Alappey Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Obituary Oman Palakkad Pathanamthitta Qatar Saudi Arabia Thrissur Trivandrum UAE Wayanad

പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ബാബു ഷേര്‍സാദ് അന്തരിച്ചു.

ദുബൈ : ദുബൈയിലെ പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ബാബു ഷേര്‍സാദ് അന്തരിച്ചു. മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയുടെ ഭര്‍ത്താവാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ദുബൈ റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം. ദുബൈ വെല്‍കെയര്‍ ഹോസ്പിറ്റല്‍ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ബാബു ഷേര്‍സാദ് കോഴിക്കോട് കല്ലായി മുള്ളത്ത് കുടുംബാംഗമാണ്. സുമയ്യ, സുസൈല്‍, സഫീര്‍ എന്നിവര്‍ മക്കളാണ്.

Gulf Health Oman Qatar Saudi Arabia UAE

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂമികുലുക്കം അനുഭവപ്പെട്ടത്. രണ്ടു തവണയായി അനുഭവപ്പെട്ടത്. ഭൂചലനം ഇറാഖിലും ഇറാനിലുമുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം എന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ഈസ അൽ റമദാൻ വ്യക്തമാക്കി. കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത്‌ സയന്റിഫിക്‌ റിസേർച്ച്‌ സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനിലും ഇറാഖിലും ഇതേ സമയത്ത്‌ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു ഭൂകമ്പ മാപിനിയിൽ 7.1 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനത്തിൽ […]

Alappey Crime Entertainment Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Others Palakkad Pathanamthitta Qatar Saudi Arabia Sports Technology Thrissur Trivandrum UAE Wayanad

ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി.

കണ്ണൂർ : ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി. കാര്യമറിയാതെ പലരും നിരവധി തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു. മറ്റു ചിലർ വാട്ട്‌സ്ആപ്പ് ഡിലീറ്റ് ചെയ്ത് റീ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. മിക്കവരെയും വലിയ തോതിൽ തന്നെ വാട്ട്സ്ആപ്പ് പണിമുടക്ക് ബാധിച്ചു. കാരണമെന്ത് എന്ന് വ്യക്തമല്ല.

Crime Gulf Health India Kerala Oman World

യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിൽ എത്തി.

ന്യൂഡൽഹി: യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിൽ എത്തി. റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച രാവിലെ 7.02ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ നേതൃത്വത്തിൽ എംപിമാരായ കെ.സി വേണുഗോപാൽ, ജോസ് കെ. മാണി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു.

Crime Gulf Health India Kerala Oman World

മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു

മസ്‌കത്ത് : യമനിലെ ഏദനില്‍നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിലിനെ (57) മോചിപ്പിച്ചു. ഒമാന്‍ ഭരണാധികാരിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലാണ് തുണയായത്. മസ്‌കത്തിലെത്തിയ ഫാദര്‍ ടോം ഇന്ത്യയിലേക്കു തിരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇദ്ദേഹം മോചിതനായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Palakkad Pathanamthitta Qatar Saudi Arabia Thrissur Trivandrum UAE Wayanad

പ്രവാസി ബോധവത്കരണ ശില്‍പ്പശാല ബുധനാഴ്ച തിരുവനന്തപുരത്ത്.

തിരുവനന്തപുരം : വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രവാസി ബോധവത്കരണ ശില്‍പ്പശാല നാളെ (സെപ്റ്റംബര്‍ 13) തിരുവനന്തപുരത്ത് നടക്കും. രാവിലെ 9.30 ന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മലയാളത്തില്‍ തയാറാക്കിയ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ കൈപ്പുസ്തകം പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം സ്വാഗതം പറയും. വിസ തട്ടിപ്പിലും അനധികൃത റിക്രൂട്ട്‌മെന്റുകാരുടെ വലയിലും […]

Alappey Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Others Palakkad Pathanamthitta Qatar Saudi Arabia Thrissur Trivandrum UAE Wayanad World

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആരംഭമായി.

ജിദ്ദ : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ആരംഭമായി. ചുണ്ടില്‍ തല്‍ബിയത്ത് മന്ത്രവുമായി ഹാജിമാര്‍ തര്‍വിയത്തിന്റെ ദിനമായ ഇന്ന് മിനയില്‍ കഴിച്ച് കൂട്ടും.

Entertainment Gulf India Kannur Kerala Oman Qatar Saudi Arabia UAE

കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയായ കെ.സി.പി.കെ കുടുംബ സംഗമം സംഘടിപ്പിച്ചു.

കുടുംബ സംഗമം അഡ്വ. ടി.വി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മയായ കെ.സി.പി.കെ കുടുംബ സംഗമം സംഘടിപ്പിച്ചു. മധുരിക്കും പ്രവാസം എന്ന ബാനറിൽ കണ്ണൂരിൽ നടന്ന കുടുംബ സംഗമം സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ അംഗം അഡ്വ. ടി.വി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.മുഹമ്മദ് റുഷ്‌ദി വിഷയാവതരണം നടത്തി. പി.കെ ഇസ്മത്ത്, എസ്.വി ഫസൽ, ഫൈസൽ കുട്ടിയാപ്പുറത്ത്, […]

Gulf India Kerala Oman Qatar Saudi Arabia UAE

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതിക്ക് 12.6 കോടിയുടെ അനുമതി.

തിരുവനന്തപുരം : പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് മുഖാന്തിരം നടപ്പാക്കിയ സാന്ത്വന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 12.6 കോടി രൂപയുടെ ഭരണാനുമതി നല്‍കി. അഞ്ചര കോടി രൂപ വിതരണത്തിനായി നോര്‍ക്ക റൂട്ട്‌സിന് അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അപേക്ഷ നല്‍കിയ 662 പേര്‍ക്ക് പദ്ധതി പ്രകാരം നല്‍കാനുള്ള 3.82 കോടി രൂപ ഉടനെ വിതരണം ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എന്‍ രാഘവന്‍ അറിയിച്ചു. 330 പേര്‍ക്ക് […]

Entertainment Gulf Oman Qatar Saudi Arabia UAE

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ നാളെ.

ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ നാളെ. ശനിയാഴ്ച മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച ആയി സ്ഥിതീകരിച്ചത്.