Entertainment Gulf Kannur Others Sports UAE

മുസാഫിർ എഫ്.സി സ്നേഹ സംഗമവും ഒന്നാം വാര്‍ഷികവും നടത്തി.

അബുദാബി:കണ്ണൂർ ജില്ലയിലെ പ്രശസ്ത ക്ലബായ മുസാഫിർ എഫ്.സി യു എ ഇ ഘടകം ഒന്നാം വാർഷികവും സേനഹസംഗമവും നടത്തി. കുട്ടികള്‍ക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ നടന്നു. അബുദാബി കോർണീഷിലെ സാട്കോ ഫാമിലി പാർക്കിൽ നടന്ന ചടങ്ങിൽ മുസാഫിർ എഫ്.സി ചെയർമാൻ പി.കെ ഹസ്സൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ സയ്യിദ് ഷഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആഷിഖ്, തമീം ഹാജി, നിയാസ് ഇ.ടി.വി, മുസ്തഫ എന്നിവർ ആശംസ പ്രസംഗം നടത്തി. സര്ഫ്രാസ് സ്വാഗതവും, അഷ്‌റഫ്‌ […]

Entertainment Gulf UAE

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ 2016 – 2017 ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജെ. ഗോപികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസിയിലെ സെക്കന്റ് സെക്രട്ടറി കപില്‍ രാജ്, അബുദാബി കമ്മ്യൂണിറ്റി പോലീസ് മേധാവി അബ്ദുല്‍ ബഹാദുര്‍ഖാന്‍, ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് ബി. […]

Gulf Kerala UAE

അബുദാബി കേരള സോഷ്യൽ സെന്റർ പ്രവർത്തനോദ്ഘാടനം ഇന്ന്, ജെ. ഗോപികൃഷ്ണൻ പങ്കെടുക്കും.

അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2016-2017 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം മേയ് 12, വ്യാഴാഴ്ച വൈകീട്ട് 7.30 ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും.   രാജ്യത്തെ പിടിച്ചു കുലുക്കിയ 2 ജി സ്പെക്ട്രം അഴിമതി പുറത്ത് കൊണ്ടുവന്ന പ്രമുഖ മാധ്യമ പ്രവർത്തകനും രാംനാഥ് ഗോയങ്ക അവാർഡ് ജേതാവുമായ ജെ. ഗോപികൃഷ്ണൻ നിർവ്വഹിക്കുന്നു.  തുടർന്ന് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്ററും ഹിറ്റ്‌ എഫ്. എമ്മിലെ നിമ്മിയും ഒരുക്കുന്ന സംഗീത വിരുന്നും അരങ്ങേറും. 

Gulf Kasaragod Kerala Others UAE

അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ധനസഹായം കൈമാറി.

അബുദാബി: പാവങ്ങളുടെ കണ്ണീർ ഒപ്പി അർഹതപ്പെട്ടവർക്ക് എത്തിച്ച് കൊടുക്കുകയെന്ന ലക്ഷ്യത്തോടെ നില കൊള്ളുന്ന അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ കാരുണ്യപ്രവർത്തനം തുടരുന്നു. സംഘടനയുടെ ചാരിറ്റി ഫണ്ടിൽ നിന്നും പാവപ്പെട്ട മറ്റൊരു പെൺകുട്ടിയുടെ കല്യാണത്തിന് കൂടി ധനസഹായം കൈമാറി മാതൃകയായി. കാസര്‍ഗോഡ്  സിറ്റിസൺ നഗറിൽ താമസിക്കുന്ന നിർധരായ കുടുംബത്തിൽ പ്പെട്ട പെൺ കുട്ടിയുടെ കല്യാണത്തിനുള്ള ധനസഹായം അബുദാബി കാസ്രോട്ടാർ കൂട്ടായ്മ പ്രതിനിധി അബ്ദുല്ല നടുക്കുന്നിൽ മൊയ്‌തീസന്തോഷ് നഗറിന് ഫണ്ട് കൈമാറി നിർവഹിച്ചു.  വരും കാലങ്ങളിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും […]

Gulf Kasaragod Others UAE

റാഷിദ്‌ പൂമാടത്തിനെ അബുദാബി കാസ്രോട്ടർ കൂട്ടായ്മ ആദരിച്ചു.

