ബാഡ്മിന്റണ്‍ താരങ്ങളെ തിരഞ്ഞെടുക്കാന്‍ 18ന് ട്രയല്‍സ് നടത്തും.

ബാഡ്മിന്റണ്‍ താരങ്ങളെ തിരഞ്ഞെടുക്കാന്‍ 18ന് ട്രയല്‍സ് നടത്തും.

172
0
SHARE

തിരുവനന്തപുരം : ബാഡ്മിന്റണ്‍ ഷട്ടില്‍ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ ട്രയല്‍സ് സെപ്റ്റംബര്‍ 18ന് രാവിലെ എട്ട് മണിക്ക് കൊച്ചിയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തും. ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തിലുളള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും (സിംഗിള്‍സ്/ഡബിള്‍സ്) വിഭാഗങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. നിലവില്‍ അന്തര്‍ദേശീയ/ദേശീയ റാങ്കിംഗിലോ അല്ലെങ്കില്‍ കേരള റാങ്കിംഗില്‍ 10നകം വന്നിട്ടുളള കായിക താരങ്ങള്‍ക്ക് പങ്കെടുക്കാം. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ,് റാങ്കിംഗ് തെളിയിക്കുന്നതിന് ബന്ധപ്പെട്ടവരില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ 7.30ന് എത്തണം.

NO COMMENTS

LEAVE A REPLY