Crime Gulf UAE

റോഡിൽ ചവർ വലിച്ചെറിയുന്നതിന് 500 ദിർഹം പിഴ.

ദുബൈ : റോഡിൽ ചവർ വലിച്ചെറിയുന്നതിന് 500 ദിർഹം പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി. ചായകുടിച്ചു പേപ്പർ കപ്പുപോലും ഇനി വഴിയരികിൽ കളയാനാകില്ല. ഇത് മാത്രമല്ല ച്യൂയിംഗം റോഡിൽ തുപ്പാനും പാടില്ല. ഇതിനും സമാനമായ പിഴ ഈടാക്കും.

Gulf Obituary UAE World

തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.

ടെഹ്റാൻ: ഷാർജയിൽ നിന്ന് ഇസ്താംബൂളിലേക്ക് വരികയായിരുന്ന സ്വകാര്യ തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.11 പേർ മരിച്ചതായാണ് വാർത്താ ഏജൻസികൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഇറാന്റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ഷഹ്ർ ഇ കോർദിലാണ് വിമാനം തകർന്നു വീണത്. പതിനൊന്ന് മുതൽ 20 യാത്രികർ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

Gulf India UAE

നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തി; സംസ്കാരം ബുധനാഴ്ച.

മുംബൈ : നടി ശ്രീദേവിയുടെ മൃതദേഹം മുംബയിലെ അന്ധേരിയിലുള്ള വസതിയിലെത്തിച്ചു. ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി, ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ബുധനാഴ്ച വൈകിട്ട് സംസ്‌കാരം നടക്കും.

Entertainment Gulf India UAE

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും.

മുംബൈ : അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. യു.എ.ഇ.യിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു മരണം. മൃതദേഹം ദുബായിൽ നിന്നും ഇന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിൽ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവർക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെയോടെ ആരാധകർ എത്തിക്കൊണ്ടിരിക്കുകയാണ്.

Entertainment Gulf Kannur Kerala UAE

കെ.എം.സി.സി കലോത്സവത്തില്‍ കണ്ണൂരിന് കിരീടം.

അബുദാബി: അബുദാബി സംസ്ഥാന കെ.എം.സി.സി രണ്ട് ദിവസങ്ങളിലായി നടത്തിയ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കലോത്സവത്തില്‍ 50 പോയന്റ് നേടിയാണ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം ജില്ല 41 പോയന്റ് നേടി രണ്ടാം സ്ഥാനവും, തൃശൂര്‍ ജില്ല 26 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയിലെ നസീര്‍ രാമന്തളിയെ കലാപ്രതിഭയായും, കോഴിക്കോട് ജില്ലയിലെ ഷാഹിദ് അത്തോളിയെ മികച്ച നടനായും തിരെഞ്ഞെടുത്തു.

Gulf Kerala Obituary UAE

മാധ്യമ പ്രവർത്തകൻ വി.എം. സതീഷ്​ അന്തരിച്ചു.

ദുബൈ: രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ്​ (54) അന്തരിച്ചു. ബുധനാഴ്​ച രാത്രി അജ്​മാനിലെ ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ ദിവസം സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയ സതീഷിന്​ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു. എന്നാൽ രാത്രിയോടെ സ്​ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവ​െൻറയും തങ്കമ്മയുടെയും മകനായ സതീഷ്​ ബോംബേ ഇന്ത്യൻ എക്​സ്​പ്രസിലൂടെയാണ്​ മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്​. ഒമാൻ ഒബ്സർവർ പ​ത്രത്തിൽ നിന്നാണ്​ യു.എ.ഇയിൽ എത്തുന്നത്​. […]

Gulf Kerala UAE

ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക്.

ദുബൈ : സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കു ദുബായിൽ യാത്രാവിലക്ക്. ജാസ് ടൂറിസത്തിന്റെ പരാതിയിൽ യുഎഇയാണു ബിനോയ്ക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ നിലവിൽ ദുബായിലുള്ള ബിനോയ് കോടിയേരി നാട്ടിലേക്കു വരാനാകാതെ കുടുങ്ങി. ബിനോയ്‌യുടെ പാസ്പോർട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം ഒന്നിനാണു ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരിൽ ദുബായിൽ സിവിൽ കേസെടുത്തത്.

Gulf Obituary UAE

ചരമം ● എം.അബ്ദുൽസലാം സുല്ലമി.

കോഴിക്കോട് : മുജാഹിദ് നേതാവ് എ.അബ്ദുസ്സലാം സുല്ലമി (68) ഷാര്‍ജയില്‍ അന്തരിച്ചു. എടവണ്ണ ജാമിഅ നദ്‌വിയ അറബിക്കോളേജില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു.

Gulf Kerala UAE

യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

തിരുവനന്തപുരം : യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവ് ഷെയ്ഖ ഹസ്സ ബിന്‍ മുഹമ്മദ് ബിന്‍ അല്‍നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും യുഎഇ ജനതയുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനാണ് യുഎഇ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ ജാബിയുടെ സാന്നിധ്യത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

Gulf UAE

ശൈഖ് ഖലീഫയുടെ മാതാവിന്റെ മൃതദേഹം ഖബറടക്കി.

അബുദാബി : യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവ് ഷെയ്‌ഖ ഹസ്സാ ബിൻത് മൊഹമ്മദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഷെയ്‌ഖ ഹസ്സയുടെ വിയോഗത്തിൽ രാജ്യത്ത് ഇന്ന് മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്യു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പത്നിയും പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവുമായ ഷെയ്‌ഖ ഹസ്സാ ബിൻത് മൊഹമ്മദ് അല്‍ നഹ്യാന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. അൽ […]