Kerala Obituary Trivandrum

മുതിര്‍ന്ന സി. പി. എം നേതാവ് കെ അനിരുദ്ധന്‍ നിര്യാതനായി.

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ എംപിയും എംഎല്‍എയുമായ കെ അനിരുദ്ധന്‍(92) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്ന അനിരുദ്ധന്റ മരണം മകന്‍ എ സമ്പത്ത് എംപിയുടെ വീട്ടിലായിരുന്നു. മരണസമയത്ത് ഭാര്യ സുധര്‍മ, മക്കളായ ഡോ. എ സമ്പത്ത് എംപി, എ കസ്തൂരി എന്നിവര്‍ അടുത്തുണ്ടായിരുന്നു. മരുമക്കള്‍: ലിസ്സി, ലളിത. മൃതദേഹം പകല്‍ 11വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിലും ഒരു മണിക്കൂറിന് ശേഷം വിജെടി ഹാളിലും പൊതുദര്‍ശനത്തിന് […]

Gulf Kannur Kerala Obituary

ഇ. അഹമ്മദിന്റെ സഹോദരി നിര്യാതയായി.

കണ്ണൂർ: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ സഹോദരി കണ്ണൂർ സിറ്റി മക്കാടത്ത് ഹൗസിൽ ഇ. സൈനബി (86) നിര്യാതയായി. ഭർത്താവ് : പരേതനായ സി.ഒ. ടി അബ്ദുല്ല ക്കേയി. മക്കൾ: ആയിഷ, മുഹമ്മദ് റയീസ്, ഹാഷിം (ഇരുവരും അബൂദബി), സറീന (മുൻ പഞ്ചായത്ത് പ്രസിഡന്റ് വളപട്ടണം), മുഹമ്മദ് അഷ്റഫ് (ഗൾഫ് ന്യൂസ്, ദുബൈ), മുഹമ്മദ് ഫൈസൽ, ഫാത്തിമ.

Crime India Kerala Obituary World

ഡല്‍ഹിയില്‍ ആഫ്രിക്കന്‍ പൗരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ ആഫ്രിക്കന്‍ പൗരന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. കോംഗോ രാജ്യക്കാരനായ എംടി ഒലീവിയയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Crime Kerala Kozhikode Malappuram Obituary

കല്‍പകഞ്ചേരിയില്‍ ലീഗ് ഗുണ്ടായിസം; എസ് വൈ എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

തിരൂര്‍: മുസ്‌ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ എസ് വൈ എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വളവന്നൂര്‍ സര്‍ക്കിളിലെ ചെറവണ്ണൂര്‍ പി കെ പാറ യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ് വരമ്പനാല അമ്പലത്തിങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞാപ്പ (48) ആണ് മരിച്ചത്. ലീഗുകാര്‍ ഹംസക്കുട്ടിയുടെ വീട് ആക്രമിക്കുകയും പുറത്തുവന്ന ഹംസക്കുട്ടിക്ക് നേരെ ഗുണ്ട് എറിയുകയുമായിരുന്നു. കെെയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഇതിനിടെ കുഴഞ്ഞുവീണ ഹംസക്കുട്ടി പിന്നീട് ആശുപത്രിയിൽ മരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

Crime Kerala Obituary Thrissur

കയ്പമംഗലം സംഘർഷം : പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. തൃശൂർ ജില്ലയിൽ നാളെ ഹർത്താൽ.

തൃശൂർ: കയ്പമംഗലത്തുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. കയ്പമംഗലം എടവലങ്ങാട് സ്വദേശി പ്രമോദ് (33) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് തൃശൂർ ജില്ലയിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

Crime Kannur Kerala Obituary

പിണറായിയിൽ ആഹ്ളാദപ്രകടനത്തിനു ബോംബേറ്; സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു.

കണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ പിണറായിയിൽ സിപിഎം ആഹ്ളാദപ്രകടനത്തിനു നേരെയുണ്ടായ ബോംബേറിൽ സിപിഎം പ്രവർത്തകൻ കമ്പിൽമൊട്ട സ്വദേശി രവീന്ദ്രൻ കൊല്ലപ്പെട്ടു. ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

Entertainment Kerala Kozhikode Obituary

നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ അന്തരിച്ചു.

കോഴിക്കോട്: നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ (47) അന്തരിച്ചു. സംസ്കാരം ഇന്ന് നാലു മണിക്ക് കാക്കൂരിലെ വസതിയിൽ. 2012ൽ മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങിയ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സൈഗാൾ പാടുകയാണ് എന്ന സിനിമയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Gulf Kerala Obituary Thrissur UAE

ദുബൈയിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശിയായ യുവാവും മകനും മരിച്ചു.

ദുബൈ : മുഹൈസിന വ്യവസായ മേഖലയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശിയായ യുവാവും മകനും മരിച്ചു.തൃശൂർ കേച്ചേരി ചിറന്നല്ലൂർ ചൂണ്ടൽ ഹൗസിൽ സണ്ണി(45), പത്തു വയസുകാരനായ മൂത്തമകൻ എന്നിവരാണ് മരിച്ചത്. ഭാര്യക്കും മറ്റൊരു മകനും പരുക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ഫോർ വീലർ ഇടിക്കുകയായിരുന്നു.സണ്ണിയുടെ അടുത്ത് സന്ദർശക വിസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. ഇൗ മാസം 28ന് തിരിച്ചു പോകാൻ തീരുമാനിച്ചിരുന്നു.

Health Kerala Obituary Others Trivandrum

പ്രവീണ യാത്രയായത് അവയവദാനത്തിലൂ‌ടെ മൂന്നു പേർക്കു പുതുജീവൻ നൽകി.

തിരുവനന്തപുരം : അവയവദാനത്തിലൂ‌ടെ മൂന്നു പേർക്കു പുതുജീവൻ നൽകി പ്രവീണ(18) വിടപറഞ്ഞു. പുനലാൽ, കൊണ്ണിയൂർചേങ്കോട്ടുകോണം തുഷാരത്തിൽ രഘുവരൻ നായരുടെയും മ‍ഞ്ജുവിന്റെയും മകളാണു പ്രവീണ. തിരുവനന്തപുരം മെഡിക്കൽ കോളജ്ആശുപത്രിയിൽ വച്ച് മസ്തിഷ്കമരണം സംഭവിച്ച പ്രവീണയുടെ കരൾ, രണ്ട് വൃക്കകൾ എന്നിവയാണു ദാനം ചെയ്തത്. സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലേക്കു വരവെ നെടുമങ്ങാട് ഇരിഞ്ചയത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീണു. റോഡിൽ തലയടിച്ചു വീണ പ്രവീണയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച 8.30ടെ പ്രവീണയ്ക്കു മസ്തിഷ്കമരണം […]

Crime Entertainment Kerala Kollam Obituary Trivandrum

ഏഷ്യാനെറ്റ് എഫ്‌.ഐ.ആര്‍ അവതാരകൻ അനീഷ്ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്നും ഏഷ്യാനെറ്റിലെ  എഫ്‌. ഐ. ആര്‍ എന്ന പരിപാടിയുടെ അവതാരകനുമായ  അനീഷ്ചന്ദ്രനെ (34) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ അനീഷ് മംഗളം ദിനപത്രത്തിലൂടെയാണ് മാധ്യമരംഗത്തെത്തിയ കൈരളി ചാനലിലും മാതൃഭൂമി ദിനപത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു.