Gulf Kerala Obituary Thrissur UAE

ദുബൈയിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശിയായ യുവാവും മകനും മരിച്ചു.

ദുബൈ : മുഹൈസിന വ്യവസായ മേഖലയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശിയായ യുവാവും മകനും മരിച്ചു.തൃശൂർ കേച്ചേരി ചിറന്നല്ലൂർ ചൂണ്ടൽ ഹൗസിൽ സണ്ണി(45), പത്തു വയസുകാരനായ മൂത്തമകൻ എന്നിവരാണ് മരിച്ചത്. ഭാര്യക്കും മറ്റൊരു മകനും പരുക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ഫോർ വീലർ ഇടിക്കുകയായിരുന്നു.സണ്ണിയുടെ അടുത്ത് സന്ദർശക വിസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. ഇൗ മാസം 28ന് തിരിച്ചു പോകാൻ തീരുമാനിച്ചിരുന്നു.

Alappey Crime Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Uncategorized Wayanad

ആയുര്‍വ്വേദ ഡോക്ടറുടെ ലൈംഗിക വൈകൃതം തുറന്നു കാട്ടിയുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കണ്ണൂർ : ആയുര്‍വ്വേദ ഡോക്ടറുടെ ലൈംഗിക വൈകൃതം തുറന്നുകാട്ടിയുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഫെയ്‌സ്ബുക്കിലൂടെ അശ്ലീലവും ലൈംഗികചുവയുള്ളതുമായ സന്ദേശങ്ങളയയ്ക്കുന്ന ഇയാളുടെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണമെന്ന് പറഞ്ഞാണ് യുവതി യുവാവ് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഒരുപാട് വട്ടം ആലോചിച്ചതാണ് ഇങ്ങനൊരു പോസ്റ്റ് ഇവിടെ എഴുതിയിടണോ എന്ന്…….പിന്നെ ഈ അനുഭവം എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്ന വ്യക്തമായ ധാരണയുള്ളതുകൊണ്ടും പുറത്ത് പറയാന്‍ ഒരാളുപോലും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല എന്നതുകൊണ്ട് സുഹൃത്തുക്കള്‍ പ്രത്യേകിച്ച് […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ്തെരഞ്ഞെടുപ്പ്: ഉച്ച വരെ 40 ശതമാനം പോളിംഗ്.

കണ്ണൂർ : സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ച വരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ കേരളമാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ രാവിലെ 7മണിക്കാരംഭിച്ച ജനവിധി ആദ്യപകുതി പിന്നിടുമ്പോൾ 40 ശതമാനം പിന്നിട്ടു കഴിഞ്ഞു. വടക്കന്‍കേരളത്തിൽ മികച്ച രീതിയിലും മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും മന്ദഗതിയിലുമാണ് പോളിംഗ് നില. രാവിലെ മുതൽ തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തേയും തെക്കന്‍കേരളത്തേയും പ്രതികൂലമായി ബാധിച്ചത്. കാസർഗോഡ് മുതല്‍ തൃശൂർ വരെയുള്ള 7 ജില്ലകളില്‍ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.മധ്യകേരളത്തിൽ എറണാകുളത്ത് […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Others Palakkad Pathanamthitta Thrissur Trivandrum Wayanad

വിധിയെഴുത്ത് തിങ്കളാഴ്ച: ഇന്ന് കൊട്ടിക്കലാശം.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് വൈകിട്ട് അഞ്ചിന് അന്ത്യം കുറിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണത്തേത്.ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം 140 മണ്ഡലങ്ങളിലും ശക്തമായ സാനിധ്യമാണ് അറിയിച്ചിരിക്കുന്നത്. എന്ന് മാത്രമല്ല ഇത്തവണ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു.

India Kerala Others Thrissur

ജിഷയുടെ ഒപ്പമാണു തന്റെ ഹൃദയം : സോണിയ ഗാന്ധി

തൃശൂര്‍:  പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ഒപ്പമാണു തന്റെ ഹൃദയമെന്നു കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി. കൊലയാളിയെ ഉടന്‍ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്നും അതിനു കഴിയുമെന്ന പ്രതിക്ഷയിലാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരിൽ എത്തിയതായിരുന്നു സോണിയാഗാന്ധി.