Crime Kannur Kerala

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ തളിപ്പറമ്പ് സ​ബ് ര​ജി​സ്ട്രാ​ര്‍ അ​റ​സ്റ്റി​ല്‍.

കണ്ണൂർ : കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ തളിപ്പറമ്പ് സ​ബ് ര​ജി​സ്ട്രാ​ര്‍ അ​റ​സ്റ്റി​ല്‍. പു​ഴാ​തി സ്വ​ദേ​ശി വി​നോ​ദ് കു​മാ​റി​നെ​യാ​ണ് വിജിലന്‍​സ് സം​ഘം വ്യാഴാഴ്ച ഉച്ചയോടെ അ​റ​സ്റ്റ് ചെ​യ്ത​ത്. കരിമ്പം സ്വ​ദേ​ശി സ​ജീ​റി​ല്‍ നി​ന്നും സ്ഥ​ലം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള സ്വ​ത്ത് ത​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും പേ​രി​ലേ​ക്ക് ദാ​നാ​ധാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​ണ് യു​വാ​വ് ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ജീ​ര്‍ പ​റ​ഞ്ഞു.

Crime Kannur

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; ചൊവ്വാഴ്ച ജില്ലയിൽ ഹർത്താൽ.

കണ്ണൂർ : എടയന്നൂരിനടുത്ത് തെരൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷുഹൈബാ(30)ണ് മരിച്ചത്. ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അർധരാത്രിയോടെയുണ്ടായ അക്രമത്തിൽ പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആസ്​പത്രിയിലേക്ക്കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കോൺഗ്രസ് പ്രവർത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവർക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്​പത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ വാനിൽ കയറി രക്ഷപ്പെട്ടു. മൂന്നാഴ്ചമുമ്പ് എടയന്നൂർ എച്ച്.എസ്.എസിൽ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാൻഡിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് […]

Crime India Kannur Kerala

കണ്ണൂരില്‍ ലോറിയിടിച്ച് യുവാവ് മരണമടഞ്ഞ സംഭവത്തില്‍ ഇടിച്ച ലോറി കണ്ടെത്താന്‍ അന്വേഷണ സംഘം ഹരിയാനയിലെക്ക്.

കണ്ണൂർ : കണ്ണൂരില്‍ ലോറിയിടിച്ച് യുവാവ് മരണമടഞ്ഞ സംഭവത്തില്‍ ഇടിച്ച ലോറി കണ്ടെത്താന്‍ അന്വേഷണ സംഘം ഹരിയാനയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 23ന് പുലര്‍ച്ചെ 2.30ന് തെക്കിബസാറിലെ കോഫി ഹൗസിന് മുന്നില്‍ വച്ച് പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഉണ്ണി വാഹനമിടിച്ച് മരിച്ചത്. സി.ഐ രത്‌നകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിയെ കണ്ടെത്താനുള്ള യാത്ര.

Kannur Obituary

ചരമം ● ടി.കെ പവിത്രൻ, കണ്ണൂർ.

കണ്ണൂര്‍ : മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ട്രാവല്‍ ആന്റ് ടൂറിസം കോ ഓപ്പറേറ്റീവ് ലിമിറ്റഡ്, ഡയറക്ടര്‍ ഏച്ചൂര്‍ പൊയില്‍ ഹൗസില്‍ പരേതനായ പൊയില്‍ പൊക്കന്റെ മകനും കേനന്നൂര്‍ സ്പിന്നിംഗ് മില്‍സ് മുന്‍ അക്കൗണ്ടന്‍സ് മാനേജറുമായിരുന്ന ടി.കെ. പവിത്രന്‍ (68) നിര്യാതനായി. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയഗം, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി മെമ്പര്‍, മുണ്ടേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് കേന്‍ കോസ് മുണ്ടേരി, ഏച്ചൂര്‍ ഗാന്ധി സ്മാരക വായനശാല സെക്രട്ടറി, കുടുക്കിമൊട്ട രാജീവ് ഗാന്ധി ചാരിറ്റബിള്‍ […]

Entertainment Kannur Kerala Technology

മട്ടന്നൂരിൽ വാഹനാപകടത്തിൽ മരിച്ച അർഷാദിന്റെ മരണത്തിൽ നടൻ ദുൽഖർ സൽമാന്റെ അനുശോചനം.

