Alappey Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

പെട്രോള്‍, ഡീസല്‍ ജി.എസ്.ടിക്കു കീഴിലാക്കുന്നതിനെ അനുകൂലിച്ച് കേന്ദ്ര ധനമന്ത്രി.

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടി (ചരക്കു സേവന നികുതി) ക്കു കീഴില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി തുടങ്ങിയ ഉല്‍പന്നങ്ങള്‍ ജി.എസ്.ടിക്കു കീഴിലാക്കുന്നതിനെയാണ് മന്ത്രി പിന്തുണച്ചത്. ഇതിനായി സംസ്ഥാനങ്ങളുടെ പൊതുസമ്മതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Alappey Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ ജനുവരിയില്‍ നടക്കും.

തിരുവനന്തപുരം / കണ്ണൂർ : കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ ജനുവരിയില്‍ നടക്കും. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും പൂര്‍ത്തിയായതായും സെപ്തംബര്‍ അവസാനത്തോടെ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നും കിയാല്‍ എം.ഡി പി.ബാലകിരണ്‍ പറഞ്ഞു. ഫെബ്രുവരി മാസം അവസാനത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകും. ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെന്ന നിലയില്‍ ഉന്നത സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 3400 മീറ്റര്‍ റണ്‍വെയാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. ഇതില്‍ 3050 മീറ്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. റണ്‍വേ നാലായിരം […]

Alappey Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്തു. സംഘടനാ തെരഞ്ഞെടുപ്പില മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിന് കൈമാറിയതോടെയാണ് അദ്ദേഹം ഔദ്യോഗികമായി അധ്യക്ഷപദമേറ്റത്. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദേര തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Alappey Entertainment Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Sports Thrissur Trivandrum Wayanad

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം.

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരൊറ്റ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. റിനോ ആന്റോയുടെ ക്രോസിൽ നിന്ന് ഫ്ളെയിങ് ഹെഡ്ഡറിലൂടെ വിനീത് വല കുലുക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ ആവേശവും നാടകീയതയും നിറഞ്ഞുനിന്നപ്പോൾ രണ്ടാം പകുതി ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള ഉരസലിനും വേദിയായി.

Alappey Ernakulam Health Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി മന്ത്രി എത്തി.

തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായതും മരിച്ചതുമായ മത്‌സ്യത്തൊഴിലാളികളുടെ വീടുകളില്‍ സാന്ത്വനവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. അടിമലത്തുറയില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികളുടെ ഭവനങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായം വേഗം ലഭ്യമാക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. അടിമലത്തുറ പള്ളിയിലെത്തിയ മന്ത്രി തുടര്‍ന്ന് കടലില്‍ കാണാതായ സ്‌റ്റെല്ലസിന്റെ വീട്ടിലെത്തി. ഭാര്യ സുശീലയോടും മക്കളോടും സംസാരിച്ചു. തുടര്‍ന്ന് വിന്‍സെന്റ്, സേസ്‌ലേന്റ്, ആന്റണി, ലോറന്‍സ്, അന്തോണീസ് നെറ്റോ, ആന്റണി, ഷിലുവയ്യന്‍, ലോര്‍ദോണ്‍, കിരണ്‍, സൈമണ്‍ എന്നിവരുടെ വീടുകളില്‍ […]

Alappey Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കർഷകരും മത്സ്യത്തൊഴിലാളികളും ഒരുപോലെ ദുരിതം അനുഭവിക്കുന്നവര്‍: രാഹുൽ ഗാന്ധി.

തിരുവനന്തപുരം : രാജ്യത്തെ കർഷകരും മത്സ്യത്തൊഴിലാളികളും ഒരേ പോലെ ദുരിതം അനുഭവിക്കുന്നവരാണെന്ന് രാഹുൽ ഗാന്ധി. ഓഖി ദുരന്തത്തിൽ നിന്ന് സർക്കാർ പാഠം പഠിക്കണമെന്നും ഭാവിയിൽ ദുരന്തം ഒഴിവാക്കാൻ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.

Alappey Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

രാഹുല്‍ ഗാന്ധി ഓഖി ദുരിതബാധിതരെ കണ്ടു.

തിരുവനന്തപുരം: പടയൊരുക്കം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധി ഓഖി ദുരന്തം ബാധിച്ച പൂന്തുറയിലും വിഴിഞ്ഞത്തും എത്തി ദുരിതബാധിതരെ കണ്ടു. മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ച രാഹുല്‍ ഗാന്ധി, മരിച്ചവരുടെ ബന്ധുക്കളെ അഭിസംബോധനം ചെയ്യുകയുമുണ്ടായി. പൂന്തുറയില്‍ മരിച്ചവരുടെ മേല്‍ ഓര്‍മ്മപ്പൂക്കള്‍ സമര്‍പ്പിച്ചു.

Alappey Crime Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

പടയൊരുക്കം സമാപനം; എംഎല്‍എ ഹോസ്റ്റലിന് സമീപം രണ്ട് പേര്‍ക്ക് കുത്തേറ്റു.

തിരുവനന്തപുരം : എംഎല്‍എ ഹോസ്റ്റലിന് സമീപം രണ്ട് പേര്‍ക്ക് കുത്തേറ്റു. കുത്തേറ്റവരില്‍ ഒരാള്‍ കെഎസ്‍യു ജില്ലാ സെക്രട്ടറി ആദേശാണ്. പടയൊരുക്കം സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. കെഎസ്‍യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

Alappey Crime Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

കോടതി വിധി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാഠമാകണമെന്നു ജിഷയുടെ അമ്മ.

കൊച്ചി : ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ ലഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും. ഈ ലോകത്ത് ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകാന്‍ പാടില്ലെന്നും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോടും വധശിക്ഷ പ്രഖ്യാപിച്ച ജഡ്ജിയോടും മകള്‍ക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്ന് രാജേശ്വരി വ്യക്തമാക്കി. നഷ്ടപ്പെട്ട മകള്‍ക്ക് മറ്റൊന്നും തുല്യമാകില്ലെന്നും കോടതി വിധി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാഠമാകണമെന്നും ജിഷയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

Alappey Crime Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad

അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ.

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിനി ജിഷ വധക്കേസിൽ കേസില്‍ അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ. ഏറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രാകൃതമായ കൊലപാതമാണ് നടന്നതെന്നും കോടതി കണ്ടെത്തി. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും പിഴയും. ഐപിസി 376 എ പ്രകാരം പത്തുവര്‍ഷത്തെ കഠിന […]