India Technology

ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികൾക്ക് നൽകുന്നതാണ്.

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ആപ്പിൽ ചേരുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണത്തിൽ പരിഹസിച്ച് രാഹുൽ ഗാന്ധി. ഔദ്യോഗിക ട്വിറ്റർ പേജിലാണ് രാഹുലിന്റെ പരിഹാസം. ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികൾക്ക് നൽകുന്നതാണ്. എന്നാണ് രാഹുലിന്റെ ട്വീറ്റ്. ഈ വിവരങ്ങൾ പതിവുപോലെ മുക്കിയതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

Crime Technology World

ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍.

ലണ്ടന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിഷയത്തില്‍ തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ ഫേസ്ബുക്കിന്റെ വിശ്വാസ്യതയില്‍ വിള്ളലുണ്ടായെന്നും ഇത്തരം പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് ആരംഭിച്ച ആളെന്ന നിലയില്‍ എന്ത് സംഭവിച്ചാലും അത് തന്റെ ഉത്തരവാദിത്വമാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ കര്‍ശന പരിശോധനക്ക് […]

Crime Technology

മൊബൈല്‍ ഫോണില്‍ കൂടി വീഡിയോ കോളും വ്യക്തിപരമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് സൈബർസെൽ.

മൊബൈല്‍ ഫോണിലൂടെ സ്വകാര്യ ചിത്രങ്ങളും വീഡിയോ കോളും നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍. നിങ്ങള്‍ നടത്തുന്ന വീഡിയോ കോളുകള്‍ പോണ്‍സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ വെറും നിമിഷങ്ങള്‍ മതിയെന്നാണ് സൈബര്‍ സെല്ല് നല്‍കുന്ന അറിയിപ്പ്. വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വിവാഹം ചെയ്ത പുതുമോഡികളേയും കപ്പിള്‍സിനെയുമാണ് പോണ്‍ സൈറ്റ് ഓപ്പറേറ്റര്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്. പലരുടെയും വ്യക്തിപരമായ വീഡിയോ കോളുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതായി പരാതി കിട്ടിയിട്ടുണ്ടെന്ന് സൈബര്‍ സെല്‍ പറയുന്നു. കഴിഞ്ഞദിവസം 25 വയസ് പ്രായമുള്ള യുവതി […]

Kerala Technology

സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്: പ്രിന്റ് ഔട്ട് നല്‍കണം.

തിരുവനന്തപുരം : കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി 2015-2016, 2016-2017 അധ്യയന വര്‍ഷത്തില്‍ അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രിന്റ് ഔട്ട് നല്‍കാത്തവര്‍ സ്ഥാപനമേധാവിയുടെ ഒപ്പും സീലും സഹിതം 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ പൂജപ്പുരയിലെ ഓഫീസിലെത്തുകയോ snehapoorvamonline@gmail.com ല്‍ അയയ്ക്കുകയോ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 -120-1001.

Entertainment Kannur Kerala Technology

മട്ടന്നൂരിൽ വാഹനാപകടത്തിൽ മരിച്ച അർഷാദിന്റെ മരണത്തിൽ നടൻ ദുൽഖർ സൽമാന്റെ അനുശോചനം.

കണ്ണൂർ : മട്ടന്നൂരിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത നടൻ ദുൽഖർ സൽമാൻ. കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച മട്ടന്നൂർ സ്വദേശി ഹർഷാദിന്റെ ആകസ്മിക മരണത്തെ തുടർന്നാണ് ദുൽഖറിന്റെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. ‘ഹർഷാദിന്റെ വേര്‍പാടിൽ അതീവ ദു:ഖമുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സ്നേഹവും ഓൺലൈൻ പിന്തുണയും എല്ലാം കാണാറുണ്ട്. ഹര്‍ഷാദ് വളരെ സ്നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു എന്ന് താരം ഫെയ്സ് ബുക്കില്‍ കുറിച്ചു. ഹർഷാദിന്റെ ആകസ്മിക വിയോഗത്തിൽ […]

Kerala Technology

വിവാദത്തിൽ മറുപടിയുമായി എം സ്വരാജ്.

കൊച്ചി : ഷാനി പ്രഭാകരൻ, എം.സ്വരാജ് എം.എൽ.എ യെ സന്ദർശിച്ചതിന്‍റെ പേരിലുണ്ടായ വിവാദത്തിൽ മറുപടിയുമായി എം സ്വരാജ്. തന്‍റെ ഫേസ്ബുക്ക് പേജ് പോസ്റ്റിലൂടെയാണ് സ്വരാജ് മറുപടി നൽകിയിരിക്കുന്നത്. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം : ഷാനി പ്രഭാകരന്‍ എന്നെ സന്ദര്‍ശിച്ചതിന്‍റെ പേരില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്‌ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കള്‍ പലപ്പോഴും വരാറുള്ളത് . സൗഹൃദ സന്ദര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയ മാനമോ മറ്റ് അര്‍ത്ഥങ്ങളോ കല്‍പിക്കുന്നതെന്തിന് ? ഷാനി പല സന്ദര്‍ശകരില്‍ ഒരാളല്ല […]

Alappey Crime Entertainment Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Technology Thrissur Trivandrum Wayanad

നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍.

