ലേഖനം ◆ പെരുന്നാൾ പുടവ കഫൻ പുടവയാവുമ്പോൾ ഹിന്ദു ഉണരുക.

ലേഖനം ◆ പെരുന്നാൾ പുടവ കഫൻ പുടവയാവുമ്പോൾ ഹിന്ദു ഉണരുക.

എം. ശഹലബാനു

294
0
SHARE
✍ : എം. ശഹലാബാനു

ഇത്തവണ ശരിക്കും പെരുന്നാൾ ആഘോഷിക്കാൻ തോന്നിയില്ല . രണ്ട് കാരണമുണ്ട് ഒന്ന് അയൽവാസി സരോജിനിയേടത്തി പെരുന്നാളിന്റെ തലേ ദിവസം വീട്ടിൽ വന്നു പറഞ്ഞു. മോളേ പെരുന്നാളിന്റെ ചോറ് ഇത്തവണ വീട്ടിൽ കൊണ്ട് വരണ്ട മക്കൾക്കത് ഇഷ്ടാവില്ലയെന്ന്.

രണ്ട് പെരുന്നാൾ പുടവ വാങ്ങാൻ പോയ ഒരു ചെറുപ്പക്കാരനെ മുസ്ലിമാണ് എന്ന ഒറ്റക്കാരണത്താൽ തല്ലിക്കൊന്നിരിക്കുന്നു.

ആദ്യത്തെ ആശങ്ക അയൽപക്ക ബന്ധങ്ങളൊക്കെ ശത്രുരാജ്യങ്ങളേക്കാൾ ഭീകരമായാൽ എന്ത് ചെയ്യും. രണ്ടാമത്തെ ആശങ്ക മതേതര രാജ്യത്ത് ഒരു മതവിഭാഗത്തെ കൊന്നൊടുക്കുമ്പോൾ നല്ല ഹിന്ദുവും നല്ല മുസ്ലിമും ഇവിടെയെങ്ങനെ ജീവിക്കും.
ഒരു മുസ്ലിം ഹിന്ദുവിനെ കൊന്നാലും ഹിന്ദു മുസ്ലിമിനെ കൊന്നാലും രാജ്യം ഇസ്ലാമിക രാജ്യമോ രാമരാജ്യമോ അല്ല ആകുന്നത്. രാജ്യം കാട്ടാള രാജ്യമായാണ് മാറുന്നത് എന്ന് മറന്നു പോകരുത്.

മുസ്ലിമിനെ കൊല്ലാൻ നടക്കുന്ന ഹിന്ദുവിനോട് പറയട്ടെ ദയവായി നിങ്ങൾ നല്ല ഹിന്ദുക്കളെ പറയിക്കരുത്.
ഹിന്ദുവിനെ കൊല്ലാൻ നടക്കുന്ന മുസ്ലിമേ നീ നല്ല മുസ്ലിമിനെയും പറയിപ്പിക്കരുത്.
എന്റെ കൂട്ടുകാരി ഉഷ വിളിച്ചു ചോദിച്ചതും അതാണ് എടീ പെണ്ണേ നീയെങ്ങനെ പെരുന്നാൾ ആഘോഷിക്കും. നീയുമൊരു അമ്മയല്ലേ എന്ന്.

പെരുന്നാൾ ആഘോഷിക്കേണ്ട വീട്ടിൽ ഹിന്ദുക്കൾ തല്ലിക്കൊന്ന ഒരു മയ്യത്ത് കൊണ്ടുവന്ന് കിടത്തുമ്പോൾ മാറത്തടിച്ച് നിലവിളിക്കുന്ന ഒരു അമ്മയുടെ കണ്ണീര് നിങ്ങളുടെ അമ്മയുടെ ഗർഭപാത്രത്തെപ്പോലും ഒന്നിളക്കിയിട്ടുണ്ടാവും.

ഈ രാജ്യത്തെ ഹിന്ദുവിനെ കൊല്ലാൻ മുസ്ലിമും മുസ്ലിമിനെ കൊല്ലാൻ ഹിന്ദുവും ഇറങ്ങിപ്പുറപ്പെട്ടാൽ എന്തായിരിക്കും രാജ്യത്തിന്റെ അവസ്ഥ. ജുനൈദിന്റെ കൊലപാതകം ഒരു ദേശീയ പ്രശ്നമായി ഏറ്റെടുക്കേണ്ടത് ഈ രാജ്യത്തെ നല്ലവരായ ഹിന്ദു സഹോദരങ്ങളാണ്.
കൊന്നൊടുക്കുവാനും
തച്ചുടക്കാനും എളുപ്പമാണ്
ഒരാൾക്ക് ജീവൻ നൽകാനും
സമാധാനം പുനസ്ഥാപിക്കാനും  എളുപ്പത്തിലാവില്ല.
മുസ്ലിംകളെ തെരഞ്ഞ് പിടിച്ച് കൊല്ലുന്ന രാജ്യത്ത്
നല്ല ഹിന്ദുവിന് എങ്ങനെ ജീവിക്കാനാകും.
നല്ല ഹിന്ദുവും
നല്ല മുസ്ലിമും
ആദ്യം യുദ്ധം ചെയ്യേണ്ടത്
മൃഗങ്ങളേക്കാൾ തരം താണ ഹിന്ദുവിനോടും
മുസ്ലിമിനോടും തന്നെയായിരിക്കും.Screenshot_2017-07-02-06-50-52

^ ^ ^

NO COMMENTS

LEAVE A REPLY