അബുദാബിയിൽ നടന്ന ഐ എസ് എൻ ആർ പ്രദർശനത്തിന്റെ മികച്ച പത്രവാർത്ത‍ നൽകിയതിന് യു എ ഇ അഭ്യന്തര മന്ത്രാലയം അവാർഡ്‌ നൽകി ആദരിച്ച സിറാജ് ദിനപത്രത്തിന്റെ അബുദാബി റിപ്പോർട്ടറും അബുദാബി കാസ്രോട്ടർ ബോർഡ്‌ അംഗം കൂടി ആയ റാഷിദ്‌ പൂമാടത്തിനെ അബുദാബി കാസ്രോട്ടർ കൂട്ടായ്മ ആദരിച്ചു.  ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ മാസാന്തര സ്വലാത്തിനു ശേഷം നടന്ന യോഗത്തിൽ കാസ്രോട്ടർ കൂട്ടായിമയുടെ മീഡിയ അംഗം തസ്‌ലീം പാലാട്ട് റാഷിദിന് സ്നേഹ ഉപഹാരം നൽകി, മുഹമ്മദ്‌ ആലംപാടി അദ്ധ്യക്ഷത […]

Entertainment Gulf Kannur Kerala Others Sports UAE

മയ്യിൽ സ്വർണ്ണ കപ്പ് സംയുക്ത ജേതാക്കൾ

കണ്ണൂർ : സി വി കുഞ്ഞപ്പ  മാസ്റ്റർ സ്മാരക   മയ്യിൽ സ്വർണ്ണ  കപ്പ് മുസഫിർ എഫ്സിയും ഹിറ്റാച്ചി തൃക്കരിപ്പൂറും സംയുക്ത ജേതാക്കൾ ആയി. ഇന്നലെ നടന്ന വാശി യേറിയ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ഇരുടീമുകളും സംയുക്ത ജേതാക്കളായി.  ഈ സീസണിലെ തുടക്കക്കാരാണ് മുസാഫിർ എഫ് സി രാമന്തളി.  2016 സീസണിൽ നാലമത്തെ സെവൻസ് കളിയാണ് മയ്യിൽ സേവൻസിൽ മുസാഫികളിച്ചത്. ഹിറ്റാച്ചി എന്ന ശക്തരായ ടീമിനെ പിടിച്ചു കെട്ടാൻ അവർക്കായി ഇളംബച്ചി ജനകീയ സവന്സിൽ മുസാഫിർ എഫ് സി രണ്ടാം സ്ഥാനം നേടിയിരുന്നു. […]

Gulf Others UAE

ആഭ്യന്തര മന്ത്രാലയം യു എ ഇ യിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.

അബുദാബി: ആഭ്യന്തര മന്ത്രാലയം യു എ ഇ യിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.അന്താരാഷ്ട്ര സുരക്ഷാ പ്രദർശനമായ  ഐ.എസ്.എൻ.ആർ  പ്രദർശനത്തിന്റെ വാർത്ത‍ മികച്ചരീതിയിൽ നൽകിയതിനാണ് ഇന്ത്യൻ മാധ്യമ വിഭാഗത്തിൽ നിന്നും മാതൃഭൂമി ന്യൂസ്‌ അബുദാബി സമീർ കല്ലറ, എൻ എം അബൂബക്കർ (മനോരമ ന്യൂസ്‌) റാശിദ് പൂമാടം (സിറാജ്) ആഗിൻ കീപ്പുറം (അമൃത ടി.വി) എന്നിവരെ  ആദരിച്ചത്. അബുദാബി ഇത്തിഹാദ് ടവറിലെ ജുമൈറ ഹോട്ടലിൽ നടന്ന ചടങ്ങിൽ അബുദാബി പോലീസ് മേജർ ജനറൽ ഡോക്ടർ അഹമദ് നാസിർ അൽ റൈസി ചടങ്ങിൽ പ്രശംസ പത്രം നൽകി,ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാർ, വിശ്ഷ്ട അഥിതികൾ […]