Ernakulam Health Kerala

ശുദ്ധജല വിതരണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കളക്ടര്‍ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ – 1077.

കൊച്ചി : പൊതു, സ്വകാര്യ സ്രോതസുകളില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത് തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള മുന്നറിയിപ്പ് നല്‍കി. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകളിലും ലോറികളിലും കുടിവെള്ളം കൊണ്ടുപോകുന്നത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങളോ പൊലീസോ തടയരുതെന്ന് ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കി. ടാങ്കറുകളിലും ലോറികളിലുമുള്ള കുടിവെള്ള നീക്കം തടയുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കളക്ടര്‍ ഉത്തരവിറക്കിയത്. കുടിവെള്ള വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നത് ടോള്‍ […]

Crime Ernakulam Kerala

കൊച്ചിയിൽ വൻലഹരി മരുന്നു വേട്ട.

കൊച്ചി: കൊച്ചിയിൽ വൻലഹരിമരുന്നു വേട്ട. മുപ്പത് കോടിയോളം വിലവരുന്ന അഞ്ച് കിലോ വരുന്ന ലഹരിമരുന്ന് എക്സൈസ് സംഘം പിടികൂടിയത്. നെടുമ്പാശേരി ഭാഗത്തുനിന്നുമാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്സൈസ് പിടികൂടി. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു.

Crime Ernakulam India Kerala

കൊച്ചി കപ്പല്‍ശാല സ്‌ഫോടനം; കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: കൊച്ചി കപ്പല്‍ശാല സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ഷിപ്പിങ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവം നിര്‍ഭാഗ്യകരമായെന്ന് ട്വിറ്ററില്‍ ഗഡ്കരി കുറിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് എല്ലാ വൈദ്യസഹായങ്ങളും അടിയന്തരമായി എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Obituary Palakkad Pathanamthitta Thrissur Trivandrum Wayanad

ചരമം ● മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍.

കണ്ണൂർ : തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (84) അന്തരിച്ചു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

Alappey Crime Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് സൂചന.

Alappey Entertainment Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

വസന്തോല്‍സവം: മത്സരങ്ങളില്‍ പങ്കെടുക്കാനവസരം.

തിരുവനന്തപുരം : ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോല്‍സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനവസരം. പതിനായിരത്തില്‍പ്പരം പുഷ്പ സസ്യജാലങ്ങളുടെ പ്രദര്‍ശനത്തിലൂടെ കനകക്കുന്നില്‍ വസന്തം വിരിയിക്കുന്ന വര്‍ണാഭമായ കാഴ്ചകള്‍ക്കൊപ്പം വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും മത്സരങ്ങളും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. വ്യക്തികള്‍, നഴ്‌സറികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. വ്യക്തികള്‍ കുറഞ്ഞത് അഞ്ചും നഴ്‌സറികളും സ്ഥാപനങ്ങളും കുറഞ്ഞത് പത്ത് ബോണ്‍സായികളും പ്രത്യേകം നിര്‍ദ്ദേശിക്കുന്ന പവലിയനുകളില്‍ ജനുവരി […]

Crime Ernakulam Kerala

ട്രാക്കിലൂടെ യാത്രക്കാരൻ നടന്നു; കൊച്ചി മെട്രോ സ്തംഭിച്ചു.

കൊച്ചി : ട്രാക്കിലൂടെ യാത്രക്കാരൻ നടന്നതിനെ തുടർന്ന് കൊച്ചി മെട്രോ സര്‍വീസുകള്‍ അരമണിക്കൂറോളം സ്തംഭിച്ചു.പാലാരിവട്ടം സ്റ്റേഷനിലാണ് ഇരുട്രാക്കിനുമിടയിലൂടെ യാത്രക്കാരന്‍ നടന്നത്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചതിനെത്തുടർന്നു യാത്രക്കാര്‍ കുടുങ്ങിയ നിലയിലാവുകയും കാര്യമറിയാതെ പരിഭ്രന്തരാവുകയും ചെയ്തു. രണ്ട് ട്രാക്കുകള്‍ക്കും ഇടയിലുള്ള തേര്‍ഡ് ട്രാക്കിലൂടെയാണ് യാത്രക്കാരന്‍ നടന്നത്.

Alappey Crime Entertainment Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Technology Thrissur Trivandrum Wayanad

നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം: പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍. ദുരിതബാധിതരോട് വേലിക്കെട്ടിനകത്തു നിന്നു മോദി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. കണ്ണന്താനം തന്നെയാണ് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. എന്നാല്‍ മോദിയുടെ വലതുവശത്തായി ക്യാമറയ്ക്ക് മറയായാണ് കണ്ണന്താനം നിന്നത്. ആദ്യം കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോണ്ടി നോക്കി. കാര്യമുണ്ടായില്ല, രണ്ടാമത് ഇളക്കി നോക്കി. ഇതുകൊണ്ടും കാര്യമില്ലെന്നു കണ്ട ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തെ പറഞ്ഞുമനസ്സിലാക്കി മോദിയുടെ ഇടത്തുവശത്ത് നിര്‍ത്തുകയായിരുന്നു. […]

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad World

കരിപ്പൂരില്‍ വലിയ വി്മാനങ്ങള്‍ ഇറക്കണം: ലീഗ് എം പിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടു.

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കളും, എം പിമാരുമായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. മന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വിമാനത്താവളത്തിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ […]

Alappey Entertainment Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കേരളം സമര്‍പ്പിച്ചത് 7340 കോടിയുടെ പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി.

തിരുവനന്തപുരം : ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. […]