Entertainment Kerala Kozhikode Obituary

നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ അന്തരിച്ചു.

കോഴിക്കോട്: നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ (47) അന്തരിച്ചു. സംസ്കാരം ഇന്ന് നാലു മണിക്ക് കാക്കൂരിലെ വസതിയിൽ. 2012ൽ മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സൈഗാൾ പാടുകയാണ് എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Alappey Crime Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Uncategorized Wayanad

ആയുര്‍വ്വേദ ഡോക്ടറുടെ ലൈംഗിക വൈകൃതം തുറന്നു കാട്ടിയുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കണ്ണൂർ : ആയുര്‍വ്വേദ ഡോക്ടറുടെ ലൈംഗിക വൈകൃതം തുറന്നുകാട്ടിയുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫെയ്‌സ്ബുക്കിലൂടെ അശ്ലീലവും ലൈംഗികചുവയുള്ളതുമായ സന്ദേശങ്ങളയയ്ക്കുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണമെന്ന് പറഞ്ഞാണ് യുവതി യുവാവ് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഒരുപാട് വട്ടം ആലോചിച്ചതാണ് ഇങ്ങനൊരു പോസ്റ്റ് ഇവിടെ എഴുതിയിടണോ എന്ന്…….പിന്നെ ഈ അനുഭവം എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്ന വ്യക്തമായ ധാരണയുള്ളതുകൊണ്ടും പുറത്ത് പറയാന്‍ ഒരാളുപോലും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല എന്നതുകൊണ്ട് സുഹൃത്തുക്കള്‍ പ്രത്യേകിച്ച് […]

Crime Kannur Kerala Kozhikode Others Wayanad

കണ്ണൂരില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ വോട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം സ്‌കൂളിലാണ് സംഭവം.പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ്തെരഞ്ഞെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിംഗ്.

കണ്ണൂർ : സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ച വരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ കേരളമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ രാവിലെ 7മണിക്കാരംഭിച്ച ജനവിധി ആദ്യപകുതി പിന്നിടുമ്പോൾ 40 ശതമാനം പിന്നിട്ടു കഴിഞ്ഞു. വടക്കന്‍കേരളത്തിൽ മികച്ച രീതിയിലും മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും മന്ദഗതിയിലുമാണ് പോളിംഗ് നില. രാവിലെ മുതൽ തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തേയും തെക്കന്‍കേരളത്തേയും പ്രതികൂലമായി ബാധിച്ചത്. കാസർഗോഡ് മുതല്‍ തൃശൂർ വരെയുള്ള 7 ജില്ലകളില്‍ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.മധ്യകേരളത്തിൽ എറണാകുളത്ത് […]

Crime Kerala Kozhikode Trivandrum

കെ.കെ രമയ്‌ക്കെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയമാണെന്ന് : വി. എം സുധീരൻ.

തിരുവനന്തപുരം: വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്‌ക്കെതിരെ സി.പി.എം നടത്തിയ അക്രമം അപലപനീയമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. ഒരു സ്ഥാനാര്‍ത്ഥിയോട് കാണിക്കേണ്ട സമാന്യ മര്യാദപോലും സി.പി.എം കാണിച്ചില്ലായെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണെന്നും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Crime Kerala Kozhikode

വടകരയിൽ ആർഎംപി സ്ഥാനാർഥി കെ.കെ.രമയെ കയ്യേറ്റം ചെയ്തു.

കോഴിക്കോട്: വടകരയിൽ ആർഎംപി സ്ഥാനാർഥി കെ.കെ.രമയെ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സിപിഎം പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് രമ പറഞ്ഞു. വീടുകളിൽ കയറിയുള്ള പ്രചാരണത്തിലായിരുന്നു അവർ. രമയുടെ കൈ പിടിച്ചു തിരിച്ചു. കൈയ്ക്കു പരുക്കേറ്റ രമയെ ആർഎംപി പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

വിധിയെഴുത്ത് തിങ്കളാഴ്ച: ഇന്ന് കൊട്ടിക്കലാശം.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് വൈകിട്ട് അഞ്ചിന് അന്ത്യം കുറിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണത്തേത്.ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം 140 മണ്ഡലങ്ങളിലും ശക്തമായ സാനിധ്യമാണ് അറിയിച്ചിരിക്കുന്നത്. എന്ന് മാത്രമല്ല ഇത്തവണ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു.