Crime India Kerala Uncategorized

സ്‌പീഡ് പോസ്റ്റുവഴി തലാക്ക്: പരാതിയുമായി യുവതി സുപ്രിംകോടതിയില്‍.

ജയ്പൂര്‍:സ്‌പീഡ് പോസ്റ്റുവഴി തലാക്ക് ചൊല്ലിയ ഭര്‍ത്താവിനെതിരെ യുവതി നിയമ നടപടിയ്ക്ക്. ജയ്പൂര്‍ സ്വദേശിനിയായ അഫ്രീന്‍ റഹ്മാനാ(25)ണ് ഭര്‍ത്താവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നുത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനും അഫ്രീന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഫ്രീന്റെ വിവാഹം കഴിഞ്ഞത്. ഒരു വിവാഹ പോര്‍ട്ടല്‍ വഴിയായിരുന്നു വിവാഹാലോചന വന്നത്. മൂന്നു മാസം പിന്നിട്ടപ്പോള്‍ ഭര്‍തൃമാതാവ് സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കാന്‍ തുടങ്ങി. കഴിഞ്ഞ സെപ്തംബറില്‍ തന്നെ വീട്ടില്‍ പറഞ്ഞു വിട്ടതായും അഫ്രീന്‍ പറയുന്നു.

India Kerala Others Uncategorized World

അച്ഛാദിന്‍ : 99 രൂപയ്ക്ക് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സമാര്‍ട്ട് ഫോണ്‍.

ന്യൂഡല്‍ഹി:ഏറെ വിവാദമായ ഫ്രീഡം 251 നുശേഷം 99 രൂപയ്ക്ക് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സമാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പുതിയ അവകാശവാദവുമായി മറ്റൊരു കമ്പനി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോടെല്‍ എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് 99 രൂപയ്ക്ക് സമാര്‍ട്ട് ഫോണ്‍ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്. അച്ഛാദിന്‍ എന്ന് പേരിട്ടിട്ടുള്ള ഫോണിന് നാലിഞ്ച് ഡിസ്‌പ്ലേയും ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് വേര്‍ഷനില്‍ 1.3 ഗിഗാഹെര്‍ട്സിന്റെ ക്വാഡ്കോര്‍ പ്രൊസസറും ഒരു ജി.ബി റാമുമാണ് ഉണ്ടാകുക എന്നാണ് കമ്പനി പ്രമോട്ടര്‍ മാധവ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. […]

India Kerala Others World

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ തീവണ്ടി ഡൽഹി മെട്രോ പരീക്ഷണ ഓട്ടം നടത്തി.

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടി ഡൽഹിയിൽ പരീക്ഷണ ഓട്ടം നടത്തി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡൽഹി മെട്രോയുടെ പുതിയ വഴിത്തിരിവാകുന്ന പരീക്ഷണ ഓട്ടം നടത്തിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്നാണ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്.ഡൽഹിയിൽ മുകുന്ദ്‌പൂർ ഡിപ്പോ മുതൽ മജിൽസ് പാർക്ക് വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ തീവണ്ടിയോടിയെത്തിയത്.

India Kerala Others Uncategorized World

ഇയോൺ, സ്‌കോർപിയോ, ക്വിഡ് അടക്കം അഞ്ച് ഇന്ത്യൻ കാറുകൾക്ക് ക്രാഷ് ടെസ്‌റ്റിൽ പരാജയപ്പെട്ടു.

ന്യൂഡല്‍ഹി : ബ്രിട്ടനിലെ ഗ്ലോബൽ ന്യൂ കാർ അസെസ്‌മെന്റ് പ്രോഗ്രാം നടത്തിയ പരിശോധനയിൽ ഇയോണിനേയും സ്‌കോർപിയോയും കൂടാതെ റിനോൾട്ട് ക്വിഡ്, മാരുതിയുടെ സെലേറിയോ, ഇക്കോ എന്നിവ അപകട പരിശോധനയിൽ പരാജയപ്പെട്ടു. മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണം. ക്രാഷ് ടെസ്‌റ്റിൽ പങ്കെടുത്ത കാറുകളിൽ എയർ ബാഗുകളടക്കം ഒരു കാർ പാലിക്കേണ്ട കുറഞ്ഞ സുരക്ഷാ സംവിധാനങ്ങൾ പോലും പാലിച്ചിട്ടില്ല. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ ഇരിക്കുന്നവർക്ക് പരുക്കേൽക്കുന്ന തരത്തിലാണ് ഇതിന്റെ സംവിധാനങ്ങളെന്നുമാണ് പരിശോധനയ്ക്കു ശേഷം ഗ്ലോബൽ എൻ.സി.എ.പി സെക്രട്ടറി ഡേവിഡ് […]

India Kerala Others World

പെട്രോൾ,ഡീസൽ വില വർധിപ്പിച്ചു.

ന്യൂഡൽഹി: പെട്രോൾ,ഡീസൽ വില വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചു. പെട്രോൾ ലീറ്ററിന് 83 പൈസയും ഡീസൽ ലീറ്ററിന് 1.26 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ വില അർധരാത്രി മുതൽ പ്രാബല്യത്തിലായി.

India Kerala Malappuram Others

ങ്ങള്‍ രാജ്യ വിരുദ്ധരല്ല, മോഡി വിരുദ്ധരും കോര്‍പ്പറേറ്റ് വിരുദ്ധരുമാണെന്ന് കനയ്യ കുമാര്‍.

പട്ടാമ്പി: പ്രധാനമന്ത്രി നരേന്ദ്രമോഡി ചരിത്രം പഠിക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍യ്യകുമാര്‍. പലകാര്യങ്ങളിലും ഇന്ത്യ മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളം. ഞങ്ങള്‍ രാജ്യ വിരുദ്ധരല്ല, മോഡി വിരുദ്ധരും കോര്‍പ്പറേറ്റ് വിരുദ്ധരുമാണെന്നും കനയ്യ പറഞ്ഞു. മോഡി ചരിത്രം പഠിക്കണമെന്നും രാജ്യത്തിന് പല കാര്യങ്ങള്‍ക്കും കേരളത്തെ മാതൃകയാക്കേണ്ടതുണ്ടെന്നും പട്ടാമ്പി ഇടതുമുന്നണി സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ കനയ്യ കുമാര്‍ പറഞ്ഞു.

India Kerala Others

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി. കടുത്ത പനിയെ തുടര്‍ന്നാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിവരം. 

India Kerala Others Thrissur

ജിഷയുടെ ഒപ്പമാണു തന്റെ ഹൃദയം : സോണിയ ഗാന്ധി

തൃശൂര്‍:  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ഒപ്പമാണു തന്റെ ഹൃദയമെന്നു കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി. കൊലയാളിയെ ഉടന്‍ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്നും അതിനു കഴിയുമെന്ന പ്രതിക്ഷയിലാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിൽ എത്തിയതായിരുന്നു സോണിയാഗാന്ധി.