World

വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു.

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ വീടിന് മുകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ ന്യൂ പോര്‍ട്ട് ബീച്ചിലായിരുന്നു സംഭവം. ജോണ്‍ വെയ്ന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം രണ്ട് കിലോമീറ്റര്‍ ദൂരം പിന്നിടുമ്പൊഴേക്കും തകര്‍ന്നുവീഴുകയായിരുന്നു. പൈലറ്റും നാല് യാത്രക്കാരുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

World

പറന്നുകൊണ്ടിരിക്കെ എന്‍ജിന്‍ തകരാറിലായ വിമാനം റോഡിലിറക്കി.

വാഷിംഗ്ടണ്‍: പറന്നുകൊണ്ടിരിക്കെ എന്‍ജിന്‍ തകരാറിലായ വിമാനം റോഡിലിറക്കി. യു എസ് സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പറന്നുകൊണ്ടിരിക്കവെ എന്‍ജിന്‍ തകരാറിലായെന്ന് മനസ്സിലായ പൈലറ്റ് അതിസാഹസികമായി വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ചെറുവിമാനം ഇറക്കുകയായിരുന്നു. സാന്റാ അനയില്‍ നിന്ന് ജോണ്‍ വെയിനിലേക്ക് പുറപ്പെട്ട ചെറുവിമനമാണ് അടിയന്തര ലാന്‍ഡിംഗ് റോഡിലാക്കിയത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Crime World

കാബൂളില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി.

കാബൂള്‍: അഫ്ഗാനിസ്ഥാന്റൈ തലസ്ഥാനമായ കാബൂളില്‍ ശക്തമായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. 150ലധികം പേര്‍ക്ക് പരുക്കേറ്റു. യൂറോപ്പ്യയന്‍ യൂണിയന്‍ ഓഫീസും വിവിധ രാജ്യങ്ങളുടെ നയതന്ത്രര കാര്യാലയങ്ങളും സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന മേഖലയിലാണ് അതിശക്തമാായ സ്‌ഫോടനമുണ്ടായത്. ആംബുലന്‍സില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

Crime World

ഈജിപ്ത് പ്രസിഡന്‍റ്‍ സ്ഥാനാര്‍ഥി സമി അനാനെ സൈന്യം അറസ്റ്റ് ചെയ്തു.

കെയ്റോ : മുന്‍ സൈനിക മേധാവിയും പ്രസിഡന്‍റ്‍ സ്ഥാനാര്‍ഥിയുമായ സമി അനാനെ ഈജിപ്ത് സൈന്യം അറസ്റ്റ് ചെയ്തു. അടുത്ത മാര്‍ച്ചില്‍ ഈജിപ്തില്‍‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് അബ്ദല്‍ ഫത്തഹ് അല്‍ സിസിയുടെ എതിരാളിയായിരുന്നു സമി അനാന്‍. ഇതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള സമി അനാന്‍ന്‍റെ പ്രചരണത്തിന് വിരാമായേക്കും. സൈനിക സേവനം അവസാനിപ്പിക്കാന്‍ ഒൌദ്യേഗിക രേഖകളില്‍ കൃത്രിമം കാണിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സൈന്യത്തിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സൈന്യത്തിന്‍റെ നടപടി.സൈന്യത്തിനും ജനങ്ങള്‍ക്കുമിടയിന്‍ ഭിന്നത […]

Crime World

അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ ജലാലബാദിലാണ് സംഭവം സ്‌ഫോടനത്തോടൊപ്പം ചിലര്‍ വെടിയുതിര്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

Entertainment World

ഓസ്‌കാറില്‍ തിളങ്ങാനൊരുങ്ങി ‘ദി ഷേപ് ഓഫ് വാട്ടര്‍’.

ലൊസാഞ്ചലസ്:തൊണ്ണൂറാമത് ഓസ്‌കാറില്‍ തിളങ്ങാനൊരുങ്ങി ‘ദി ഷേപ് ഓഫ് വാട്ടര്‍’.ഗിലേര്‍മോ ഡെല്‍ തോറോയാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച ചിത്രം,നടി,സംവിധാനം,പ്രൊഡക്ഷന്‍ ഡിസൈന്‍,ഛായാഗ്രഹണം,വസ്ത്രാലങ്കാരം,സൗണ്ട് മിക്‌സിംഗ്,സൗണ്ട് എഡിറ്റിംഗ്,ഒറിജിനല്‍ സ്‌കോര്‍,ഫിലിം എഡിറ്റിംഗ്,ഒറിജിനല്‍ സ്‌ക്രീന്‍ പ്ലെ തുടങ്ങിയ വിഭാഗങ്ങളില്‍ ദി ഷേപ് ഓഫ് വാട്ടര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്‍പത് ചിത്രങ്ങളാണ് മികച്ച ചിത്രത്തിന് വേണ്ടി മത്സരിക്കുന്നത്. ഗാരി ഓള്‍ഡ്മാന്‍,ഡെന്‍സെല്‍,വാഷിംഗ്ടണ്‍,ഡാനിയല്‍ ഡെ ലൂവിസ്,തിമോത്തി കാലമെറ്റ്,ഡാനിയല്‍ കലുയ എന്നിവരാണ് മികച്ച നടനുളള നോമിനേഷനുകളില്‍ ഉളളത്.

