Kasaragod Kerala

കുട്ടികളിലെ ലഹരി ഉപയോഗം; അടിയന്തര യോഗം വിളിക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി.

തിരുവനന്തപുരം : ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ ലഹരിഉപയോഗം അപകടകരമാം വിധം വര്‍ധിച്ച പശ്ത്താലത്തില്‍ ആക്ഷന്‍ പ്ലാന്‍ ആസൂത്രണം ചെയ്യുന്നതിന് അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി എക്‌സിക്യുട്ടീവ് യോഗം ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പൊലീസ് ഡിസിആര്‍ബി, എക്‌സൈസ്, ആരോഗ്യ വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ തുടങ്ങിയവയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനാണ് എഡിഎം: എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം കളക്ടറോട് അഭ്യര്‍ത്ഥിച്ചത്. നിലവില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ലഭ്യതയും […]

Kannur Kasaragod Kerala

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഭാഗികമായി ഞായറാഴ്ച വൈദ്യുതി വിതരണം തടസപ്പെടും.

കണ്ണൂർ / കാസർകോട് : 220 കെ.വി കാഞ്ഞിരോട് സബ് സ്‌റ്റേഷനിലേക്കുള്ള 220 കെ.വി അരീക്കോട്- കാഞ്ഞിരോട്, 220 കെ.വി ഓര്‍ക്കാട്ടേരി- കാഞ്ഞിരോട് എന്നീ ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Kasaragod Kerala

അസാപ്പ് കുട്ടികള്‍ ഉദുമ സ്‌കൂളിനായി ‘ഫൗഡേയില്‍’ മാഗസിന്‍ സമര്‍പ്പിച്ചു.

കാസർകോട് : പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഉദുമ ഹയര്‍സെക്കന്‍ഡറി അസാപ് അംഗങ്ങള്‍ സ്‌കൂളിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു് ‘ഫൗഡെയില്‍’ എന്ന മാഗസിന്‍ സ്‌കൂളിനായി സമര്‍പ്പിച്ചു. ഈ വര്‍ഷത്തെ പ്ലസ്ടു അസാപ്പ് കുട്ടികളായ ദിവ്യ, രഞ്ചിമ, ശ്രുതി, ദിപിന്‍ രാജ്, വിജന, നികത്ബാനു എന്നിവരാണു പഴയകാല അധ്യാപരെ നേരില്‍ കണ്ടു മാഗസിനുവേണ്ട സ്‌കൂളിന്റെ ചരിത്രം ശേഖരിച്ചത്. അസാപ് ജില്ലാ പ്രോഗ്രാം […]

Kasaragod Kerala Obituary

മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു.

കാസർകോട് : മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. മരിച്ചത് കാസര്‍കോട് പെസോട്ട് സ്വദേശികള്‍. ഉച്ചക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. ആമിന(50), സഹോദരി ആയിഷ(40), ആയിഷയുടെ മൂന്നുവയസുകാരനായ മകന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മംഗലാപുരത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്നുപോയതിന് ശേഷം മറു വശത്തെ പാളത്തിലൂടെ എഞ്ചിന്‍ കടന്നുവന്നപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ മംഗല്‍ പാഡിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Health Kasaragod Kerala

കാസർകോട് സൗജന്യ വൈദ്യപരിശോധനയും മരുന്ന് വിതരണവും നടത്തി.

കാസർകോട് : കാസര്‍കോട് ജനമൈത്രി പോലീസിന്റെയും കടലോര ജാഗ്രതാ സമിതിയുടേയും ശിവാജി ഫ്രണ്ട്‌സ് ക്ലബ്ബ് ഗംഗാനഗറിന്റെ സഹകരണത്തോടെ സൗജന്യ വൈദ്യപരിശോധനയും, മരുന്ന് വിതരണവും നടത്തി. കാസര്‍കോട് എഎസ്പി: ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മനോഹരന്‍ അധ്യക്ഷനായിരുന്നു. കാസര്‍കോട് മുന്‍സിപ്പാലിറ്റി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മിസിരിയ ഹമീദ് മുഖ്യാഥിതിയായിരുന്നു. ഡിവൈഎസ്പി ഹരിചന്ദ്ര നായിക്, സിഐ: സി.എ അബ്ദുള്‍ റഹീം, കാസര്‍കോട് കോസ്റ്റല്‍ എസ്‌ഐ: പി. പ്രമോദ്, കാസര്‍കോട് എസ്‌ഐ: പി.അജിത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഉമറ, […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Obituary Palakkad Pathanamthitta Thrissur Trivandrum Wayanad

ചരമം ● മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍.

കണ്ണൂർ : തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (84) അന്തരിച്ചു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

Alappey Crime Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് സൂചന.

Alappey Entertainment Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

വസന്തോല്‍സവം: മത്സരങ്ങളില്‍ പങ്കെടുക്കാനവസരം.

തിരുവനന്തപുരം : ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോല്‍സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനവസരം. പതിനായിരത്തില്‍പ്പരം പുഷ്പ സസ്യജാലങ്ങളുടെ പ്രദര്‍ശനത്തിലൂടെ കനകക്കുന്നില്‍ വസന്തം വിരിയിക്കുന്ന വര്‍ണാഭമായ കാഴ്ചകള്‍ക്കൊപ്പം വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും മത്സരങ്ങളും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. വ്യക്തികള്‍, നഴ്‌സറികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. വ്യക്തികള്‍ കുറഞ്ഞത് അഞ്ചും നഴ്‌സറികളും സ്ഥാപനങ്ങളും കുറഞ്ഞത് പത്ത് ബോണ്‍സായികളും പ്രത്യേകം നിര്‍ദ്ദേശിക്കുന്ന പവലിയനുകളില്‍ ജനുവരി […]

Alappey Crime Entertainment Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Technology Thrissur Trivandrum Wayanad

നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം: പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍. ദുരിതബാധിതരോട് വേലിക്കെട്ടിനകത്തു നിന്നു മോദി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. കണ്ണന്താനം തന്നെയാണ് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. എന്നാല്‍ മോദിയുടെ വലതുവശത്തായി ക്യാമറയ്ക്ക് മറയായാണ് കണ്ണന്താനം നിന്നത്. ആദ്യം കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോണ്ടി നോക്കി. കാര്യമുണ്ടായില്ല, രണ്ടാമത് ഇളക്കി നോക്കി. ഇതുകൊണ്ടും കാര്യമില്ലെന്നു കണ്ട ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തെ പറഞ്ഞുമനസ്സിലാക്കി മോദിയുടെ ഇടത്തുവശത്ത് നിര്‍ത്തുകയായിരുന്നു. […]