India

ടി ടി വി ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. അമ്മ മക്കൾ മുന്നേറ്റകഴകം.

മധുര: എ.ഐ.എ.ഡി.എം.കെയുമായി തെറ്റിപ്പിരിഞ്ഞ ശശികല പക്ഷം നേതാവ് ടി ടി വി ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. അമ്മ മക്കൾ മുന്നേറ്റകഴകം എന്നാണ് പുതിയ പാർട്ടിയുടെ പേര്. മധുരയിൽ ആയിരകണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് പുതിയ പാർട്ടിയുടെ പേര് ദിനകരൻ പ്രഖ്യാപിച്ചത്. രണ്ടില ചിഹ്നത്തിനായി നിയമ പോരാട്ടം നടത്തും, അത് വരെ പ്രഷർ കുക്കറായിരിക്കും തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ചിഹ്നമെന്ന് ദിനകരൻ പറഞ്ഞു. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പാർട്ടിയുടെ കൊടിയും ചടങ്ങിൽ പുറത്തിറക്കിയിട്ടുണ്ട്.

Crime Entertainment India Kerala

പുത്തൻ സിനിമകളുടെ വ്യാജ പകർപ്പുകൾ ഇറക്കി കോടികൾ സമ്പാദിക്കുന്ന തമിഴ് റോക്കേർസിന്റെ പ്രധാന അഡ്മിനും കൂട്ടാളികളും അറസ്റ്റിൽ.

ചെന്നൈ : തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു (24),ഡിവിഡി റോക്കേഴ്സ് ഉടമകളായ സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്.

India

യു.പിയില്‍ കാലിടറി ബി.ജെ.പി, പിടിച്ചെടുത്ത് എസ്.പി.

ഗോരഖ്പൂർ: ഉത്തർ പ്രദേശിൽ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളും സമാജ് വാദി പാർട്ടി കീഴടക്കി. ബിഹാറിലെ അറാറിയ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയായി. ഇവിടെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് ആർജെഡി സ്ഥാനാർഥി ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടർച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമായ ഗോരഖ്പൂരിൽ25 റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ 22,954 വോട്ടിന്റെ ലീഡ് സമാജ് വാദി പാർട്ടി സ്ഥാനാർഥി പ്രവീൺ കുമാർ നിഷാദിനുണ്ട്.

India Kerala

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിം കോടതി നീട്ടി.

ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനിശ്ചിതമായി സുപ്രിം കോടതി നീട്ടി. ആധാറിന്റെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതി നീട്ടിയത്. സുപ്രിം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ പ്രഖ്യാപനം. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷം മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സബ്‌സിഡി, മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് […]

India Kerala

കള്ള് ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീം കോടതി.

ന്യൂഡല്‍ഹി : ദേശീയ-സംസ്ഥാന പാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതി വിധിച്ചു. മദ്യശാല നിരോധത്തിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് കള്ള്ഷാപ്പുകള്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുമതി തേടിക്കൊണ്ട് കേരളത്തിലെ കള്ള് ഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഏതെല്ലാം കള്ള് ഷാപ്പുകള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

India

തേനി റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍.

തേനി : തേനി കാട്ടുതീ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തേനി റേഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് തമിഴ്നാട് പൊലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കി. അനുമതിയില്ലാത്ത പാതയിലൂടെയാണ് ട്രെക്കിംഗ് സംഘം സഞ്ചരിച്ചെതെന്ന് തേനി എസ്പി വ്യക്തമാക്കി.

India Kerala

ട്രക്കിംഗ് താല്‍ക്കാലികമായി നിരോധിച്ചു.

തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില്‍ ട്രക്കിംഗ് നടത്തുന്നത് താല്‍ക്കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ട്രക്കിംഗ് നടത്തിയവരാണ് തേനിയില്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ ഈ നിര്‍ദേശം. പോയ ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിരുന്നതും ഈ നടപടിക്ക് കാരണമായി.

India Kerala Obituary

കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

തൊടുപുഴ: തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളജ് വിദ്യാര്‍ഥികളുമടങ്ങിയ സംഘമാണ് കാട്ടുതീയില്‍ അകപ്പെട്ടത്. സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഐ ടി ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ പന്ത്രണ്ട് പേരുമാണ് വനത്തില്‍ അകപ്പെട്ടതെന്നാണ് വിവരം. മൂന്നാറില്‍ നിന്ന് ഉദ്ദേശം അറുപത് കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെയും താഴ്‌വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. […]

Gulf India Kerala

മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു.

ന്യൂഡൽഹി : മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസലോകത്തു നിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നടപടി. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളിലേക്കും ഒറ്റ നിരക്ക് മാത്രമാകും ഇനി ഈടാക്കുക. എയര്‍ ഇന്ത്യക്കു പുറമെ മറ്റു വിമാന കമ്പനികളും ഇതു പിന്തുടര്‍ന്നേക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രാത്രി ദുബൈയില്‍ നടക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.