Gulf Kerala Obituary UAE

മാധ്യമ പ്രവർത്തകൻ വി.എം. സതീഷ്​ അന്തരിച്ചു.

ദുബൈ: രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ്​ (54) അന്തരിച്ചു. ബുധനാഴ്​ച രാത്രി അജ്​മാനിലെ ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ ദിവസം സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയ സതീഷിന്​ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു. എന്നാൽ രാത്രിയോടെ സ്​ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം ഇത്തിത്താനം വഴിപ്പറമ്പിൽ മാധവ​െൻറയും തങ്കമ്മയുടെയും മകനായ സതീഷ്​ ബോംബേ ഇന്ത്യൻ എക്​സ്​പ്രസിലൂടെയാണ്​ മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്​. ഒമാൻ ഒബ്സർവർ പ​ത്രത്തിൽ നിന്നാണ്​ യു.എ.ഇയിൽ എത്തുന്നത്​. […]

Kerala Obituary

കഥകളി കലാകാരന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു.

തിരുവനന്തപുരം : പ്രശസ്ത കഥകളി കലാകാരന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് അന്ത്യം.

Kannur Obituary

ചരമം ● ടി.കെ പവിത്രൻ, കണ്ണൂർ.

കണ്ണൂര്‍ : മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ട്രാവല്‍ ആന്റ് ടൂറിസം കോ ഓപ്പറേറ്റീവ് ലിമിറ്റഡ്, ഡയറക്ടര്‍ ഏച്ചൂര്‍ പൊയില്‍ ഹൗസില്‍ പരേതനായ പൊയില്‍ പൊക്കന്റെ മകനും കേനന്നൂര്‍ സ്പിന്നിംഗ് മില്‍സ് മുന്‍ അക്കൗണ്ടന്‍സ് മാനേജറുമായിരുന്ന ടി.കെ. പവിത്രന്‍ (68) നിര്യാതനായി. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയഗം, ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി മെമ്പര്‍, മുണ്ടേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് കേന്‍ കോസ് മുണ്ടേരി, ഏച്ചൂര്‍ ഗാന്ധി സ്മാരക വായനശാല സെക്രട്ടറി, കുടുക്കിമൊട്ട രാജീവ് ഗാന്ധി ചാരിറ്റബിള്‍ […]

Gulf Obituary UAE

ചരമം ● എം.അബ്ദുൽസലാം സുല്ലമി.

കോഴിക്കോട് : മുജാഹിദ് നേതാവ് എ.അബ്ദുസ്സലാം സുല്ലമി (68) ഷാര്‍ജയില്‍ അന്തരിച്ചു. എടവണ്ണ ജാമിഅ നദ്‌വിയ അറബിക്കോളേജില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു.

Kasaragod Kerala Obituary

മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു.

കാസർകോട് : മഞ്ചേശ്വരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. മരിച്ചത് കാസര്‍കോട് പെസോട്ട് സ്വദേശികള്‍. ഉച്ചക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. ആമിന(50), സഹോദരി ആയിഷ(40), ആയിഷയുടെ മൂന്നുവയസുകാരനായ മകന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മംഗലാപുരത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്നുപോയതിന് ശേഷം മറു വശത്തെ പാളത്തിലൂടെ എഞ്ചിന്‍ കടന്നുവന്നപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ മംഗല്‍ പാഡിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Kerala Obituary

കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളലിനിടെ കുഴഞ്ഞ് വീണു മരിച്ചു.

ഇരിങ്ങാലക്കുട : പ്രശസ്ത ഓട്ടന്തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍(58) അന്തരിച്ചു. ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവന്‍ ക്ഷേത്രത്തിലായിരുന്നു അവതരണം. 5000ല്‍ അധികം ഓട്ടന്‍ തുള്ളല്‍ വേദികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 33 വര്‍ഷം കലാമണ്ഡലത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കമലദളത്തില്‍ തുടങ്ങി തൂവല്‍കൊട്ടാരം, മനസിനക്കരെ, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്നിങ്ങനെ നിരവധി സിനിമകളില്‍ ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി തുള്ളല്‍ അഭ്യസിപ്പിക്കുന്ന ഗീതാനന്ദന് കേരളത്തിലകത്തും പുറത്തുമായി തൊള്ളായിരത്തോളം ശിഷ്യരുണ്ട്. ചലച്ചിത്ര […]

Kannur Kerala Obituary

ചരമം ● ഖാലിദ്, ഐറ്റാണ്ടി പൂവളപ്പ്, കണ്ണൂർ സിറ്റി.

കണ്ണൂർ : സിറ്റി ഐറ്റാണ്ടി പൂവളപ്പിൽ റുബീനാസിൽ വേടസന്തൂർ ഖാലിദ് (85) നിര്യാതനായി. ഭാര്യ : ഫാത്തിബി. മക്കൾ : ഹസൻ കുഞ്ഞി (ദുബൈ), അബ്ദുൽ അസീസ്, നഫീസ, മൊയ്തീൻ, ഷൗക്കത്തലി, സൈബു (മൈതാനപ്പള്ളി), സറീന, സാദിഖ്, ജമീല (കക്കാട്), ബഷീർ. ജാമാതാക്കൾ : എറമുള്ളാൻ, അബ്ദുൽ മജീദ്, ഹനീഫ, അഷ്റഫ്. ഐറ്റാണ്ടി പൂവളപ്പ് മുൻ മഹൽ പ്രസിഡന്റ് ആയിരുന്നു.

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Obituary Palakkad Pathanamthitta Thrissur Trivandrum Wayanad

ചരമം ● മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍.

കണ്ണൂർ : തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (84) അന്തരിച്ചു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

Kerala Kozhikode Obituary

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു.

കോഴിക്കോട് : കോഴിക്കോട് മൂഴിക്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മലാപ്പറമ്പ് മുതിരക്കാളിയിൽ പ്രജിത്, ഭാര്യ ഷിംന (36), മകൻ അഭിഷേക് (13) എന്നിവരാണു മരിച്ചത്. ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചതിനെ തുടർന്ന് ബൈക്ക് ബസിനടിയിൽ പ്പെടുകയായിരുന്നു.

Kannur Kerala Obituary

ചരമം ● കണ്ണൂർ മുസ്തഫ ബുക്ക് സ്റ്റാൾ മാനേജർ അബ്ദുള്ള കുഞ്ഞി.

കണ്ണൂർ : കണ്ണൂർ മുസ്തഫ ബുക്ക് സ്റ്റാൾ മാനേജർ താവക്കര ലുലു സാരീസിന് സമീപം ദുൽഹാറിൽ തൈക്കണ്ടി അബ്ദുള്ള കുഞ്ഞി (63) നിര്യാതനായി. പരേതരായ ഹസ്സൻ കുഞ്ഞിയുടെയും തൈക്കണ്ടി നഫീസുവിന്റെയും മകനാണ്. ഭാര്യ : കുട്ട്യാപ്പുറത്ത് റുഖ്സാന. മക്കൾ : അഫ്രാ ( അധ്യാപിക, സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ), അഫ്‌സൽ (ഹൈദരാബാദ് എയർപോർട്ട്), ജാമതാവ് : ഹക്കീം (കണ്ണൂർ എയർപോർട്ട്). സഹോദരങ്ങൾ : ഫാറൂഖ്, ഖാസിം, റംലത്ത്, പരേതരായ ജലീൽ, അലി, ഫാത്തിമ. ഖബറടക്കം […]