Kerala Malappuram

റെയിൽവേ ഗേറ്റ് അടച്ചിടും.

മലപ്പുറം : അറ്റകുറ്റപ്പണികള്‍ക്കായി പെരിന്തല്‍മണ്ണ – മുതുകുര്‍ശ്ശി റോഡിലെ റെയില്‍വെ ഗേറ്റ് മാര്‍ച്ച് 28നും ചെറുകര റെയില്‍വെ ഗേറ്റ് ഏപ്രില്‍ നാലിനും പട്ടിക്കാട് റെയില്‍വെ ഗേറ്റ് ഏപ്രില്‍ 11നും മേലാറ്റൂര്‍ റെയില്‍വെ ഗേറ്റ് ഏപ്രില്‍ 25നും രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് ഷൊര്‍ണ്ണൂര്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

Kerala Malappuram

കബഡി മത്സരം ഫൈനല്‍ മലപ്പുറത്ത്.

തിരുവനന്തപുരം ; സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി 19 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കായി എക്‌സൈസ് വകുപ്പ് സംസ്ഥാനതലത്തില്‍ നടത്തിയ കബഡി മത്സരത്തിന്റെ ഫൈനല്‍ പൊന്നാനി അച്ചുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് രാവിലെ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം 25,000 രൂപയാണ്. 15,000 രൂപയും 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം ലഭിക്കും. പൊന്നാനി നഗരസഭ ചെയര്‍മാര്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ […]

Kerala Malappuram

മലപ്പുറം ജില്ലയിൽ നാളെ ഹർത്താൽ.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സി.പി.എം -മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Crime Kerala Malappuram

പെരിന്തല്‍മണ്ണ മുസ്‌ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

മലപ്പുറം : പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പോളിടെക്‌നിക്ക് കോളജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തേ ത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതേതുടര്‍ന്ന് കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെടട്ടു.

Kerala Malappuram

മലപ്പുറം ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങള് പഠിക്കാന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

മലപ്പുറം : മലപ്പുറം ജില്ലയില് ആരോഗ്യ രംഗത്ത് നിലനില്ക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനായി ജില്ലാ കലക്ടര് അമിത് മീണ പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. സര്ക്കാര് വകുപ്പുകളും ആരോഗ്യ പ്രവര്ത്തകരും ഇടപ്പെട്ടിട്ടും ജില്ലയിലെ ആരോഗ്യ രംഗത്തെ സ്ഥിതിഗതികള് ആശാവഹമല്ലാത്ത സഹചര്യത്തിലാണ് നടപടി. വാക്സിനേഷന് രംഗത്തും ആരോഗ്യ മേഖലയിലെ മുന് കരുതല് നടപടിയിലും ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ പിന്നിലാണന്ന നിഗമനവും ഇത്തരം പഠനത്തിന് കാരണമാണ്. ഡെപ്യൂട്ടി കലക്ടര് ഡോ. ജെ.ഒ അരുണ് […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Obituary Palakkad Pathanamthitta Thrissur Trivandrum Wayanad

ചരമം ● മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍.

കണ്ണൂർ : തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (84) അന്തരിച്ചു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

Alappey Crime Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് സൂചന.

Alappey Entertainment Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

വസന്തോല്‍സവം: മത്സരങ്ങളില്‍ പങ്കെടുക്കാനവസരം.

തിരുവനന്തപുരം : ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോല്‍സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനവസരം. പതിനായിരത്തില്‍പ്പരം പുഷ്പ സസ്യജാലങ്ങളുടെ പ്രദര്‍ശനത്തിലൂടെ കനകക്കുന്നില്‍ വസന്തം വിരിയിക്കുന്ന വര്‍ണാഭമായ കാഴ്ചകള്‍ക്കൊപ്പം വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും മത്സരങ്ങളും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. വ്യക്തികള്‍, നഴ്‌സറികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. വ്യക്തികള്‍ കുറഞ്ഞത് അഞ്ചും നഴ്‌സറികളും സ്ഥാപനങ്ങളും കുറഞ്ഞത് പത്ത് ബോണ്‍സായികളും പ്രത്യേകം നിര്‍ദ്ദേശിക്കുന്ന പവലിയനുകളില്‍ ജനുവരി […]

Alappey Crime Entertainment Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Technology Thrissur Trivandrum Wayanad

നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം: പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍. ദുരിതബാധിതരോട് വേലിക്കെട്ടിനകത്തു നിന്നു മോദി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. കണ്ണന്താനം തന്നെയാണ് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. എന്നാല്‍ മോദിയുടെ വലതുവശത്തായി ക്യാമറയ്ക്ക് മറയായാണ് കണ്ണന്താനം നിന്നത്. ആദ്യം കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോണ്ടി നോക്കി. കാര്യമുണ്ടായില്ല, രണ്ടാമത് ഇളക്കി നോക്കി. ഇതുകൊണ്ടും കാര്യമില്ലെന്നു കണ്ട ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തെ പറഞ്ഞുമനസ്സിലാക്കി മോദിയുടെ ഇടത്തുവശത്ത് നിര്‍ത്തുകയായിരുന്നു. […]

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad World

കരിപ്പൂരില്‍ വലിയ വി്മാനങ്ങള്‍ ഇറക്കണം: ലീഗ് എം പിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടു.

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കളും, എം പിമാരുമായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. മന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വിമാനത്താവളത്തിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ […]