India Kerala

ജീവനക്കാര്‍ കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുവരുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍.

തിരുവനന്തപുരം: അവധിക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാക്കാതിരിക്കാനാവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്. ഉത്തരവിറക്കിയ ശേഷം 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സാധാരണക്കാര്‍ തങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നത്. അവധികാലമായതോടെ ഉദേ്യാഗസ്ഥരുടെ കസേരയും മേശയും കൈയടക്കുന്നത് കുട്ടികളാണെന്ന് പരാതിയുണ്ട്. ഉദേ്യാഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്. […]

Crime India

തിരഞ്ഞെടുപ്പു തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ ബിജെപി നേതാവ് പുറത്തുവിട്ടതു വിവാദമായി.

ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പു തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപായി ബിജെപി ഐടി സെൽ മേധാവി ട്വിറ്റർ വഴി പുറത്തുവിട്ടതു വിവാദമായി. രാവിലെ 11നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത് പത്രസമ്മേളനം വിളിച്ചത്. എന്നാൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കവെ ബിജെപിയുടെ ഐടി സെൽ മേധാവിയായ അമിത് മാളവ്യ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണൽ തീയതിയും ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. എന്നാൽ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ഈ ട്വീറ്റ് മാളവ്യ പിന്നീട് നീക്കം ചെയ്തു.

India Kerala

ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി അടുത്തമാസം ഒന്ന് മുതല്‍ ഇ-വേബില്‍ നിലവില്‍ വരും.

● അബൂബക്കർ പുറത്തീൽ. കണ്ണൂർ : അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി അടുത്തമാസം ഒന്ന് മുതല്‍ ഇ-വേബില്‍ നിലവില്‍ വരും. മുമ്പ് സാങ്കേതിക കാരണങ്ങളാല്‍ താല്‍കാലികമായി നിര്‍ത്തിവെച്ച സംവിധാനം തകരാറുകള്‍ പരിഹരിച്ചാണ് അടുത്തമാസം മുതല്‍ രാജ്യത്താകെ നിലവില്‍ വരുന്നത്. നിലയില്‍ 50,000 രൂപയില്‍ അധികമുള്ള അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനാണ് ഇ-വേബില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ 50000 രൂപയില്‍ കുറവ് മൂല്യമുള്ള ഒന്നിലധികം ചരക്കുകള്‍ ഒരു വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ മൂല്യം 50000 രൂപയില്‍ കൂടുതല്‍ ആയാലും ഇ-വേബില്‍ […]

India Technology

ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികൾക്ക് നൽകുന്നതാണ്.

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ആപ്പിൽ ചേരുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണത്തിൽ പരിഹസിച്ച് രാഹുൽ ഗാന്ധി. ഔദ്യോഗിക ട്വിറ്റർ പേജിലാണ് രാഹുലിന്റെ പരിഹാസം. ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികൾക്ക് നൽകുന്നതാണ്. എന്നാണ് രാഹുലിന്റെ ട്വീറ്റ്. ഈ വിവരങ്ങൾ പതിവുപോലെ മുക്കിയതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

India Sports

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്.

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാറില്‍ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. ഷമിയുടെ തലക്കാണ് പരിക്കേറ്റത്.

Entertainment Gulf Health India Kerala World

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റജബ് ഒന്ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റജബ് ഒന്നാണെന്നും ഏപ്രില്‍ 14ന് (ശനി) റജബ് 27 ആണെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ […]

Crime India Obituary

തോക്കുചൂണ്ടി സെല്‍ഫി എടുക്കാൻ ശ്രമിച്ച യുവാവിന് അബദ്ധത്തില്‍ വെടിപൊട്ടി ദാരുണാന്ത്യം.

ന്യൂഡൽഹി : തോക്കുചൂണ്ടി സെല്‍ഫി എടുക്കാൻ ശ്രമിച്ച യുവാവിന് അബദ്ധത്തില്‍ വെടിപൊട്ടി ദാരുണാന്ത്യം. വ്യാഴാഴ്ച ഡല്‍ഹി വിജയ് വിഹാര്‍ സ്വദേശി വിജയ്(22) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പമാണ് വിജയ് തോക്ക് ചൂണ്ടി സെല്‍ഫിക്ക് പോസ് ചെയ്തത്. വിജയിയുടേത് തന്നെ ലൈസന്‍സുള്ള തോക്കാണ് സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ചത്. യുവാവ് നേരത്തെ ഇത്തരത്തില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും അപകട മരണമാണിതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറയുന്നു. എന്നാൽ വിജയിയുടേത് കൊലപാതകമാണെന്നാരോപിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Crime India

ഉത്തർപ്രദേശിൽ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 37 ഐ.എ.എസ് ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി.

ലക്‌നൗ : ഉത്തർപ്രദേശിൽ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ 37 ഐ.എ.എസ് ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 16 ജില്ലാ മജിസ്‌ട്രേറ്റുമാരുള്‍പ്പെടെ ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

Crime India

തെരുവിനു മോദിയുടെ പേരു നല്‍കിയതിന് ജനക്കൂട്ടം 70 കാരനെ കൊലപ്പെടുത്തി.

പട്‌ന: തെരുവിനു പ്രധാനമന്ത്രി മോദിയുടെ പേരു നല്‍കിയതിന് ജനക്കൂട്ടം 70 കാരനെ കൊലപ്പെടുത്തിയതായി പരാതി. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം. രാമചന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ ബൈക്കിലെത്തി വാളും ഹോക്കി സ്റ്റിക്കും കൊണ്ട് രാമചന്ദ്ര യാദവിന് മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം സഹോദരനെയും ആക്രമിച്ചു. ആര്‍ജെഡിയുടെ പിന്തുണയോടെയാണ് ആക്രമണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

Crime India

പഞ്ചാബി ആല്‍ബം ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്.

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് പഞ്ചാബി ആല്‍ബം ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്. 2003ലുണ്ടായ കേസില്‍ പട്യാല കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ്. ദലേര്‍ മെഹന്ദിയും സഹോദരന്‍ ഷംഷേര്‍ സിങ്ങും ചേര്‍ന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയച്ചുവെന്നാണ് കേസ്. 1998 ലും 99 ലുമാണ് ഇവര്‍ രണ്ട് സംഘങ്ങളെ അമേരിക്കയിലേക്ക് കടത്തിയത്. ബക്ഷിഷ് സിങ് എന്നയാളുടെ പരാതിയിലാണ് സഹോദരങ്ങള്‍ക്കെതിരെ പട്യാല പൊലിസ് കേസെടുത്തത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി കൊണാട്ട് പ്ലേസിലുള്ള ദലേര്‍ മെഹന്ദിയുടെ ഓഫീസുകളില്‍ […]