Kerala Pathanamthitta

എഡിഎം ചുമതലയേറ്റു.

പത്തനംതിട്ട : പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി കെ ദിവാകരന്‍ നായര്‍ ചുമതലയേറ്റു. കൊല്ലം മൈലം സ്വദേശിയാണ്. കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍, അമ്പലപ്പുഴ താലൂക്കുകളില്‍ തഹസീല്‍ദാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Kerala Pathanamthitta

സോപ്പ് നിര്‍മാണത്തില്‍ സൗജന്യ പരിശീലനം.

പത്തനംതിട്ട: പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സോപ്പ്, ലോഷന്‍, ഡിറ്റര്‍ജന്റ്, അഗര്‍ബത്തി, മെഴുകുതിരി നിര്‍മാണം എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. 10 ദിവസമാണ് പരിശീലന കാലാവധി. 18നും 45നും മധ്യേ പ്രായ മുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഫെബ്രുവരി മൂന്നിന് മുമ്പ് 0468 2270244, 2270243 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Kerala Pathanamthitta

അടൂര്‍ താലൂക്ക് അദാലത്ത് നടത്തി ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മാറണം: ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ.

പത്തനംതിട്ട : ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മറണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടത്തിയ അടൂര്‍ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. പൊതുജനങ്ങള്‍ അവരുടെ പരാതികളുമായി എത്തുമ്പോള്‍ അനുഭാവ പൂര്‍വം വിഷയത്തെ സമീപിക്കാനും കഴിയുന്നതും വേഗം പരിഹാരം കണ്ടെത്താനും ഓരോ ഉദ്യോഗസ്ഥനും ശ്രമിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഉത്തരവാദിത്വം നിറവേറ്റപ്പെടുമ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ഥവത്താവുന്നതെന്ന് കലക് ടര്‍ പറഞ്ഞു. അദാലത്തില്‍ 32 പരാതികള്‍ ലഭിച്ചു. അദാലത്തിന് […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Obituary Palakkad Pathanamthitta Thrissur Trivandrum Wayanad

ചരമം ● മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍.

കണ്ണൂർ : തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (84) അന്തരിച്ചു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

Alappey Crime Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് സൂചന.

Alappey Entertainment Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

വസന്തോല്‍സവം: മത്സരങ്ങളില്‍ പങ്കെടുക്കാനവസരം.

തിരുവനന്തപുരം : ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോല്‍സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനവസരം. പതിനായിരത്തില്‍പ്പരം പുഷ്പ സസ്യജാലങ്ങളുടെ പ്രദര്‍ശനത്തിലൂടെ കനകക്കുന്നില്‍ വസന്തം വിരിയിക്കുന്ന വര്‍ണാഭമായ കാഴ്ചകള്‍ക്കൊപ്പം വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും മത്സരങ്ങളും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. വ്യക്തികള്‍, നഴ്‌സറികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. വ്യക്തികള്‍ കുറഞ്ഞത് അഞ്ചും നഴ്‌സറികളും സ്ഥാപനങ്ങളും കുറഞ്ഞത് പത്ത് ബോണ്‍സായികളും പ്രത്യേകം നിര്‍ദ്ദേശിക്കുന്ന പവലിയനുകളില്‍ ജനുവരി […]

Alappey Crime Entertainment Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Technology Thrissur Trivandrum Wayanad

നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം: പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍. ദുരിതബാധിതരോട് വേലിക്കെട്ടിനകത്തു നിന്നു മോദി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. കണ്ണന്താനം തന്നെയാണ് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. എന്നാല്‍ മോദിയുടെ വലതുവശത്തായി ക്യാമറയ്ക്ക് മറയായാണ് കണ്ണന്താനം നിന്നത്. ആദ്യം കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോണ്ടി നോക്കി. കാര്യമുണ്ടായില്ല, രണ്ടാമത് ഇളക്കി നോക്കി. ഇതുകൊണ്ടും കാര്യമില്ലെന്നു കണ്ട ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തെ പറഞ്ഞുമനസ്സിലാക്കി മോദിയുടെ ഇടത്തുവശത്ത് നിര്‍ത്തുകയായിരുന്നു. […]

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad World

കരിപ്പൂരില്‍ വലിയ വി്മാനങ്ങള്‍ ഇറക്കണം: ലീഗ് എം പിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടു.

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കളും, എം പിമാരുമായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. മന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വിമാനത്താവളത്തിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ […]

Alappey Entertainment Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കേരളം സമര്‍പ്പിച്ചത് 7340 കോടിയുടെ പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി.

തിരുവനന്തപുരം : ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. […]

Alappey Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി.

തിരുവനന്തപുരം : ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ നടപടികള്‍ വിലയിരുത്തുന്നതിനും പ്രധാന മന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് ഒന്ന് അമ്പതിന് ഭാരതീയ വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, സുരേഷ് ഗോപി എം.പി., മേയര്‍ വി.കെ. പ്രശാന്ത്, എംഎല്‍എ മാരായ ഒ.രാജഗോപാല്‍, വി.എസ്. ശിവകുമാര്‍ ,ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, […]