ജനജാഗ്രതാ യാത്രകള്‍ക്ക് ഉജ്വലസമാപനം.

ജനജാഗ്രതാ യാത്രകള്‍ക്ക് ഉജ്വലസമാപനം.

122
0
SHARE

തൃശൂര്‍ : വര്‍ഗീയതയ്ക്ക് മതനിരപേക്ഷതയുടെ മണ്ണില്‍ ഇടമില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ജനാവലിയുടെ ആവേശമേറ്റുവാങ്ങി ജനജാഗ്രതാ യാത്രകള്‍ക്ക് ഉജ്വലസമാപനം. സംസ്ഥാനസര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ വിശദീകരിച്ചും കേരളമണ്ണില്‍ വര്‍ഗീയവിഷം കലരാതിരിക്കാനുള്ള ജാഗ്രത ഉറപ്പിച്ചുമാണ് ഒക്ടോബര്‍ 21ന് ആരംഭിച്ച യാത്രകള്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാ ജാഥ സാംസ്കാരിക നഗരിയായ തൃശൂരില്‍ വന്‍ജനാവലി അണിനിരന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച തെക്കന്‍ മേഖലാ ജാഥ എറണാകുളം വൈറ്റിലയിലാണ് സമാപിച്ചത്.

NO COMMENTS

LEAVE A REPLY