Health Kerala

കുപ്പിവെള്ളത്തിന് വില കുറയും; ലിറ്ററിന് 10 രൂപയാകും.

കൊച്ചി : കുപ്പിവെള്ളത്തിന് വില കുറയും. ലിറ്ററിന് 10 രൂപയായി കുറയ്ക്കാൻ കേരളത്തിലെ കുപ്പി വെള്ള നിർമ്മാതാക്കൾ തീരുമാനിച്ചു. എന്നുമുതൽ വില കുറയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കും. കേരളത്തിലെ കുപ്പിവെള്ള നിർമ്മാണ മേഖലയിലുള്ള 105 കമ്പനികൾ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. അവശ്യവസ്തുവെന്ന പരിഗണനയിലും കോർപറേറ്റ് കമ്പനികളെ അപേക്ഷിച്ച് വില കുറച്ച് ഉപഭോക്താക്കളെ കൂടുതൽ നേടാനുമാണ് വിലകുറയ്ക്കുന്നത്. സർക്കാർ പുറത്തിറക്കുന്ന കുപ്പിവെള്ളമായ ഹില്ലി അക്വ കുപ്പിവെള്ളത്തിന് ലിറ്ററിന് 10 രൂപയാണ് നിലവിലെ വില. 10 രൂപയായി വില കുറയ്ക്കുന്നതിനാൽ നികുതിയിൽ […]

Health Kasaragod Kerala

കാസർകോട് സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തി.

കാസർകോട് : കാസര്‍കോട് ജനമൈത്രി പോലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടേയും ശിവാജി ഫ്രണ്ട്‌സ് ക്ലബ്ബ് ഗംഗാനഗറിന്റെ സഹകരണത്തോടെ സൗജന്യ വൈദ്യപരിശോധനയും, മരുന്ന് വിതരണവും നടത്തി. കാസര്‍കോട് എഎസ്പി: ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനോഹരന്‍ അധ്യക്ഷനായിരുന്നു. കാസര്‍കോട് മുന്‍സിപ്പാലിറ്റി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മിസിരിയ ഹമീദ് മുഖ്യാഥിതിയായിരുന്നു. ഡിവൈഎസ്പി ഹരിചന്ദ്ര നായിക്, സിഐ: സി.എ അബ്ദുള്‍ റഹീം, കാസര്‍കോട് കോസ്റ്റല്‍ എസ്‌ഐ: പി. പ്രമോദ്, കാസര്‍കോട് എസ്‌ഐ: പി.അജിത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഉമറ, […]

Health India

സ്കാനിംഗ് മെഷീനിൽ കുടുങ്ങി യുവാവ് മരിച്ചു.

മുംബൈ: രോഗിക്കൊപ്പം സ്‌കാനിങ് മുറിയില്‍ എത്തിയ ബന്ധുവായ യുവാവ് എം.ആര്‍.ഐ മെഷിനില്‍ കുടുങ്ങി മരിച്ചു.രാജേഷ് മരുവെന്ന യുവാവാണ് മരിച്ചത്. ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആസ്പത്രിയിലായിരുന്നു സംഭവം. സ്‌കാനിങ് മെഷിന് അരികിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് മരണത്തിനിടയാക്കിയത്. വാര്‍ഡില്‍ സഹായിയായി ജോലിക്ക് നില്‍ക്കുന്നയാളാണ് ഓക്‌സിജന്‍ സിലിണ്ടറുമായി രാജേഷ് മരുവിനെ ബന്ധുവിനൊപ്പം സ്‌കാനിങ് മുറിയിലേക്ക് അയച്ചത്. ഓക്‌സിജന്‍ സിലിന്‍ഡറിനെ സ്‌കാനിങ് മെഷിന് ഉള്ളില്ലുള്ള കാന്തിക വലയം വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സിലിന്‍ഡിറിനൊപ്പം രാജേഷ് മിഷനില്‍ കുടുങ്ങിപ്പോയതാണ് […]

Health Kerala Kozhikode

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ.

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാലപ്പുറം സ്വദേശി സജികുമാറിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Alappey Entertainment Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കേരളം സമര്‍പ്പിച്ചത് 7340 കോടിയുടെ പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി.

തിരുവനന്തപുരം : ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. […]

Alappey Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

പ്രധാനമന്ത്രി പൂന്തുറയിലെത്തി.

തിരുവനന്തപുരം: ഓഖി ദുരന്തബാധിത മേഖലയായ പൂന്തുറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. പൂന്തുറയിലെ കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 4.45ഓടെയായിരുന്നു പ്രധാനമന്ത്രി പൂന്തുറയിലെത്തിയത്. കേന്ദ്ര സർക്കാർ ഒപ്പമുണ്ടെന്നും കടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നും ക്രിസ്മസിന് മുൻപ് തന്നെ എല്ലാവരെയും വീട്ടിൽ തിരിച്ചെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, സംസ്ഥാനമന്ത്രിമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

Health Technology World

തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ചോങ് ക്വിങ് : തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചൈനയിലെ ചോങ് ക്വിങ് പട്ടണത്തിലാണ് സംഭവം. 23 നില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോഴും ബാല്‍കണിയില്‍ തൂങ്ങിനിന്ന യുവാവിനെ പിന്നീട് ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചൈനയിലെ ചോങ് ക്വിങ് പട്ടണത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഫ്ലാറ്റില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നപ്പോള്‍ യുവാവ് കെട്ടിടത്തിനകത്ത് കുടുങ്ങി. 22 -ാം നിലയിലെ ഫ്ലാറ്റില്‍നിന്ന് ജനല്‍ വഴി പുറത്തേക്കിറങ്ങുന്നതിനിടെ മുകള്‍ നില പൂര്‍ണമായി കത്തിയമര്‍ന്നു. രക്ഷപ്പെടാനുള്ള […]

Health Kannur Kerala

തോട്ടട ലാബോറട്ടറി കെട്ടിടം ശിലാസ്ഥാപനം നാളെ.

കണ്ണൂർ : മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിയോജക മണ്ഡലം വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി തോട്ടട വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലൈബ്രറി ലബോറട്ടറി കെട്ടിടത്തിന് 40 ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചു. കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 16ന് രാവിലെ 9 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മേയര്‍ ഇ പി ലത അധ്യക്ഷത വഹിക്കും.

Alappey Ernakulam Health Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി മന്ത്രി എത്തി.

തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായതും മരിച്ചതുമായ മത്‌സ്യത്തൊഴിലാളികളുടെ വീടുകളില്‍ സാന്ത്വനവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. അടിമലത്തുറയില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികളുടെ ഭവനങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായം വേഗം ലഭ്യമാക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. അടിമലത്തുറ പള്ളിയിലെത്തിയ മന്ത്രി തുടര്‍ന്ന് കടലില്‍ കാണാതായ സ്‌റ്റെല്ലസിന്റെ വീട്ടിലെത്തി. ഭാര്യ സുശീലയോടും മക്കളോടും സംസാരിച്ചു. തുടര്‍ന്ന് വിന്‍സെന്റ്, സേസ്‌ലേന്റ്, ആന്റണി, ലോറന്‍സ്, അന്തോണീസ് നെറ്റോ, ആന്റണി, ഷിലുവയ്യന്‍, ലോര്‍ദോണ്‍, കിരണ്‍, സൈമണ്‍ എന്നിവരുടെ വീടുകളില്‍ […]

Alappey Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കർഷകരും മത്സ്യത്തൊഴിലാളികളും ഒരുപോലെ ദുരിതം അനുഭവിക്കുന്നവര്‍: രാഹുൽ ഗാന്ധി.

തിരുവനന്തപുരം : രാജ്യത്തെ കർഷകരും മത്സ്യത്തൊഴിലാളികളും ഒരേ പോലെ ദുരിതം അനുഭവിക്കുന്നവരാണെന്ന് രാഹുൽ ഗാന്ധി. ഓഖി ദുരന്തത്തിൽ നിന്ന് സർക്കാർ പാഠം പഠിക്കണമെന്നും ഭാവിയിൽ ദുരന്തം ഒഴിവാക്കാൻ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.