തിരുവനന്തപുരം: പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍. ദുരിതബാധിതരോട് വേലിക്കെട്ടിനകത്തു നിന്നു മോദി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. കണ്ണന്താനം തന്നെയാണ് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. എന്നാല്‍ മോദിയുടെ വലതുവശത്തായി ക്യാമറയ്ക്ക് മറയായാണ് കണ്ണന്താനം നിന്നത്. ആദ്യം കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോണ്ടി നോക്കി. കാര്യമുണ്ടായില്ല, രണ്ടാമത് ഇളക്കി നോക്കി. ഇതുകൊണ്ടും കാര്യമില്ലെന്നു കണ്ട ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തെ പറഞ്ഞുമനസ്സിലാക്കി മോദിയുടെ ഇടത്തുവശത്ത് നിര്‍ത്തുകയായിരുന്നു. […]

Health Technology World

തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ചോങ് ക്വിങ് : തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചൈനയിലെ ചോങ് ക്വിങ് പട്ടണത്തിലാണ് സംഭവം. 23 നില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോഴും ബാല്‍കണിയില്‍ തൂങ്ങിനിന്ന യുവാവിനെ പിന്നീട് ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചൈനയിലെ ചോങ് ക്വിങ് പട്ടണത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഫ്ലാറ്റില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നപ്പോള്‍ യുവാവ് കെട്ടിടത്തിനകത്ത് കുടുങ്ങി. 22 -ാം നിലയിലെ ഫ്ലാറ്റില്‍നിന്ന് ജനല്‍ വഴി പുറത്തേക്കിറങ്ങുന്നതിനിടെ മുകള്‍ നില പൂര്‍ണമായി കത്തിയമര്‍ന്നു. രക്ഷപ്പെടാനുള്ള […]

Alappey Entertainment Ernakulam Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Technology Thrissur Trivandrum Wayanad

ശബരിമലയില്‍ ഡിജിറ്റല്‍ പേയ്‌മെന്റിന് വിപുലമായ സജ്ജീകരണങ്ങള്‍.

ശബരിമല: തീര്‍ത്ഥാടനകാലത്ത് ഡിജിറ്റല്‍ പേയ്‌മെന്റിനായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ധനലക്ഷ്മി ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ലഭിച്ച നടവരവില്‍ 14 ശതമാനത്തോളം ഡിജിറ്റല്‍ പേയ്‌മെന്റായിരുന്നു. ഈ വര്‍ഷം ഇതേവരെയുള്ള നടവരവില്‍ 12 ശതമാനം ഡിജിറ്റല്‍ പേയ്‌മെന്റാണ്. നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ കറന്‍സിഷാമം പരിഹരിക്കാനാണ് കഴിഞ്ഞവര്‍ഷം ഇത്തരം സജ്ജീകരണം ചെയ്തത്. നോട്ട് ക്ഷാമം കാര്യമായി ഇല്ലെങ്കിലും ഭക്തര്‍ കാര്‍ഡുപയോഗം വര്‍ധിപ്പിച്ചിരിക്കുമെന്ന കണക്കുകൂട്ടലില്‍ ഈവര്‍ഷവും ഡിജിറ്റല്‍ സൗകര്യം നിലനിര്‍ത്തിയിരിക്കുകയാണ്. മൊത്തമുള്ള 18 അപ്പം അരവണ കൗണ്ടറില്‍ അഞ്ചിടത്ത് സൈ്വപ്പിങ് മെഷിന്‍ സ്ഥാപിച്ചിട്ടുണ്ട്. […]

Crime Entertainment India Kerala Technology

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണ്‍ തട്ടിത്തെറിപ്പിച്ച് മന്ത്രി‍.

ബംഗളൂരു : സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണ്‍ തട്ടിത്തെറിപ്പിച്ച് മന്ത്രി‍. കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറി വിവാദത്തിലായത്. ബെല്‍ഗാവില്‍ നടന്ന ചൈല്‍ഡ് റൈറ്റ്‌സ് പരിപാടിയില്‍ വെച്ചായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ മന്ത്രിയുടെ പിറകില്‍ നിന്നിരുന്ന വിദ്യാര്‍ഥികളിലൊരാളാള്‍ മന്ത്രിയോടൊപ്പം സെല്‍ഫിയെടുക്കാനായി തന്റെ മൊബൈല്‍ഫോണ്‍ മുകളിലേക്ക് ഉയര്‍ത്തി. പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞ മന്ത്രി വിദ്യാര്‍ഥിയുടെ കൈയ്യില്‍ ആഞ്ഞടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ഫോണ്‍ താഴെ വീഴുകയും ചെയ്തു.