വേളി ബഹുനില വ്യവസായ സമുച്ചയ ശിലാസ്ഥാപനം നാളെ.

വേളി ബഹുനില വ്യവസായ സമുച്ചയ ശിലാസ്ഥാപനം നാളെ.

194
0
SHARE

തിരുവനന്തപുരം : വ്യവസായ വികസന ഏരിയയില്‍ നിര്‍മിക്കുന്ന രണ്ട് ബഹുനില വ്യവസായ സമുച്ചയങ്ങളുടെ ശിലാസ്ഥാപനം നാളെ (ജൂണ്‍ 12) വ്യവസായ-കായിക മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി വിശിഷ്ടാതിഥിയായിരിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.എന്‍. സതീഷ് സ്വാഗതവും, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് സി. ജയകുമാരന്‍ നായര്‍ കൃതജ്ഞതയും പറയും. സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള സ്ഥലം ലഭ്യമാക്കുക എന്ന ഉദ്യേശ്യത്തോടെയാണ് വേളിയില്‍ 4.66 ഏക്കര്‍ സ്ഥലത്ത് ബഹുനില വ്യവസായ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. വ്യവസായ-വാണിജ്യ വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ അടങ്കല്‍ ചെലവ് 32.79 കോടി രൂപയാണ്. പ്രാരംഭഘട്ടത്തില്‍ 150 കോടിയുടെ നിക്ഷേപവും 1000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരവും ഇതിലൂടെ സാധ്യമാകും.

NO COMMENTS

LEAVE A REPLY