കുരിശ് പൊളിച്ചുമാറ്റിയ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി.

കുരിശ് പൊളിച്ചുമാറ്റിയ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി.

390
0
SHARE

കോട്ടയം : സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഒരുവിഭാഗം ജനങ്ങള്‍ വലിയതോതില്‍ വിശ്വാസം അര്‍പ്പിക്കുകയും പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്ന പ്രതീകത്തെ നശിപ്പിക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് സര്‍ക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങള്‍ ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തതെന്ന് ജില്ലാഭരണാധികാരിയെ വിളിച്ച് രാവിലെ താന്‍ ചോദിച്ചെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.
കുരിശ് എന്തുപിഴച്ചെന്ന് മുഖ്യമന്ത്രി ചോദിച്ചു. രാവിലെ വാര്‍ത്ത കണ്ടപ്പോള്‍ ത്തന്നെ അത് നിര്‍ത്തിവെക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY