Gulf Kerala UAE

ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക്.

ദുബൈ : സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക്. ജാസ് ടൂറിസത്തിന്റെ പരാതിയിൽ യുഎഇയാണു ബിനോയ്ക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ നിലവിൽ ദുബായിലുള്ള ബിനോയ് കോടിയേരി നാട്ടിലേക്കു വരാനാകാതെ കുടുങ്ങി. ബിനോയ്‌യുടെ പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ഒന്നിനാണു ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരിൽ ദുബായിൽ സിവിൽ കേസെടുത്തത്.

Gulf Obituary UAE

ചരമം ● എം.അബ്ദുൽസലാം സുല്ലമി.

കോഴിക്കോട് : മുജാഹിദ് നേതാവ് എ.അബ്ദുസ്സലാം സുല്ലമി (68) ഷാര്‍ജയില്‍ അന്തരിച്ചു. എടവണ്ണ ജാമിഅ നദ്‌വിയ അറബിക്കോളേജില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു.

Gulf Kerala

അറബി ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ടതില്ല; ബിനോയ് ദുബൈയില്‍ തന്നെയുണ്ട്: കോടിയേരി.

തിരുവനന്തപുരം : മകന്‍ ബിനോയിക്കെതിരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് ദുബൈയില്‍ തന്നെയുണ്ട്. പരാതി ഉണ്ടെങ്കിൽ ദുബൈയിൽ നൽകാം. ദുബൈയിൽ നിയമ സംവിധാനങ്ങളിലില്ലേ? പിന്നെന്തിന് അറബി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടുന്നു? അവിടെ എന്താണ് ബിസിനസെന്ന് ബിനോയ് തന്നെ പറഞ്ഞിട്ടുണ്ട്. ആരോപണത്തെ കുറിച്ച് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്നും കോടിയേരി പറഞ്ഞു. താന്‍ ഒരു ബിസിനസ്സിലും ബന്ധപ്പെട്ട ആളല്ല. പാർട്ടി പൊതുവേദിയില്‍ വ്യക്തിപരമായ കാര്യങ്ങളില്‍ മറുപടി പറയുന്നത് ശരിയല്ല. സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ […]

Gulf Saudi Arabia

സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകളിൽ കൂടി സ്വദേശികള്‍ക്ക്.

റിയാദ് : സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കി. മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയായ കടകളിലെ ജോലികളാണ് പ്രധാനമായും സ്വദേശികള്‍ക്കായി മാറ്റിവെക്കുന്നത്. സെപ്റ്റംബര്‍ 11ന് സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങും. മുഖ്യമായും കടകളിലെ ജോലികളിലാണ് സ്വദേശികള്‍ക്കായി മാറ്റി വെക്കുന്നത്. മലയാളികള്‍ കൂടുതലുള്ളതാണ് ഈ മേഖലകള്‍. സെപ്റ്റംബര്‍ 11ന് സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങും. തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊര്‍ജ്ജിത സ്വദേശിവത്്കരണത്തിന്റെ ഭാഗമായാണ് നടപടി. തൊഴില്‍ മന്ത്രി ഡോ. അലി […]

Gulf Kerala UAE

യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

തിരുവനന്തപുരം : യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവ് ഷെയ്ഖ ഹസ്സ ബിന്‍ മുഹമ്മദ് ബിന്‍ അല്‍നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും യുഎഇ ജനതയുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനാണ് യുഎഇ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ ജാബിയുടെ സാന്നിധ്യത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

Gulf UAE

ശൈഖ് ഖലീഫയുടെ മാതാവിന്റെ മൃതദേഹം ഖബറടക്കി.

അബുദാബി : യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവ് ഷെയ്‌ഖ ഹസ്സാ ബിൻത് മൊഹമ്മദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഷെയ്‌ഖ ഹസ്സയുടെ വിയോഗത്തിൽ രാജ്യത്ത് ഇന്ന് മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്യു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പത്നിയും പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവുമായ ഷെയ്‌ഖ ഹസ്സാ ബിൻത് മൊഹമ്മദ് അല്‍ നഹ്യാന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. അൽ […]

Gulf UAE

അകലാട് പ്രവാസി ഫ്രണ്ട്‌സ് സ്നേഹസംഗമം വെള്ളിയാഴ്ച.

അബുദാബി : തൃശൂർ ജില്ലയിലെ അകലാട് നിവാസികളുടെ യു.എ.ഇ.യിലെ പ്രവാസി കൂട്ടായ്മ അകലാട് പ്രവാസി ഫ്രണ്ട്‌സ് സ്നേഹ സംഗമം എന്ന പേരിൽ ഒത്തു കൂടുന്നു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്‌ച രാവിലെ പത്തു മണി മുതൽ ഷാർജയിലെ നാഷണൽ പാർക്കിൽ നടക്കുന്ന സ്നേഹ സംഗമത്തിൽ വെച്ച് പ്രവാസ ജീവിത ത്തിന്റെ 35 വര്‍ഷം പൂര്‍ത്തിയാക്കിയ അകലാട് നിവാസികളെ ആദരി ക്കുന്നു. കൂടാതെ അംഗങ്ങൾക്കും കുടുംബങ്ങൾക്കു മായി വിവിധ കലാ – കായിക മത്സരങ്ങൾ, കുട്ടികൾക്കായി ചിത്ര രചന, പെയിന്റിംഗ് […]

Gulf Kerala UAE

ബിനോയി കോടിയേരിക്ക് ദുബൈ പോലീസ് ഡയറക്ടറേറ്റ് ക്ലിൻ ചീട്ട്.

ദുബൈ : ബിനോയി കോടിയേരിക്ക് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ഇന്നാണ് പോലീസ് സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്. ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റിനാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ക്ലിയറൻസ് നൽകിയിരിക്കുന്നത്. ദുബായിയിൽ ജോലിക്ക് പ്രവേശിക്കുന്നതിന് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അടുത്ത ദിവസം നിയമം പാസാക്കിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ അതാത് രാജ്യത്തുനിന്നും ദുബായിയിൽ തന്നെയുള്ളവർ അവിടെ നിന്നും ഇത് നേടണമെന്നും നിയമമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയിക്ക് സർട്ടിഫിക്കറ്റ് […]

Gulf

കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് കാലാവധി. അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാവുന്നതാണ്. എന്നാല്‍ രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസാനുമതി രേഖ സാധുതയുള്ളതാക്കാമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകും. എന്നാല്‍ പൊതുമാപ്പിന്റെ കാലാവധി തീരുന്ന ഫെബ്രുവരി 22ന് […]

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad World

കരിപ്പൂരില്‍ വലിയ വി്മാനങ്ങള്‍ ഇറക്കണം: ലീഗ് എം പിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടു.

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കളും, എം പിമാരുമായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. മന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വിമാനത്താവളത്തിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ […]