അടിച്ചു കൊല്ലൽ അവസാനിപ്പിക്കാൻ ജനം വീട് വിട്ടിറങ്ങണം: സോഷ്യൽ ഫോറം സെമിനാർ.

അടിച്ചു കൊല്ലൽ അവസാനിപ്പിക്കാൻ ജനം വീട് വിട്ടിറങ്ങണം: സോഷ്യൽ ഫോറം സെമിനാർ.

296
0
SHARE

ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ശിഹാബുദ്ദീൻ മൗലവി ഉൽഘാടനം ചെയ്യുന്നു.

ഖഫ്ജി: സംഘപരിവാര ആൾക്കൂട്ട കൊലപാതങ്ങൾ അവസാനിപ്പിക്കാൻ പൊതുജനം വീട് വിട്ട് പുറത്തിറങ്ങുകയും സംഘികളെ പ്രതിരോധിക്കാൻ മുന്നോട്ടു വരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക് കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ എഴുപതാമത് വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി “ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക” എന്ന പ്രമേയത്തിൽ ഖഫ്ജി സനയ്യയിൽ സംഘടിപ്പിച്ച പരിപാടി ഫോറം ജുബൈൽ ബ്ലോക് കമ്മിറ്റി അംഗം ശിഹാബുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. പശുവിന്റെ പേര് പറഞ്ഞു ഇന്ത്യന്‍ തെരുവുകളില്‍ ആര്‍ എസ് എസ്സും സംഘപരിവാര്‍ സംഘടനകളും മുസ്ലിംങ്ങളെയും ദലിതുകളെയും ക്രൂരമായി തല്ലി കൊന്നു കൊണ്ടിരിക്കുകയാണ്. പശുവിനെയും മറ്റു മൃഗങ്ങളെയും ഭക്ഷിക്കാമെന്നു ഹിന്ദു പുരാണങ്ങളിൽ തന്നെ പറയുമ്പോൾ ഇപ്പോൾ കാണിക്കുന്ന ഇത്തരം ആഭാസങ്ങൾ സംഘികളായ മുതലാളിമാരെ സഹായിക്കാൻ മാത്രമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.സോഷ്യൽ ഫോറം ഖഫ്ജി ബ്ലോക് കമ്മിറ്റി അംഗം ഹനീഫ കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ശിഹാബ് വണ്ടൂർ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഏരിയ കമ്മിറ്റി അംഗം റഫീഖ് കുറിഞ്ഞിലക്കാട്, വഹാബ് പൂവച്ചൽ സംസാരിച്ചു.

NO COMMENTS

LEAVE A REPLY