ആഫ്രിക്കന്‍ മുഷി വളര്‍ത്തലിന് നിരോധനം.

ആഫ്രിക്കന്‍ മുഷി വളര്‍ത്തലിന് നിരോധനം.

98022
0
SHARE

തിരുവനന്തപുരം : കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പാലക്കാട് ജില്ലയില്‍ ആഫ്രിക്കന്‍ മുഷി കൃഷി കാരണം മത്സ്യ സമ്പത്തിനും പരിസ്ഥിതിക്കും കോട്ടം സംഭവിക്കുന്നതിനാല്‍ കൃഷി നിരോധിക്കണമെന്ന ഫിഷറീസ് ഡയറക്ടറുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ മൂലം പാലക്കാട് ജില്ലയില്‍ പലയിടത്തും ജനവാസം ദുഷ്‌കരമായതായും മലനീകരണത്തിന് കാരണമാകുന്നതായും പരാതികളുണ്ടായിരുന്നു. ജില്ലാ വികസന സമിതി യോഗങ്ങളില്‍ എം.എല്‍.എ മാര്‍ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 2013 ജനുവരിയിലെ സര്‍ക്കുലര്‍ പ്രകാരം ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ വിജ്ഞാപനം.

NO COMMENTS

LEAVE A REPLY