Gulf Health Kerala UAE

പുതിയ സര്‍ക്കാരില്‍ മികച്ച പ്രതീക്ഷ : ഡോ. ഷംഷീര്‍ വയലില്‍, വികസനത്തിന് ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യം.

റാഷിദ് പൂമാടം.  അബുദാബി : കേരളത്തിന്റെ വികസനത്തിന് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ഇടത്മുന്നണി സര്‍ക്കാരിന് ഇതിന് കഴിയട്ടയെന്നും പ്രമുഖ യുവ വ്യവസായിയും കേരള സര്‍ക്കാരിന്റെ എന്‍ ആര്‍ ഐ കമ്മീഷന്‍ അംഗവുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. രാഷ്ട്രീയ വേര്‍തിരിവില്ലാത്ത ജനങ്ങളുടെ സര്‍ക്കാരാണ് കേരളത്തിന് ആവശ്യം. ഈ സമഗ്ര വികസനത്തില്‍ പ്രവാസികളുടെ കൂടി പിന്തുണ ഉറപ്പാക്കണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പൊതു തീരുമാനങ്ങള്‍ ജനം പ്രതീക്ഷിക്കുന്നു. പൊതുജീവിതത്തില്‍ കഴിവ് തെളിയിച്ച ഈ രാഷ്ട്രീയ […]

Crime Entertainment Ernakulam Health Kannur Kerala Obituary Thrissur Trivandrum

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു.

തിരുവനന്തപുരം:കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്ന് ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലം. ഇതിനുമുന്‍പ് കാക്കനാട് ഫോറന്‍സിക് ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും ശരീരത്തില്‍ മീഥൈലിന്റെ അംശം കണ്ടെത്തിയിരുന്നു. അത് ഒരുപക്ഷേ കീടനാശിനിയോ വിഷമദ്യമോ ഉള്ളില്‍ ചെന്നതായിരിക്കാമെന്ന് സംശയമുണ്ടായിരുന്നു. കലാഭവന്‍ മണിയെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും മീഥൈലിന്റെ അംശം ഉണ്ട് എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വന്നതിനെതുടര്‍ന്നാണ് കേന്ദ്ര ലാബിലേക്ക് ഇത് സ്ഥിരീകരിക്കാനായി അന്വേഷണ സംഘം ആന്തരാവയവ പരിശോധന നടത്താനായി അയച്ചത്.

Gulf Health India Kerala Uncategorized World

15കാരന്റെ വയറ്റില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത ഇരട്ട കുഞ്ഞുങ്ങള്‍.

കോലാലംപൂര്‍: വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15കാരന്റെ വയറ്റില്‍ ഇരട്ട ഭ്രൂണം കണ്ടെത്തി. മലേഷ്യന്‍ സ്വദേശിയായ മുഹമ്മദ് ഷരീല്‍ സൈദിന്‍ എന്ന കൗമാരക്കാരന്റെ വയറ്റില്‍ നിന്ന് പൂര്‍ണ വളര്‍ച്ചയെത്താത്ത ഇരട്ട ഭ്രൂണമാണ് കണ്ടെത്തിയത്. ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം വളരുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് ലക്ഷത്തില്‍ ഒരാളില്‍ കണ്ട് വരുന്നതാണ് ഇത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കം ചെയ്തു. ഭ്രൂണത്തിന് കൈയും കാലും മുടിയും ലൈംഗിക അവയവങ്ങളുമുണ്ടായിരുന്നു. 

Health India Kannur Kerala

കർണ്ണാടകയിൽ പിറന്നത് ലോകത്തെ ഏറ്റവും വലുപ്പമുള്ള പെണ്‍കുട്ടി

ബംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള പത്തൊമ്പതുകാരി പ്രസവിച്ച കുട്ടിക്ക് 6.8 കിലോഗ്രാം തൂക്കം. ലോകത്തെ ഏറ്റവും വലുപ്പമുള്ള പെണ്‍കുട്ടിയാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൂടാതെ ഇന്ത്യയില്‍ ജനിച്ച് ഏറ്റവും വലുപ്പമുള്ള നവജാത ശിശു ഇതാണെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. നവജാത ശിശുക്കളുടെ തൂക്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മുന്‍ റെക്കോര്‍ഡായിരുന്ന 6.7 കിലോഗ്രാം എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. കര്‍ണാടകയിലെ ഹസനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നന്ദിനി എന്ന യുവതി പ്രസവിച്ച പെണ്‍കുഞ്ഞിനാണ് 6.8 കിലോഗ്രാം തൂക്കം രേഖപ്പെടുത്തിയിരിക്കുന്നത്. വലുപ്പമേറിയ കുഞ്ഞിനെ പ്രസവിച്ച […]

Entertainment Gulf Health Kerala UAE

മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.

ദുബൈ : ന്യൂ മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് ഡി ടു ഡീൽ.കോം (d2deal.com) ഓൺലൈൻ ഷോപ്പർ ദുബൈ അൽ ഖാസിം സെന്ററിൽ സൌജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. റമദാൻ ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ക്യാമ്പിൽ 200 ഓളം പേർ സംബന്ധിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ നിരവധി പേർക്ക് സമ്മാനവും നൽകി. സൌജന്യ മെഡിക്കൽ ക്യാമ്പ് (ഫോട്ടോകളിലൂടെ)  :  

Crime Health India Kannur Kerala Trivandrum

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ ഇന്നസെന്റ്.

കണ്ണൂർ : നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ ഇന്നസെന്റ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ ഒരു അപകടവും തനിക്ക് സംഭവിച്ചിട്ടില്ലെന്നും ഞാന്‍ തിരുവന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി വന്നിരിക്കുകയാണെന്നും ഇന്നസെന്റ് ഫേസ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിൽ കൂടി അറിയിച്ചു. ഇന്നസെന്റിന്റ ഫേസ്ബുക്ക് പേജിലെ പൂർണ രൂപം : ” നിങ്ങള്‍ കേള്‍ക്കുന്നതുപോലെ ഒരു അപകടവും എനിക്ക് സംഭവിച്ചിട്ടില്ല ഞാന്‍ തിരുവന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി വന്നിരിക്കുന്നു. എന്ന്, സസ്‌നേഹം ഇന്നസെന്റ്‌.

Health Kerala Obituary Others Trivandrum

പ്രവീണ യാത്രയായത് അവയവദാനത്തിലൂ‌ടെ മൂന്നു പേർക്കു പുതുജീവൻ നൽകി.

തിരുവനന്തപുരം : അവയവദാനത്തിലൂ‌ടെ മൂന്നു പേർക്കു പുതുജീവൻ നൽകി പ്രവീണ(18) വിടപറഞ്ഞു. പുനലാൽ, കൊണ്ണിയൂർചേങ്കോട്ടുകോണം തുഷാരത്തിൽ രഘുവരൻ നായരുടെയും മ‍ഞ്ജുവിന്റെയും മകളാണു പ്രവീണ. തിരുവനന്തപുരം മെഡിക്കൽ കോളജ്ആശുപത്രിയിൽ വച്ച് മസ്തിഷ്കമരണം സംഭവിച്ച പ്രവീണയുടെ കരൾ, രണ്ട് വൃക്കകൾ എന്നിവയാണു ദാനം ചെയ്തത്. സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലേക്കു വരവെ നെടുമങ്ങാട് ഇരിഞ്ചയത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീണു. റോഡിൽ തലയടിച്ചു വീണ പ്രവീണയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച 8.30ടെ പ്രവീണയ്ക്കു മസ്തിഷ്കമരണം […]