Gulf UAE

അകലാട് പ്രവാസി ഫ്രണ്ട്‌സ് സ്നേഹസംഗമം വെള്ളിയാഴ്ച.

അബുദാബി : തൃശൂർ ജില്ലയിലെ അകലാട് നിവാസികളുടെ യു.എ.ഇ.യിലെ പ്രവാസി കൂട്ടായ്മ അകലാട് പ്രവാസി ഫ്രണ്ട്‌സ് സ്നേഹ സംഗമം എന്ന പേരിൽ ഒത്തു കൂടുന്നു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്‌ച രാവിലെ പത്തു മണി മുതൽ ഷാർജയിലെ നാഷണൽ പാർക്കിൽ നടക്കുന്ന സ്നേഹ സംഗമത്തിൽ വെച്ച് പ്രവാസ ജീവിത ത്തിന്റെ 35 വര്‍ഷം പൂര്‍ത്തിയാക്കിയ അകലാട് നിവാസികളെ ആദരി ക്കുന്നു. കൂടാതെ അംഗങ്ങൾക്കും കുടുംബങ്ങൾക്കു മായി വിവിധ കലാ – കായിക മത്സരങ്ങൾ, കുട്ടികൾക്കായി ചിത്ര രചന, പെയിന്റിംഗ് […]

Gulf Kerala UAE

ബിനോയി കോടിയേരിക്ക് ദുബൈ പോലീസ് ഡയറക്ടറേറ്റ് ക്ലിൻ ചീട്ട്.

ദുബൈ : ബിനോയി കോടിയേരിക്ക് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗത്തിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ഇന്നാണ് പോലീസ് സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്. ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റിനാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ക്ലിയറൻസ് നൽകിയിരിക്കുന്നത്. ദുബായിയിൽ ജോലിക്ക് പ്രവേശിക്കുന്നതിന് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അടുത്ത ദിവസം നിയമം പാസാക്കിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ അതാത് രാജ്യത്തുനിന്നും ദുബായിയിൽ തന്നെയുള്ളവർ അവിടെ നിന്നും ഇത് നേടണമെന്നും നിയമമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനോയിക്ക് സർട്ടിഫിക്കറ്റ് […]

Entertainment Gulf Kannur Kerala UAE

കണ്ണൂർ സിറ്റി നീർച്ചാൽ പ്രദേശവാസികൾ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു.

ദുബൈ : യു.എ.ഇയിലെ കണ്ണൂർ സിറ്റി നീർച്ചാൽ പ്രദേശവാസികൾ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ ഉദ്ഘാടനം ഹുസൈൻ അറക്കകത്ത് നിർവ്വഹിച്ചു. സി.എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സകരിയ ദാരിമി, ജലാൽ ദാരിമി, മഹ്ഷൂഖ് അറക്കകത്ത്, ആരിഫ് അബൂബക്കർ, മുനീർ ഐക്കോടിച്ചി, തൻസീർ കാളിയാറകാത്ത്, നിജാസ് അബൂബക്കർ, സി.റാഷിദ് സംസാരിച്ചു. ഹാരിഫ് അബൂബക്കർ പ്രസിഡണ്ടായും മുനീർ ഐക്കോടിച്ചി ജ. സെക്രട്ടറിയായും മഹ്ഷൂഖ് അറക്കകത്ത് ഓർഗനൈസേഷൻ സെക്രട്ടറിയായും ആരിഫ് പട്ടേൽ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : സമീർ ടി.കെ, […]

Entertainment Gulf India Kerala UAE

‘നിറച്ചാർത്ത്’ : ദേശീയ ദിനാഘോഷ ദൃശ്യാവിഷ്‌കാരം.

അബുദാബി : യു.എ.ഇ.യുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഗീത കൂട്ടായ്മയായ സോംഗ് ലവ് ഗ്രൂപ്പ് ഒരുക്കിയ ദൃശ്യാവിഷ്‌കാരം ‘നിറച്ചാർത്ത്’ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു. യു.എ.ഇ.യുടെ മുന്നേറ്റവും ഭരണാധികാരികളുടെ നേതൃ പാടവവും പ്രവാസികളെ സ്വീകരിച്ച യു.എ.ഇ. ജനതയുടെ വിശാല മനസ്സിനെയും പ്രകീർത്തിച്ച് പ്രമുഖ എഴുത്തുകാരൻ സുബൈർ തളിപ്പറമ്പ് കുറിച്ചിട്ട വരി കളെ സംഗീത ശില്പമാക്കിയത് പ്രമുഖ സംഗീത ജ്ഞൻ കമറുദ്ധീൻ കീച്ചേരി. അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഗീത കൂട്ടായ്മയായ സോംഗ് ലവ് ഗ്രൂപ്പിൻറെ ബാനറിൽ സിദ്ധീഖ് ചേറ്റുവ […]

Alappey Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Obituary Oman Palakkad Pathanamthitta Qatar Saudi Arabia Thrissur Trivandrum UAE Wayanad

പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ബാബു ഷേര്‍സാദ് അന്തരിച്ചു.

ദുബൈ : ദുബൈയിലെ പ്രമുഖ വൃക്കരോഗ വിദഗ്ധന്‍ ഡോ. ബാബു ഷേര്‍സാദ് അന്തരിച്ചു. മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയുടെ ഭര്‍ത്താവാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ദുബൈ റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം. ദുബൈ വെല്‍കെയര്‍ ഹോസ്പിറ്റല്‍ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ. ബാബു ഷേര്‍സാദ് കോഴിക്കോട് കല്ലായി മുള്ളത്ത് കുടുംബാംഗമാണ്. സുമയ്യ, സുസൈല്‍, സഫീര്‍ എന്നിവര്‍ മക്കളാണ്.

Entertainment Gulf UAE

യു.എ.ഇയിലെ സ്വകാര്യ മേഖലക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധി.

അബുദാബി : യു.എ.ഇ നാഷണൽ ഡേ, നബിദിനം, ഓർമ ദിനം തുടങ്ങിയവ പ്രമാണിച്ചു യു.എ.ഇയിലെ സ്വകാര്യ മേഖലക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ അവധിയായിരിക്കും. മനുഷ്യ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Gulf Health Oman Qatar Saudi Arabia UAE

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂമികുലുക്കം അനുഭവപ്പെട്ടത്. രണ്ടു തവണയായി അനുഭവപ്പെട്ടത്. ഭൂചലനം ഇറാഖിലും ഇറാനിലുമുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം എന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ഈസ അൽ റമദാൻ വ്യക്തമാക്കി. കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത്‌ സയന്റിഫിക്‌ റിസേർച്ച്‌ സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനിലും ഇറാഖിലും ഇതേ സമയത്ത്‌ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു ഭൂകമ്പ മാപിനിയിൽ 7.1 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനത്തിൽ […]

Entertainment Gulf India Kerala UAE

ഐ.വി ശശി, പുനത്തിൽ കുഞ്ഞബ്ദുള്ള അനുശോചനം സംഘടിപ്പിച്ചു.

അബുദാബി: അന്തരിച്ച സംവിധായകൻ ഐവി.ശശിയുടെയും എഴുത്തുകാരനായ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെയും അനുശാചനം സംഘടിപ്പിച്ചു. 1975ലെ അടിയന്തിരാവസ്ഥാനന്തരം ഉണ്ടായ രാഷ്ട്രീയ പരിവർത്തനത്തെ സിനിമയിൽ കൃത്യമായി ഉൾപ്പെടുത്താനും സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവന്റെ ശബ്ദമാണ് സിനിയമയിലൂടെ ഉയരേണ്ടതെന്നു തിരിച്ചറിഞ്ഞുകൊണ്ട് അത് സിനിമയിലൂടെ സാധ്യമാക്കിയ ജനകീയ സംവിധായകനാണ് ഐവി ശശി എന്നും, പുനത്തിൽ എന്ന എഴുത്തുകാരനെ സ്പർശിക്കാതെ മലയാള സാഹിത്യത്തെ പറയാനാകില്ല എന്നും സ്മാരകശിലകൾ എക്കാലത്തെയും മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്നാണെന്നും ഫൈസൽ ബാവ പറഞ്ഞു. കേരള സോഷ്യൽ സെന്ററിൽ നടന്ന അനുശോചനത്തിൽ മുഖ്യപ്രഭാഷണം […]

Entertainment Gulf India Kerala UAE

അതിഞ്ഞാൽ മഹല്ല് സംഗമം ശ്രദ്ധേയമായി.

അബുദാബി : കാസർഗോഡ് അതിഞ്ഞാൽ മഹല്ലിലെ സാമൂഹിക – സാംസ്കാരിക – ജീവകാരുണ്യ രംഗങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന പ്രവാസി കൂട്ടായ്മയുടെ അബുദാബി ഘടക ത്തിന്റെ മൂന്നാം വാർഷിക ആഘോഷം കേരളാ സോഷ്യൽ സെന്ററിൽ നടന്നു. ചെയർമാൻ അഷ്‌റഫ് ബച്ചൻ അധ്യക്ഷത വഹിച്ചു. യു.അബ്ദുല്ലാ ഫാറൂഖി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. നാട്ടിൽ നിന്നും എത്തിയ അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ പി. അബ്ദുൽ കരീം, ഹമീദ് ചേരക്കാടത്ത് എന്നിവരും ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ […]

Alappey Crime Entertainment Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Others Palakkad Pathanamthitta Qatar Saudi Arabia Sports Technology Thrissur Trivandrum UAE Wayanad

ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി.

കണ്ണൂർ : ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി. കാര്യമറിയാതെ പലരും നിരവധി തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു. മറ്റു ചിലർ വാട്ട്‌സ്ആപ്പ് ഡിലീറ്റ് ചെയ്ത് റീ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. മിക്കവരെയും വലിയ തോതിൽ തന്നെ വാട്ട്സ്ആപ്പ് പണിമുടക്ക് ബാധിച്ചു. കാരണമെന്ത് എന്ന് വ്യക്തമല്ല.