പേര്‍ക്ക് പദ്ധതി പ്രകാരം നല്‍കാനുള്ള 3.82 കോടി രൂപ ഉടനെ വിതരണം ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍ രാഘവന്‍ അറിയിച്ചു. 330 പേര്‍ക്ക് […]

Entertainment Gulf Oman Qatar Saudi Arabia UAE

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ നാളെ.

ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ നാളെ. ശനിയാഴ്ച മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച ആയി സ്ഥിതീകരിച്ചത്.

Gulf Saudi Arabia

സഊദി കിരീടാവകാശിയെ മാറ്റി.

ജിദ്ദ: സഊദി കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നാഇഫിനെ സ്ഥാനത്ത് നിന്ന് നീക്കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. സല്‍മാന്‍ രാജാവിന്റെ മകനും നിലവിലെ ഉപകിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും. നിലവില്‍ കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പിന്റെ ചുമതലയും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ വഹിക്കും. പുതിയ ആഭ്യന്തര മന്ത്രിയായി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നാഇഫ് രാജകുമാരനെയും സഹമന്ത്രിയായി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സലീമിനെയും […]

Crime Gulf India Kerala Qatar Saudi Arabia

ശമ്പളവും ഭക്ഷണവുമില്ല; ഇന്ത്യൻ സോഷ്യൽ ഫോറം ആറു മലയാളികൾക്ക് തുണയായി നാട്ടിലേക്കയച്ചു.

നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികളുടെ യാത്രാ രേഖകൾ ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക് കമ്മിറ്റി അംഗം ഹനീഫ കൂവ്വപ്പാടി കൈമാറുന്നു. ദമാം : ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായിരുന്ന 6 തൊഴിലാളികൾ ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെടലിനെ തുടർന്ന് നാട്ടിലേക്കു തിരിക്കാനായി. ഖഫ്ജി യിലെ എ.ആർ.സി.ഇ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി തൊഴിലാളികളാണ് ശമ്പളവും ഭക്ഷണവുമില്ലാതെ ഏഴ് മാസത്തോളമായി ദുരിതമനുഭവിച്ചിരുന്നത്. ഈ ദുരിത നിന്നും എങ്ങിനെയും രക്ഷപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖഫ്ജിയിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുമായി ഇവർ ബന്ധപ്പെടുകയും […]

Crime Gulf India Kerala Oman Qatar Saudi Arabia Trivandrum UAE

ഖത്തര്‍: ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടണം : മുഖ്യമന്ത്രി.

തിരുവനന്തപുരം : പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും അടിയന്തര നടപടികള്‍ എടുക്കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും ആവശ്യപ്പെട്ടു. ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ കഴിയുന്നുണ്ട്. അവരില്‍ മൂന്നു ലക്ഷം പേര്‍ മലയാളികളാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണത കണക്കിലെടുത്ത് ഈ പ്രശ്‌നത്തില്‍ ഇടപെടണം. ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് അതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. […]

Gulf India Kerala Oman Qatar Saudi Arabia UAE

പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ നടപടി.

ഗള്‍ഫ് നാടുകളില്‍ മലയാളികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ നോര്‍ക റൂട്‌സ് വഴി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ സാദ്ധ്യതയും വേതനവും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ തൊഴില്‍ നേടാന്‍ നിര്‍ബന്ധിതരാകുന്നവരെ വ്യാജ റിക്രൂട്‌മെന്റ് ഏജന്‍സികള്‍ വഞ്ചിക്കുന്നതിനെതിരെ നോര്‍ക റൂട്‌സ് ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്. വിദേശത്തേക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രീ ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു. […]

Crime Gulf Saudi Arabia

ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക : ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

(ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ഐക്യ ദാർഢ്യ സംഗമം ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് മുബാറക് വസീം ഉദ്ഘാടനം ചെയ്യുന്നു) ദമാം : ഭീകരതയുടെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയിലെ മതേതര വിശ്വാസികളും ദലിത്‌ മത ന്യൂന പക്ഷങ്ങളും ഐക്യപ്പെടണമെന്ന് ‘വര്‍ത്തമാന കാല ഇന്ത്യയും പൌരബോധവും’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഐക്യ ദാർഢ്യ സംഗമം ആവശ്യപ്പെട്ടു. ദമ്മാം സഫാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി സോഷ്യല്‍ ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് മുബാറക് […]