Entertainment Gulf Health India Kerala World

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റജബ് ഒന്ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റജബ് ഒന്നാണെന്നും ഏപ്രില്‍ 14ന് (ശനി) റജബ് 27 ആണെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ […]

Kerala

സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി.

കോഴിക്കോട് : സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകള്‍ തുറക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും യു.ഡി.എഫ് സര്‍ക്കാറിന്റഎയും കാലത്ത് അടച്ചു പൂട്ടിയ ബാറുകള്‍ കഴിഞ്ഞ ദിവസം വന്ന കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തുറക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ഷാപ്പും ബാര്‍ ഹോട്ടലും തുറക്കില്ലെന്നും മന്ത്രി പറഞ്ഞു.

Health Kannur Kerala

കുടിവെള്ളക്ഷാമം: മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം.

തിരുവനന്തപുരം : ഇത്തവണ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലുകള്‍ നേരത്തേ കൈക്കൊള്ളണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദ്ദേശം നല്‍കി. വാട്ടര്‍ കിയോസ്‌ക്കുകള്‍, ടാങ്കര്‍ ലോറിയില്‍ ജലവിതരണം തുടങ്ങി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങളെ കുറിച്ച് റവന്യൂ അധികൃതര്‍ക്ക് നേരത്തേ തന്നെ വിവരം നല്‍കുകയും അതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരെ അദ്ദേഹം അറിയിച്ചു. കുടിവെള്ള വിതരണത്തില്‍ സാമൂഹിക-യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, […]

Kerala Others

എഴുത്തുകാരൻ എം.സുകുമാരൻ അന്തരിച്ചു.

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ എം.സുകുമാരൻ അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയായിരുന്നു എം.സുകുമാരൻ. തിരുവന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയുട്ടിലായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്ക് 1976ലും ജനിതകത്തിന് 1997ലും സമഗ്രസംഭാവനയ്ക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Crime Kerala

ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി.

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചാലക്കുടിയില്‍ ഡി സിനിമാസ് തിയേറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ നടന്‍ ദിലീപ് വ്യാജരേഖ ചമച്ച് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നായിരുന്നു ആരോപണം

Kerala Malappuram

റെയിൽവേ ഗേറ്റ് അടച്ചിടും.

മലപ്പുറം : അറ്റകുറ്റപ്പണികള്‍ക്കായി പെരിന്തല്‍മണ്ണ – മുതുകുര്‍ശ്ശി റോഡിലെ റെയില്‍വെ ഗേറ്റ് മാര്‍ച്ച് 28നും ചെറുകര റെയില്‍വെ ഗേറ്റ് ഏപ്രില്‍ നാലിനും പട്ടിക്കാട് റെയില്‍വെ ഗേറ്റ് ഏപ്രില്‍ 11നും മേലാറ്റൂര്‍ റെയില്‍വെ ഗേറ്റ് ഏപ്രില്‍ 25നും രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് ഷൊര്‍ണ്ണൂര്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

Health Kerala

ഓഖി ദുരിതാശ്വാസ പാക്കേജ് ഫണ്ട് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ.

(ഫയൽ ഫോട്ടോ) തിരുവനന്തപുരം : ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ച തീരദേശത്തിന്റെ പുനര്‍സൃഷ്ടിക്കുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഫണ്ട് ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മത്സ്യബന്ധന ഹാര്‍ബര്‍ എന്‍ജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ വ്യക്തമാക്കി. നിയമസഭയില്‍ ഇത് സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിനുളള മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണത്തിന് 3003 കോടി, തീരദേശ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി […]

Crime Entertainment India Kerala

പുത്തൻ സിനിമകളുടെ വ്യാജ പകർപ്പുകൾ ഇറക്കി കോടികൾ സമ്പാദിക്കുന്ന തമിഴ് റോക്കേർസിന്റെ പ്രധാന അഡ്മിനും കൂട്ടാളികളും അറസ്റ്റിൽ.

ചെന്നൈ : തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിന്റെ പ്രധാന അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു. തമിഴ്നാട് വില്ലുപുറം സ്വദേശി കാര്‍ത്തി (24) കൂട്ടാളികളായ സുരേഷ് (24), ടി എന്‍ റോക്കേഴ്സ് ഉടമ പ്രഭു (24),ഡിവിഡി റോക്കേഴ്സ് ഉടമകളായ സ്വദേശികള്‍ ജോണ്‍സണ്‍(30), മരിയ ജോണ്‍ (22) തുടങ്ങിയവരാണ് പിടിയിലായത്.

Ernakulam Health Kerala

ശുദ്ധജല വിതരണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: കളക്ടര്‍ പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ – 1077.

കൊച്ചി : പൊതു, സ്വകാര്യ സ്രോതസുകളില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത് തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള മുന്നറിയിപ്പ് നല്‍കി. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലേക്ക് ടാങ്കറുകളിലും ലോറികളിലും കുടിവെള്ളം കൊണ്ടുപോകുന്നത് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങളോ പൊലീസോ തടയരുതെന്ന് ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കി. ടാങ്കറുകളിലും ലോറികളിലുമുള്ള കുടിവെള്ള നീക്കം തടയുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കളക്ടര്‍ ഉത്തരവിറക്കിയത്. കുടിവെള്ള വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നത് ടോള്‍ […]

Kasaragod Kerala

കുട്ടികളിലെ ലഹരി ഉപയോഗം; അടിയന്തര യോഗം വിളിക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി.

തിരുവനന്തപുരം : ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ ലഹരിഉപയോഗം അപകടകരമാം വിധം വര്‍ധിച്ച പശ്ത്താലത്തില്‍ ആക്ഷന്‍ പ്ലാന്‍ ആസൂത്രണം ചെയ്യുന്നതിന് അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി എക്‌സിക്യുട്ടീവ് യോഗം ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പൊലീസ് ഡിസിആര്‍ബി, എക്‌സൈസ്, ആരോഗ്യ വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ തുടങ്ങിയവയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനാണ് എഡിഎം: എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം കളക്ടറോട് അഭ്യര്‍ത്ഥിച്ചത്. നിലവില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ലഭ്യതയും […]