പ്രവാസി ബോധവത്കരണ ശില്‍പ്പശാല ബുധനാഴ്ച തിരുവനന്തപുരത്ത്.

പ്രവാസി ബോധവത്കരണ ശില്‍പ്പശാല ബുധനാഴ്ച തിരുവനന്തപുരത്ത്.

177
0
SHARE

തിരുവനന്തപുരം : വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രവാസി ബോധവത്കരണ ശില്‍പ്പശാല നാളെ (സെപ്റ്റംബര്‍ 13) തിരുവനന്തപുരത്ത് നടക്കും. രാവിലെ 9.30 ന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മലയാളത്തില്‍ തയാറാക്കിയ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ കൈപ്പുസ്തകം പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം സ്വാഗതം പറയും. വിസ തട്ടിപ്പിലും അനധികൃത റിക്രൂട്ട്‌മെന്റുകാരുടെ വലയിലും പെടാതെ സുരക്ഷിതമായി വിദേശജോലി നേടാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്നതാണ് ശില്‍പ്പശാല. പ്രവാസികള്‍ക്കുള്ള കേന്ദ്ര പദ്ധതികള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നോര്‍ക്ക, പൊലീസ്, തൊഴില്‍ വകുപ്പുകളുടെ വിഷയാവതരണം, ഇ-സനദ്, വിദേശ മിഷനുകളുമായും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പാസ്‌പോര്‍ട്ട് സേവാ പദ്ധതിയുമായും മറ്റും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യും. എമിഗ്രേഷന്‍, പാസ്‌പോര്‍ട്ട് ഓഫീസ്, പൊലീസ് ഉദ്യോഗസ്ഥരും അംഗീകൃത റിക്രൂട്ടമെന്റ് ഏജന്റുമാരും പങ്കെടുക്കും.

NO COMMENTS

LEAVE A REPLY