Sports World

സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും രാജിവെച്ചു.

കാന്‍ബെറ : ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു.രാജി വിവരം ക്രിക്കറ്റ് ഓസ്‌ത്രേലിയ സ്ഥിരീകരിച്ചു.ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ പന്തില്‍ ക്യത്രിമം കാണിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്.

Crime Technology World

ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍.

ലണ്ടന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിഷയത്തില്‍ തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ ഫേസ്ബുക്കിന്റെ വിശ്വാസ്യതയില്‍ വിള്ളലുണ്ടായെന്നും ഇത്തരം പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് ആരംഭിച്ച ആളെന്ന നിലയില്‍ എന്ത് സംഭവിച്ചാലും അത് തന്റെ ഉത്തരവാദിത്വമാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ കര്‍ശന പരിശോധനക്ക് […]

Entertainment Gulf Health India Kerala World

മാസപ്പിറവി കണ്ടു; തിങ്കളാഴ്ച റജബ് ഒന്ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റജബ് ഒന്നാണെന്നും ഏപ്രില്‍ 14ന് (ശനി) റജബ് 27 ആണെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ […]

Health World

വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍.

ലോകത്തെ ഏറ്റവും പ്രശസ്തമായ കുപ്പിവെള്ള കമ്പനികളുടെ വെള്ളകുപ്പികളില്‍ ആരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഷെറി മാസണിന്റെ നേതൃത്വത്തിലാണ് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യ, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, യുഎസ് തുടങ്ങി ഒമ്പത് രാജ്യങ്ങളില്‍ നിന്നും 250 കുപ്പി വെള്ളം ശേഖരിച്ചു. ഇതില്‍ 93 ശതമാനം സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ട്. കണ്ടെത്തിയതില്‍ അധികവും പ്ലാസ്റ്റിക് തരികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Obituary World

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു.

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. ബുധനാഴ്ച രാവിലെ കേംബ്രിഡ്ജിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്.

Gulf Obituary UAE World

തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.

ടെഹ്റാൻ: ഷാർജയിൽ നിന്ന് ഇസ്താംബൂളിലേക്ക് വരികയായിരുന്ന സ്വകാര്യ തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.11 പേർ മരിച്ചതായാണ് വാർത്താ ഏജൻസികൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഇറാന്റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ഷഹ്ർ ഇ കോർദിലാണ് വിമാനം തകർന്നു വീണത്. പതിനൊന്ന് മുതൽ 20 യാത്രികർ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

Kannur World

സിറിയക്കായി കുഞ്ഞു കൈകളും (ഫോട്ടോ)

സിറിയക്കായി കുഞ്ഞു കൈകളും. കണ്ണൂർ മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മഴവിൽ സംഘത്തിന്റെ കുഞ്ഞു കൈകളും ഉയരുന്നു. (ഫോട്ടോകൾ)

Kerala World

ബോസ്‌നിയന്‍ അംബാസിഡര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

തിരുവനന്തപുരം : ഇന്ത്യയിലെ ബോസ്‌നിയന്‍ അംബാസിഡര്‍ സബിത് സുബാസിക് മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസില്‍ സന്ദര്‍ശിച്ചു. വിനോദസഞ്ചാര മേഖലയില്‍ ബോസ്‌നിയയുമായി സഹകരിക്കുന്നതിനുളള സാധ്യതകള്‍ ആരായണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കേരളവുമായി സഹകരിക്കാന്‍ കഴിയും. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇതിലൂടെ അവസരമൊരുങ്ങും. മുഖ്യമന്ത്രി ബോസ്‌നിയ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

World

പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് വിമാനം പറന്നത് മൂന്നു മണിക്കൂർ വൈകി.

ബെയ്ജിങ്: വിമാന യാത്രക്കാരിലൊരാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് വിമാനം പറന്നത് മൂന്നുമണിക്കൂർ വൈകി. വിമാനം പറക്കാൻ തയ്യാറെടുക്കുമ്പോഴാണ് ലഗേജ് കാരിയറിൽ സൂക്ഷിച്ചിരുന്ന ബാഗിലെപവർ ബാങ്കിൽ തീ പിടിച്ചത്. ബാഗിലേക്ക് തീ പടർന്നു പിടിച്ചതോടെ യാത്രക്കാരും വിമാന ജീവനക്കാരും പരിഭ്രാന്തരായി. കുപ്പിവെള്ളവും ഗ്ലാസ്സുകളിലെ ജ്യൂസുമുപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ തീ അണയ്ക്കുകയായിരുന്നു. സമയോചിത നടപടി മൂലം അപകടം ഒഴിവായി.

Crime World

പാക്കിസ്ഥാനിൽ മന്ത്രിയും ഭാര്യയും വെടിയേറ്റു മരിച്ച നിലയിൽ.

കറാച്ചി: പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയെയും ഭാര്യയെയും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സിന്ധ് പ്രവിശ്യയുടെ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ മന്ത്രിയാണ് ഹസര്‍ഖാന്‍. ഭാര്യ ഫാരിഹ റസാഖ് പത്രപ്രവര്‍ത്തകയായിരുന്നു.