കണ്ണൂർ : മട്ടന്നൂരിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത നടൻ ദുൽഖർ സൽമാൻ. കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച മട്ടന്നൂർ സ്വദേശി ഹർഷാദിന്റെ ആകസ്മിക മരണത്തെ തുടർന്നാണ് ദുൽഖറിന്റെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. ‘ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. ഹര്‍ഷാദ് വളരെ സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എന്ന് താരം ഫെയ്സ് ബുക്കില്‍ കുറിച്ചു. ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ […]

Kannur Kerala

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജൻ തന്നെ വീണ്ടും.

കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. 49 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇതിൽ ആറു പേർ പുതുമുഖങ്ങളാണ്. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി വി.കെ.സിനോജ് ജില്ലാകമ്മിറ്റിയിൽ ഉൾപ്പെട്ടപ്പോൾ കെ.കുഞ്ഞപ്പ, പി.വാസുദേവൻ എന്നിവരെ ഒഴിവാക്കി. 2010 ഡിസംബറിൽ പി.ശശി ജില്ലാ സെക്രട്ടറി സ്‌ഥാനത്തു നിന്നു പുറത്തായപ്പോഴാണു പി. ജയരാജൻ സെക്രട്ടറിയായി ചുമതലയേറ്റത്. 2012 ൽ പയ്യന്നൂരിലും 2015 ൽ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളിൽ ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കിഴക്കേ കതിരൂർ […]

Kannur Kerala

സ്ത്രീ സുരക്ഷ: സംസ്ഥാനതല ബോധവത്കരണ സെമിനാര്‍ ഫെബ്രുവരി ആറിന് കണ്ണൂരില്‍.

കണ്ണൂർ : സംസ്ഥാന വനിതാ കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ജില്ലാ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് കണ്ണൂരില്‍ സംസ്ഥാനതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗാര്‍ഹിക പീഡനം മുഖ്യവിഷയമാക്കി നടത്തുന്ന സെമിനാറുകള്‍ക്ക് ഇതോടെ തുടക്കമാവുമെന്ന് കമ്മീഷനംഗം ഇ.എം രാധ പി.ആര്‍.ഡി ചേംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരിയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, കൂത്തുപറമ്പ്, ധര്‍മ്മടം, തലശ്ശേരി എന്നിവിടങ്ങളിലും സെമിനാറുകള്‍ നടത്തും. […]

Kannur Kerala

വളപട്ടണം കീരിയാട് അന്യസംസ്ഥാന തൊഴിലാളി സ്ഫോടനത്തിൽ മരിച്ചു.

കണ്ണൂർ : വളപട്ടണം കീരിയാട് അന്യസംസ്ഥാന തൊഴിലാളി സ്ഫോടനത്തിൽ മരിച്ചു. ജിപ്സം ബോർഡിന്റെ ജോലിക്കിടെ ആണ് അപകടം. ബീഹാർ സ്വദേശി ബറകാത്ത (25) ആണ് മരിച്ചത്. രണ്ടു അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. വളപട്ടണം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Crime Kannur Kerala

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: ചെറുപുഴ പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രവയലില്‍ രാഘവന്‍, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. രാഘവന്‍റെ മകന്‍ ജിത്തു ഒരു മാസം മുമ്പ് തൂങ്ങിമരിച്ചിരുന്നു.

Crime Kannur Kerala

അക്രമങ്ങള്‍ അരങ്ങേറിയ കണ്ണവം മേഖലയില്‍ എസ്.ഡി.പി.ഐ ജില്ലാ നേതാക്കള്‍ സന്ദർശിച്ചു.

കണ്ണൂർ : ആർ.എസ്സ്‌.എസ്സ്‌ പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ മറവില്‍ അക്രമങ്ങള്‍ അരങ്ങേറിയ കണ്ണവം മേഖലയില്‍ എസ്.ഡി.പി.ഐ ജില്ലാ നേതാക്കള്‍ നടത്തിയ സന്ദർശനം ഭയവിഹ്വലരായ കുടംബങ്ങള്‍ക്ക് ആശ്വാസം പകർന്നു. സംഘപ്രവർത്തകന്റ കൊലയുടെ മറവില്‍ വ്യാപക കലാപവും കൊള്ളയുമാണ് അക്രമികൾ പ്രദേശത്ത് ലക്ഷ്യം വെച്ചത്. അക്രമസമയത്ത് പോലീസിന്‍റെ സഹായം അഭ്യർത്ഥിച്ചെങ്കിലും ലഭിച്ചില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്‌ , സെക്രട്ടറിമാരായ പി.കെ.ഫാറൂഖ്,എ.സി.ജലാലുദ്ദീൻ, പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷക്കീൽ, കൂത്തുപറമ്പ്‌ മണ്ഡലം പ്രസിഡന്‍റ് […]