Crime World

കാബൂളില്‍ ആഡംബര ഹോട്ടലില്‍ നടന്ന വെടിവയ്പ്പില്‍നിരവധി മരണം.

കാബൂള്‍; അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ആഡംബര ഹോട്ടല്‍ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന വെടിവയ്പ്പില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തോക്കുധാരികളായ അക്രമികള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെയും അതിഥികളെയും വെടിവയ്ക്കുകയായിരുന്നെന്നു വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. നൂറോളം അതിഥികള്‍ ഉണ്ടായിരുന്ന ഹോട്ടലിലെ പ്രധാനപ്പെട്ട നിലയിലേക്കാണ് അക്രമികള്‍ അതിക്രമിച്ചു കടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.

Alappey Entertainment Ernakulam Gulf Idukki India Kannur Kasaragod Kerala Kollam Kottayam Kozhikode Malappuram Palakkad Pathanamthitta Thrissur Trivandrum Wayanad World

കരിപ്പൂരില്‍ വലിയ വി്മാനങ്ങള്‍ ഇറക്കണം: ലീഗ് എം പിമാര്‍ വ്യോമയാന മന്ത്രിയെ കണ്ടു.

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം പിമാര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ സന്ദര്‍ശിച്ചു. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കളും, എം പിമാരുമായി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. മന്ത്രിയുടെ ഓഫിസിലെത്തിയ സംഘം വിമാനത്താവളത്തിലെ നിലവിലെ സ്ഥിതി അദ്ദേഹത്തെ […]

Health Technology World

തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ചോങ് ക്വിങ് : തീപിടിച്ച ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചൈനയിലെ ചോങ് ക്വിങ് പട്ടണത്തിലാണ് സംഭവം. 23 നില കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോഴും ബാല്‍കണിയില്‍ തൂങ്ങിനിന്ന യുവാവിനെ പിന്നീട് ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചൈനയിലെ ചോങ് ക്വിങ് പട്ടണത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഫ്ലാറ്റില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നപ്പോള്‍ യുവാവ് കെട്ടിടത്തിനകത്ത് കുടുങ്ങി. 22 -ാം നിലയിലെ ഫ്ലാറ്റില്‍നിന്ന് ജനല്‍ വഴി പുറത്തേക്കിറങ്ങുന്നതിനിടെ മുകള്‍ നില പൂര്‍ണമായി കത്തിയമര്‍ന്നു. രക്ഷപ്പെടാനുള്ള […]

Crime Health India Kerala World

തൊലി വെളുക്കാനും സൗന്ദര്യത്തിനും നരേന്ദ്രമോദി കഴിക്കുന്നത് വിലകൂടിയ കൂണുകൾ.

ന്യൂഡൽഹി : തൊലി വെളുക്കാനും സൗന്ദര്യത്തിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസവും വിലകൂടിയ അഞ്ച് കൂണുകളാണ് കഴിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂർ. ഒരു കൂണിന്റെ വില 80000 രൂപയാണ്. തായ്‍വാനില്‍ നിന്നാണ് ഈ കൂണുകള്‍ ഇറക്കുമതി ചെയ്യുന്നതെന്നും അല്‍പേഷ് പറഞ്ഞു. ഗുജറാത്തിലെ വഡ്ഗാവില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് മുഖ്യമന്ത്രിയായ ഘട്ടത്തിലാണ് കൂണ്‍ കഴിക്കല്‍ മോദി ശീലമാക്കിയതെന്നാണ് തനിക്ക് ലഭിച്ച വിവരം. മോദിയുടെ ഭക്ഷണക്രമം നിങ്ങള്‍ക്ക് പിന്തുടരാനാവില്ല. കാരണം അത് പാവങ്ങളുടെ ഭക്ഷണശീലമല്ല. പഴയ ഫോട്ടോകളിലെ […]