Crime Health Kerala

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കുനേരെ ജീവനക്കാരന്റെ ക്രൂരത; അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കുനേരെ ജീവനക്കാരന്റെ ക്രൂരത. കാലൊടിഞ്ഞതിനെ തുടര്‍ന്ന് കമ്പിയിട്ടു കിടക്കുന്ന വിളക്കുപാറ സ്വദേശി വാസുവിനോടാണ് ആശുപത്രി അറ്റന്‍ഡര്‍ സുനില്‍ കുമാര്‍ ക്രൂരമായി പെരുമാറിയത്. രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡറായ സുനില്‍കുമാര്‍ പിടിച്ചു ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വാര്‍ഡായ പതിനഞ്ചിലാണ് സംഭവം. വാസുവിന്റെ കൈ വിരലുകള്‍ ഇയാള്‍ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും അടിക്കാന്‍ കൈ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ […]

Entertainment Gulf Health India Kerala World

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റജബ് ഒന്ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റജബ് ഒന്നാണെന്നും ഏപ്രില്‍ 14ന് (ശനി) റജബ് 27 ആണെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ […]

Health Kannur Kerala

കുടിവെള്ളക്ഷാമം: മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം.

തിരുവനന്തപുരം : ഇത്തവണ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലുകള്‍ നേരത്തേ കൈക്കൊള്ളണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദ്ദേശം നല്‍കി. വാട്ടര്‍ കിയോസ്‌ക്കുകള്‍, ടാങ്കര്‍ ലോറിയില്‍ ജലവിതരണം തുടങ്ങി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങളെ കുറിച്ച് റവന്യൂ അധികൃതര്‍ക്ക് നേരത്തേ തന്നെ വിവരം നല്‍കുകയും അതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരെ അദ്ദേഹം അറിയിച്ചു. കുടിവെള്ള വിതരണത്തില്‍ സാമൂഹിക-യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, […]

Health World

വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍.

ലോകത്തെ ഏറ്റവും പ്രശസ്തമായ കുപ്പിവെള്ള കമ്പനികളുടെ വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഷെറി മാസണിന്റെ നേതൃത്വത്തിലാണ് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യ, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, യുഎസ് തുടങ്ങി ഒമ്പത് രാജ്യങ്ങളില്‍ നിന്നും 250 കുപ്പി വെള്ളം ശേഖരിച്ചു. ഇതില്‍ 93 ശതമാനം സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ട്. കണ്ടെത്തിയതില്‍ അധികവും പ്ലാസ്റ്റിക് തരികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Health Kerala

ഓഖി ദുരിതാശ്വാസ പാക്കേജ് ഫണ്ട് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ.

(ഫയൽ ഫോട്ടോ) തിരുവനന്തപുരം : ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ച തീരദേശത്തിന്റെ പുനര്‍സൃഷ്ടിക്കുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഫണ്ട് ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ വ്യക്തമാക്കി. നിയമസഭയില്‍ ഇത് സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുളള മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണത്തിന് 3003 കോടി, തീരദേശ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി […]

Ernakulam Health Kerala

ശുദ്ധജല വിതരണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കളക്ടര്‍ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ – 1077.

കൊച്ചി : പൊതു, സ്വകാര്യ സ്രോതസുകളില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത് തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള മുന്നറിയിപ്പ് നല്‍കി. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകളിലും ലോറികളിലും കുടിവെള്ളം കൊണ്ടുപോകുന്നത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങളോ പൊലീസോ തടയരുതെന്ന് ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കി. ടാങ്കറുകളിലും ലോറികളിലുമുള്ള കുടിവെള്ള നീക്കം തടയുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കളക്ടര്‍ ഉത്തരവിറക്കിയത്. കുടിവെള്ള വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നത് ടോള്‍ […]

Health Kerala

ജാഗ്രതാ നിര്‍ദേശം 15 വരെ നീട്ടി; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

തിരുവനന്തപുരം : സംസ്ഥാനത്തെ തീരമേഖലകളില്‍ അതിന്യൂനമര്‍ദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം ഈ മാസം 15 വരെ നീട്ടി. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.

Health Kerala

സൂര്യാഘാതത്തെ കരുതിയിരിക്കുക.

തിരുവനന്തപുരം : ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ത്തന്നെ അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയും കേരളത്തിലെ പല ജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളലുകളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ധിക്കാനാണ് സാധ്യത. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്. സൂര്യാഘാതം അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് […]

Health Kerala

ആരോഗ്യ സര്‍വ്വകലാശാലയില്‍ അംഗീകൃത ഗൈഡുമാരുടെ രജിസ്‌ട്രേഷന്‍.

തിരുവനന്തപുരം : കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയില്‍ അംഗീകൃത ഗൈഡുമാരായി 2018-19 വര്‍ഷത്തേയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍വ്വകലാശാലക്കു കീഴിലുള്ള യോഗ്യരായ അധ്യാപകരില്‍ നിന്നും സര്‍വ്വകലാശാലയുടെ അംഗീകൃത ആര്‍ & ഡി ഇന്‍സ്റ്റിറ്റിയൂഷനുകളിലെ ശാസ്ത്രജ്ഞരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പോസ്റ്റ്, തൃശൂര്‍ – 680596 എന്ന വിലാസത്തില്‍ മാര്‍ച്ച് ഇരുപത്തിയേഴിനകം ലഭിച്ചിരിക്കേണ്ടതാണ്. വെബ്‌സൈറ്റ് : www.kuhs.ac.in.

Health Kannur Kerala

എളയാവൂർ സി.എച്ച്. സാന്ത്വന കേന്ദ്രത്തിൽ അന്തേവാസികളെ സ്വന്തം രക്ഷിതാക്കളെ പേലെ പരിചരിക്കുന്ന പ്രവർത്തനം എല്ലാവർക്കും മാതൃക : വി.കെ.അബ്ദുൾ ഖാദർ മൗലവി.

വാരം :  വായുവെന്ന പോലെ മാരകരോഗങ്ങൾ പെരുകുന്ന ഇക്കാലത്ത് സാന്ത്വന പ്രവർത്തനങ്ങൾ പുതിയ ലോകത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. സമുഹത്തിൽ നാം കാണുന്ന അനാഥത്വം ഏറെ വേദനിപ്പിക്കുന്നതാണ്. എന്നാൽ എളയാവൂർ സി.എച്ച്.സെന്ററിനു കീഴിലുള്ള സാന്ത്വന കേന്ദ്രത്തിൽ അന്തേവാസികളെ സ്വന്തം രക്ഷിതാക്കളെ പേലെ പരിചരിക്കുന്ന പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്നും സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൾ ഖാദർ മൗലവി പ്രസ്താവിച്ചു. എളയാവൂർ സി.എച്ച്.സെന്റെറിന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന “ഹോപ്പ് വാലി “പാലിയേറ്റീവ് കെയർ ഭവന പദ്ധതിയുടെ ഇംപ്ലിമെന്റേഷൻ കമ്മിറ്റി രൂപീകരണ […]