Uncategorized

ഷുഹൈബ് വധം : കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു.

കണ്ണൂർ : ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ 9 ദിവസമായി തുടരുന്ന നിരാഹാര സമരം നിര്‍ത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കേസില്‍ രാഷ്ട്രീയമായും നിയമ പരമായും പോരാട്ടം തുടരുമെന്ന് സുധാകരന്‍ പറഞ്ഞു.

Uncategorized

നാളത്തെ ബസ് സമരം മാറ്റിവച്ചു.

തിരുവനന്തപുരം : ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. സമരം പ്രഖ്യാപിച്ചിരിക്കുന്ന ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഡീസലിന്റെ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

Uncategorized

അന്ധേരിയില്‍ കടക്ക് തീപ്പിടിച്ച് 12 മരണം.

മുംബൈ: അന്ധേരിയില്‍ കടക്ക് തീപ്പിടിച്ച് 12 തൊഴിലാളികള്‍ മരിച്ചു. സാകി നകയിലെ കടയില്‍ ഇന്ന് പുലര്‍ച്ചെ 4.15ഓടെയാണ് തീപ്പിടിത്തമുണ്ടായത്. പതിനഞ്ചോളം തൊഴിലാളികളാണ് ഷോപ്പിലുണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Kerala Kozhikode Malappuram Palakkad Thrissur Uncategorized

റെയില്‍വെ ഗെയ്റ്റുകള്‍ അടച്ചിടും.

തിരുവനന്തപുരം : പട്ടാമ്പി-പളളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുളള പെരുമുടിയൂര്‍, കൊടുമുണ്ട റെയില്‍വെ ഗെയ്റ്റുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. നവംബര്‍ എട്ട് രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചു വരെ പെരുമുടിയൂര്‍ ഗെയ്റ്റ് അടച്ചിടുന്നതിനാല്‍ ഇതു വഴിയുള്ള വാഹനങ്ങള്‍ പട്ടാമ്പി-ശങ്കരമംഗലം റോഡ് വഴി പോകണം. കൊടുമുണ്ട റെയില്‍വെ ഗെയ്റ്റ് നവംബര്‍ ഒമ്പത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ കൊപ്പം-മുതുതല റോഡ് വഴി പോകണമെന്ന് ഷൊര്‍ണ്ണൂര്‍ അസിസ്റ്റന്റ് ഡിവിഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

Uncategorized

റേഷന്‍ കാര്‍ഡ് വിതരണം – കണ്ണൂർ.

കണ്ണൂര്‍ : കണ്ണൂർ താലൂക്കില്‍ ജൂലൈ 21 ന് എ ആര്‍ ഡി – 04 – ധര്‍മ്മസമാജം വായനശാല, ചൊവ്വ, 249 – റേഷന്‍ കടയ്ക്ക് സമീപം, പളളിയാന്‍ മൂല, 135 – ചിറക്കല്‍ ബാങ്ക് ഹാള്‍, പുതിയതെരു, 136 – റേഷന്‍ കടയ്ക്ക് സമീപം, ചിറക്കല്‍ പുഴാതി, 258 – റേഷന്‍ കട സമീപം, കുറുവ, 16 – ദിനുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂള്‍, കണ്ണൂര്‍ സിറ്റി, 22 ന് 8 – ഗവ.ടൗണ്‍ […]

Uncategorized

സര്‍ക്കാര്‍ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം.

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു.

Uncategorized

യുഎഇ എമിറേറ്റ്‌സ് ഹോസ്പിറ്റല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു.

തിരുവനന്തപുരം ; യു.എ.ഇയിലെ എമിറേറ്റ്‌സ് ഹോസ്പിറ്റലിലേക്ക് ബി.എസ്.സിി നഴ്‌സുമാര്‍ക്ക് അവസരം. അപേക്ഷകള്‍ 20 വരെ www.jobsnorka.gov.in www.jobsnorka.gov.in -ല്‍ ഓണ്‍ലൈനായി നല്‍കാം. വിശദവിവരം www.norkaroots.net ലും 1800 425 3939 ടോള്‍ ഫ്രീ നമ്പറിലും ലഭിക്കും.

