Entertainment Kerala Obituary

​ചല​ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു.

കൊ​ല്ലം: ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത് (56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ണ്ണൂ​റു​ക​ളി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ശ്ര​ദ്ധേ​യ​നാ​യ നടനാണ് അ​ജി​ത്ത്. പ​ത്ഭ​നാ​ഭ​ൻ-​സ​ര​സ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​ജി​ത്ത് കൊ​ല്ല​ത്ത് കാ​മ്പി​ശ്ശേ​രി ക​രു​ണാ​ക​ര​ന്‍ അ​ധി​കാ​രി​യാ​യി​ട്ടു​ള്ള ക്ല​ബ്ബി​ലൂ​ടെ​യാ​ണ് ക​ലാ​ജീ​വി​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ചത്. 1984ൽ ​പി. പ​ദ്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത “പ​റ​ന്ന്‍ പ​റ​ന്ന്‍ പ​റ​ന്ന്‍’ എ​ന്ന സി​നി​മ​യി​ല്‍ ചെ​റി​യ വേ​ഷ​ത്തി​ലാ​ണു തു​ട​ക്കം. തുടര്‍ന്ന് 500ലേ​റെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. . പി​ന്നീ​ട് […]

Gulf Obituary Saudi Arabia

കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ അടക്കം 15 തൊഴിലാളികൾ മരിച്ചു.

കുവൈത്ത് സിറ്റി : കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് മലയാളികൾ അടക്കം 15 തൊഴിലാളികൾ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായകുളം കറ്റാനം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ച 15 പേരിൽ ആറ് പേരും ഇന്ത്യക്കാരാണ്.എണ്ണ ഖനനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോൺട്രാക്ട് കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം. തെക്കൻ കുവൈത്തിൽ ബർഗാൻ എണ്ണപാടത്തിന് സമീപത്ത് ഉച്ചയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട ബസുകളിലൊന്നിന്റെ ഡ്രൈവർ ഇന്ത്യക്കാരനാണ്. ഇയാൾ പരിക്കുകളോടെ അദ് ആൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Kerala Kottayam Obituary

പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു.

കോട്ടയം : പാലായില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. മുരുക്കുമ്പുഴ സ്വദേശിയാണ് മരിച്ചത്. പാലാ-ഉഴവൂര്‍ റോഡില്‍ വലവൂരിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാര്‍ കത്താനിടയായതിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

Crime India Obituary

തോക്കുചൂണ്ടി സെല്‍ഫി എടുക്കാൻ ശ്രമിച്ച യുവാവിന് അബദ്ധത്തില്‍ വെടിപൊട്ടി ദാരുണാന്ത്യം.

ന്യൂഡൽഹി : തോക്കുചൂണ്ടി സെല്‍ഫി എടുക്കാൻ ശ്രമിച്ച യുവാവിന് അബദ്ധത്തില്‍ വെടിപൊട്ടി ദാരുണാന്ത്യം. വ്യാഴാഴ്ച ഡല്‍ഹി വിജയ് വിഹാര്‍ സ്വദേശി വിജയ്(22) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പമാണ് വിജയ് തോക്ക് ചൂണ്ടി സെല്‍ഫിക്ക് പോസ് ചെയ്തത്. വിജയിയുടേത് തന്നെ ലൈസന്‍സുള്ള തോക്കാണ് സെല്‍ഫി എടുക്കാന്‍ ഉപയോഗിച്ചത്. യുവാവ് നേരത്തെ ഇത്തരത്തില്‍ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും അപകട മരണമാണിതെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറയുന്നു. എന്നാൽ വിജയിയുടേത് കൊലപാതകമാണെന്നാരോപിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Obituary World

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു.

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. ബുധനാഴ്ച രാവിലെ കേംബ്രിഡ്ജിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്.

Gulf Obituary UAE World

തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.

ടെഹ്റാൻ: ഷാർജയിൽ നിന്ന് ഇസ്താംബൂളിലേക്ക് വരികയായിരുന്ന സ്വകാര്യ തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.11 പേർ മരിച്ചതായാണ് വാർത്താ ഏജൻസികൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഇറാന്റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ഷഹ്ർ ഇ കോർദിലാണ് വിമാനം തകർന്നു വീണത്. പതിനൊന്ന് മുതൽ 20 യാത്രികർ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

India Kerala Obituary

കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

തൊടുപുഴ: തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളജ് വിദ്യാര്‍ഥികളുമടങ്ങിയ സംഘമാണ് കാട്ടുതീയില്‍ അകപ്പെട്ടത്. സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഐ ടി ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ പന്ത്രണ്ട് പേരുമാണ് വനത്തില്‍ അകപ്പെട്ടതെന്നാണ് വിവരം. മൂന്നാറില്‍ നിന്ന് ഉദ്ദേശം അറുപത് കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെയും താഴ്‌വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. […]

Kannur Kerala Obituary

ചെറുപുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു.

കണ്ണൂര്‍ : ചെറുപുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം ചിലക് സ്വദേശിനി ദേവനന്ദ രതീഷ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നാല് വിദ്യാര്‍ത്ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

India Obituary

തേനീച്ചകളുടെ കുത്തേറ്റ് 60 കാരൻ മരിച്ചു.

ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ തേനീച്ചകളുടെ കുത്തേറ്റ് 60 കാരൻ മരിച്ചു. കുത്തേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതൻലാൽ നഗർ മേഖലയിൽ സ്വന്തം വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് സത്നം മുഞ്ച്വാനിയെയും ഭാര്യ ഗൗരിയെയും തനീച്ചക്കൂട്ടം ആക്രമിക്കുന്നത്. രക്ഷിക്കാൻ ശ്രമിച്ച ബന്ധു പ്രകാശിനും കുത്തേറ്റു. അയൽവാസികളാണ് മൂവരെയും തേനീച്ചക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മുഞ്ച്വാനി മരിച്ചിരുന്നു.

Crime India Obituary

വി​വാ​ഹ സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ച് ന​വ​വ​ര​നും,മുത്തശ്ശിയും മ​രി​ച്ചു.

ഭുവ​നേ​ശ്വ​ർ: വി​വാ​ഹ സ​മ്മാ​നം പൊ​ട്ടി​ത്തെ​റി​ച്ച് ഒ​ഡീ​ഷ​യി​ൽ ന​വ​വ​ര​നും,മുത്തശ്ശിയും മ​രി​ച്ചു. സ്ഫോടനത്തിൽ ഗുരുതരമായി പ​രി​ക്കേ​റ്റ വ​ധു​വി​നെ ബു​ർ​ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഒ​ഡീ​ഷ​യി​ലെ ബോ​ല​ൻ​ഗീ​റി​ൽ കഴിഞ്ഞ ദിവസമായിരുന്നു സം​ഭ​വം. അ​ഞ്ച് ദി​വ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​ന് ല​ഭി​ച്ച സ​മ്മാ​നം തു​റ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.