Health Kannur Kerala

കുടിവെള്ളക്ഷാമം: മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം.

തിരുവനന്തപുരം : ഇത്തവണ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലുകള്‍ നേരത്തേ കൈക്കൊള്ളണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദ്ദേശം നല്‍കി. വാട്ടര്‍ കിയോസ്‌ക്കുകള്‍, ടാങ്കര്‍ ലോറിയില്‍ ജലവിതരണം തുടങ്ങി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങളെ കുറിച്ച് റവന്യൂ അധികൃതര്‍ക്ക് നേരത്തേ തന്നെ വിവരം നല്‍കുകയും അതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരെ അദ്ദേഹം അറിയിച്ചു. കുടിവെള്ള വിതരണത്തില്‍ സാമൂഹിക-യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, […]

Kannur Kerala

ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണം: വിവരം ശേഖരിക്കുന്നു.

കണ്ണൂർ : ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്കിലെ വളപട്ടണം വില്ലേജിലെ ഭൂമി ഉടമസ്ഥത സംബന്ധിച്ച സമഗ്ര വിവരശേഖരണ പരിപാടി 16, 17 തീയതികളില്‍ നടക്കും. ഭൂമി ഉടമസ്ഥരുടെ വിശദ വിവരങ്ങള്‍ നിശ്ചിത ഫോറത്തില്‍ വിവിധ കേന്ദ്രത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ പരിശോധന നടത്തി സ്വീകരിക്കും. ഫോറങ്ങള്‍ വില്ലേജ് ഓഫീസ്, കുടുംബശ്രീ യൂണിറ്റുകള്‍, വില്ലേജ് പരിധിയിലെ അംഗന്‍വാടികള്‍, വാര്‍ഡ് അംഗങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം […]

Kannur Kerala

നാഷണല്‍ യൂത്ത് വോളണ്ടിയര്‍; 31 വരെ അപേക്ഷിക്കാം.

കണ്ണൂർ : നെഹ്‌റു യുവ കേന്ദ്രത്തിനു കീഴില്‍ നാഷണല്‍ യൂത്ത് വോളണ്ടിയറായി തെരെഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 31 വരെ നീട്ടി. നെഹ്‌റു യുവ കേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് വോളന്റിയര്‍മാരുടെ പ്രധാന കര്‍ത്തവ്യങ്ങള്‍. പരിശീലനത്തിനു ശേഷം ബ്ലോക്ക്തലത്തില്‍ നിയോഗിക്കപ്പെടുന്ന വോളന്റിയര്‍മാക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. പരമാവധി രണ്ടു വര്‍ഷക്കാലമാണ് നിയമന കാലാവധി. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ […]

Crime Kannur Kerala

ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.

കണ്ണൂർ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. തില്ലങ്കേരി സ്വദേശി ദീപുവെന്ന ദീപ് ചന്ദ്, ചാലോട് സ്വദേശി ബൈജു എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിലുള്‍പ്പെട്ട ആളാണ് പിടിയിലായ ദീപ് ചന്ദ്, ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചതിനാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

Kannur Kasaragod Kerala

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഭാഗികമായി ഞായറാഴ്ച വൈദ്യുതി വിതരണം തടസപ്പെടും.

കണ്ണൂർ / കാസർകോട് : 220 കെ.വി കാഞ്ഞിരോട് സബ് സ്‌റ്റേഷനിലേക്കുള്ള 220 കെ.വി അരീക്കോട്- കാഞ്ഞിരോട്, 220 കെ.വി ഓര്‍ക്കാട്ടേരി- കാഞ്ഞിരോട് എന്നീ ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Kannur World

സിറിയക്കായി കുഞ്ഞു കൈകളും (ഫോട്ടോ)

സിറിയക്കായി കുഞ്ഞു കൈകളും. കണ്ണൂർ മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മഴവിൽ സംഘത്തിന്റെ കുഞ്ഞു കൈകളും ഉയരുന്നു. (ഫോട്ടോകൾ)

Kannur Kerala Obituary

ചെറുപുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു.

കണ്ണൂര്‍ : ചെറുപുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം ചിലക് സ്വദേശിനി ദേവനന്ദ രതീഷ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kannur Kerala

കണ്ണൂരിൽ പാചകവാതക സിലിന്‍ഡറിന് തീപ്പിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍: കണിച്ചാര്‍ വളയംചാലില്‍ പാചകവാതക സിലിന്‍ഡറിന് തീപ്പിടിച്ച് വീട്ടമ്മയടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വളയംചാലിലെ വെട്ടുനിരപ്പില്‍ റെജി, ഭാര്യാമാതാവ് സൂസമ്മ (60), പിതാവ് രാജന്‍ (68) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അടുപ്പില്‍നിന്ന് സിലിന്‍ഡറിലേക്ക് തീ പടര്‍ന്നാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Health Kannur Kerala

എളയാവൂർ സി.എച്ച്. സാന്ത്വന കേന്ദ്രത്തിൽ അന്തേവാസികളെ സ്വന്തം രക്ഷിതാക്കളെ പേലെ പരിചരിക്കുന്ന പ്രവർത്തനം എല്ലാവർക്കും മാതൃക : വി.കെ.അബ്ദുൾ ഖാദർ മൗലവി.

വാരം :  വായുവെന്ന പോലെ മാരകരോഗങ്ങൾ പെരുകുന്ന ഇക്കാലത്ത് സാന്ത്വന പ്രവർത്തനങ്ങൾ പുതിയ ലോകത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. സമുഹത്തിൽ നാം കാണുന്ന അനാഥത്വം ഏറെ വേദനിപ്പിക്കുന്നതാണ്. എന്നാൽ എളയാവൂർ സി.എച്ച്.സെന്ററിനു കീഴിലുള്ള സാന്ത്വന കേന്ദ്രത്തിൽ അന്തേവാസികളെ സ്വന്തം രക്ഷിതാക്കളെ പേലെ പരിചരിക്കുന്ന പ്രവർത്തനം എല്ലാവർക്കും മാതൃകയാണെന്നും സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൾ ഖാദർ മൗലവി പ്രസ്താവിച്ചു. എളയാവൂർ സി.എച്ച്.സെന്റെറിന്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന “ഹോപ്പ് വാലി “പാലിയേറ്റീവ് കെയർ ഭവന പദ്ധതിയുടെ ഇംപ്ലിമെന്റേഷൻ കമ്മിറ്റി രൂപീകരണ […]

Entertainment Gulf Kannur Kerala UAE

കെ.എം.സി.സി കലോത്സവത്തില്‍ കണ്ണൂരിന് കിരീടം.

അബുദാബി: അബുദാബി സംസ്ഥാന കെ.എം.സി.സി രണ്ട് ദിവസങ്ങളിലായി നടത്തിയ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കലോത്സവത്തില്‍ 50 പോയന്റ് നേടിയാണ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഒന്നാം സ്ഥാനം നേടിയത്. മലപ്പുറം ജില്ല 41 പോയന്റ് നേടി രണ്ടാം സ്ഥാനവും, തൃശൂര്‍ ജില്ല 26 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയിലെ നസീര്‍ രാമന്തളിയെ കലാപ്രതിഭയായും, കോഴിക്കോട് ജില്ലയിലെ ഷാഹിദ് അത്തോളിയെ മികച്ച നടനായും തിരെഞ്ഞെടുത്തു.