Uncategorized

നഴ്‌സുമാരുടെ സമരം ഒത്തു തീർന്നു.

തിരുവനന്തപുരം : നഴ്‌സുമാരുടെ സമരം ഒത്തു തീർന്നു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി ഉയര്‍ത്താന്‍ ധാരണയായി. മാനേജ്‌മെന്റുകളുമായും നഴ്‌സുമാരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. 50 കിടക്കകളുടെ ആശുപത്രികളിലാണ് അടിസ്ഥാന വേതനമായി 20,000 രൂപ ലഭിക്കുക. 50 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളിലെ വേതനം നിശ്ചയിക്കാന്‍ സമതിയെയും നിയോഗിച്ചു. തൊഴില്‍, ആരോഗ്യ, നിയമ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണ് സമിതി. ആറു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി.

Uncategorized

മരുന്ന് ദൗര്‍ലഭ്യം സൃഷ്ടിച്ചാല്‍ കര്‍ശന നടപടി : ഡ്രഗ്‌സ് കണ്‍ട്രോളര്‍.

തിരുവനന്തപുരം : ജി.എസ്.ടി സംവിധാനം നിലവില്‍ വന്നതോടെ മരുന്നുകളുടെ വല്പനനികുതിയില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ ജൂലൈ ഒന്നിനു മുന്‍പുള്ള സ്റ്റോക്ക് വില്പനയ്ക്കും സാങ്കേതിക തടസമുണ്ടെന്നും മരുന്നുകള്‍ക്ക് താത്കാലിക ദൗര്‍ലഭ്യമുള്ളതായുമുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. വകുപ്പ് നടത്തിയ പരിശോധനയില്‍ മരുന്നു ദൗര്‍ലഭ്യം കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും വിഭാഗത്തില്‍ മരുന്നുകള്‍ ലഭ്യമല്ലെങ്കില്‍ വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ അറിയിച്ച് പരിഹാരം നേടാം. മരുന്നു വ്യാപാരികള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ കമ്പനിയുടെ മരുന്നുകള്‍ സ്റ്റോക്ക് എടുക്കാതിരിക്കുകയോ അതിനു പ്രേരണ നല്‍കുകയോ […]

Crime Entertainment Kannur Kerala Others Uncategorized

ലേഖനം ◆ പെരുന്നാൾ പുടവ കഫൻ പുടവയാവുമ്പോൾ ഹിന്ദു ഉണരുക.

[button color=”” size=”” type=”3d” target=”” link=””]✍ : എം. ശഹലാബാനു[/button] ഇത്തവണ ശരിക്കും പെരുന്നാൾ ആഘോഷിക്കാൻ തോന്നിയില്ല . രണ്ട് കാരണമുണ്ട് ഒന്ന് അയൽവാസി സരോജിനിയേടത്തി പെരുന്നാളിന്റെ തലേ ദിവസം വീട്ടിൽ വന്നു പറഞ്ഞു. മോളേ പെരുന്നാളിന്റെ ചോറ് ഇത്തവണ വീട്ടിൽ കൊണ്ട് വരണ്ട മക്കൾക്കത് ഇഷ്ടാവില്ലയെന്ന്. രണ്ട് പെരുന്നാൾ പുടവ വാങ്ങാൻ പോയ ഒരു ചെറുപ്പക്കാരനെ മുസ്ലിമാണ് എന്ന ഒറ്റക്കാരണത്താൽ തല്ലിക്കൊന്നിരിക്കുന്നു. ആദ്യത്തെ ആശങ്ക അയൽപക്ക ബന്ധങ്ങളൊക്കെ ശത്രുരാജ്യങ്ങളേക്കാൾ ഭീകരമായാൽ എന്ത് ചെയ്യും. രണ്ടാമത്തെ […]