Sports World

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും രാജിവെച്ചു.

കാന്‍ബെറ : ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു.രാജി വിവരം ക്രിക്കറ്റ് ഓസ്‌ത്രേലിയ സ്ഥിരീകരിച്ചു.ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്തില്‍ ക്യത്രിമം കാണിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്.

India Sports

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്.

ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാറില്‍ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. ഷമിയുടെ തലക്കാണ് പരിക്കേറ്റത്.

Alappey Entertainment Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Sports Thrissur Trivandrum Wayanad

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം.

കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരൊറ്റ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. റിനോ ആന്റോയുടെ ക്രോസിൽ നിന്ന് ഫ്ളെയിങ് ഹെഡ്ഡറിലൂടെ വിനീത് വല കുലുക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ ആവേശവും നാടകീയതയും നിറഞ്ഞുനിന്നപ്പോൾ രണ്ടാം പകുതി ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള ഉരസലിനും വേദിയായി.

Entertainment Kannur Kerala Sports

എടക്കാട് ജനമൈത്രി പോലീസ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

കണ്ണൂർ : എടക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് കച്ചേരിമേട്ട പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പരിപാടി റിട്ട. ഡി. വൈ.എസ്.പിയും മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലയറുമായ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പത്ത് അധ്യക്ഷത വഹിച്ചു. എ. എസ്.ഐ സുജിത് കുമാർ സ്വാഗതം പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്ത് മെമ്പർ ബാബു, എ.എസ്‌.ഐ പുരുഷോത്തമൻ സംസാരിച്ചു. സിറ്റി സി.ഐ കെ.വി പ്രമോദ് സമ്മാനദാനം നടത്തി. എസ്‌.സി.പി.ഒ വിനോദ് നന്ദിയും പറഞ്ഞു. […]

Alappey Ernakulam Idukki Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Sports Thrissur Trivandrum Wayanad

സി.കെ. വിനീതിന് സര്‍ക്കാര്‍ ജോലി.

തിരുവനന്തപുരം: പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് സര്‍ക്കാര്‍ ജോലി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയിലാണ് നിയമനം. നാല് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി പദവി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥരായ ടി.കെ. ജോസ്, ഗ്യാനേഷ് കുമാര്‍, ഡോ. ആഷാതോമസ്, ടിക്കാറാം മീണ എന്നിവര്‍ക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്.

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Sports Technology Thrissur Trivandrum Wayanad

സെവൻസ് ഫുട്ബോൾ ലൈവ് കമന്ററിയുമായി സോക്കർ സിറ്റി ‘വാട്‌സ്അപ്പ്’ ഗ്രൂപ്പ്.

മലപ്പുറം : സെവൻസ് ഫുട്ബോൾ ലൈവ് കമന്ററിയുമായി സോക്കർ സിറ്റി’വാട്‌സ്അപ്പ്’ഗ്രൂപ്പ്. സെവൻസ് ഫുട്ബോളിലെ ഓരോ ചലനങ്ങളും സോഷ്യൽ മീഡിയയിൽ മുൻനിരയിൽ നിൽക്കുന്ന ‘വാട്സ്അപ്പി’ലൂടെ ഫുട്ബോൾ പ്രേമികൾക്ക് തത്സമയം എത്തിക്കുന്നതിൽ സോക്കർ സിറ്റി ‘വാട്സ്അപ്പ്ഗ്രൂപ്പ്’ മുന്നേറുന്നു. 2017-2018ൽ കേരളത്തിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരം തത്സമയം അറിയുന്നതിന് വേണ്ടി സോക്കർസിറ്റി തന്നെ റിപ്പോർട്ടർമാരെ നിർത്തി ഗ്രൂപ്പിൽ അംഗങ്ങൾക്ക് എത്തിക്കാനും പദ്ധതിയുമുണ്ട്. പ്രവാസികൾ അടക്കമുള്ള ഫുട്ബോൾ പ്രേമികൾക്ക് കൂടി വലിയ തോതിൽ ആശ്വാസമായിമാറിയിരിക്കുന്നു ഈ ഗ്രൂപ്പ്. മാത്രമല്ല, ഇതിനു […]

Alappey Crime Entertainment Ernakulam Gulf Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Oman Others Palakkad Pathanamthitta Qatar Saudi Arabia Sports Technology Thrissur Trivandrum UAE Wayanad

ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി.

കണ്ണൂർ : ലോകം മുഴുവൻ വാട്‌സ്ആപ്പ് പണിമുടക്കി. കാര്യമറിയാതെ പലരും നിരവധി തവണ ഫോൺ റീസ്റ്റാർട്ട് ചെയ്തു. മറ്റു ചിലർ വാട്ട്‌സ്ആപ്പ് ഡിലീറ്റ് ചെയ്ത് റീ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. മിക്കവരെയും വലിയ തോതിൽ തന്നെ വാട്ട്സ്ആപ്പ് പണിമുടക്ക് ബാധിച്ചു. കാരണമെന്ത് എന്ന് വ്യക്തമല്ല.

India Kerala Sports World

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം.

ന്യൂഡല്‍ഹി : അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ യു എസിനോട് എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

Alappey Ernakulam Health Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Sports Thrissur Trivandrum Wayanad World

എല്ലാ കുഞ്ഞുങ്ങള്‍ക്കും ശ്രവണവൈകല്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ടാകണം : ബ്രെറ്റ് ലീ.

തിരുവനന്തപുരം : ലോകത്ത് പിറന്നുവീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ശ്രവണവൈകല്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ടാകണമെന്ന് ഗ്‌ളോബല്‍ ഹിയറിംഗ് അമ്പാസഡറും ആസ്‌ത്രേലിയന്‍ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ബ്രെറ്റ് ലീ പറഞ്ഞു. കുട്ടികളിലെ ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയായ ‘കാതോര’ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ ശ്രവണപ്രശ്‌നങ്ങള്‍ കണ്ടെത്തി ചികില്‍സിക്കാനും അവര്‍ക്ക് ശബ്ദത്തിന്റെ പുതിയ ലോകം തുറന്നുനല്‍കാനും മുന്നോട്ടുവന്ന മാതാപിതാക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. കുട്ടികളുടെ കേള്‍ക്കാനുള്ള അവകാശമാണ് നിങ്ങള്‍ നേടിക്കൊടുത്തത്. കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കി […]

Alappey Entertainment Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Sports Thrissur Trivandrum Wayanad

ഫിഫ അണ്ടര്‍ 17: സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍.

കാക്കനാട്: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒരുക്കുന്നതെന്ന് കൊച്ചി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്. സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. സുരക്ഷയ്ക്കായും മറ്റു ചുമതലകള്‍ക്കുമായി നിയോഗിക്കുന്ന ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ഡ്യൂട്ടി പാസ് നല്‍കും. മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാര്‍ക്ക് എമര്‍ജന്‍സി ഡ്യൂട്ടി പാസ് നല്‍കും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അതത് […]