കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം.

425
0
SHARE

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂമികുലുക്കം അനുഭവപ്പെട്ടത്. രണ്ടു തവണയായി അനുഭവപ്പെട്ടത്. ഭൂചലനം ഇറാഖിലും ഇറാനിലുമുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം എന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ഈസ അൽ റമദാൻ വ്യക്തമാക്കി. കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത്‌ സയന്റിഫിക്‌ റിസേർച്ച്‌ സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനിലും ഇറാഖിലും ഇതേ സമയത്ത്‌ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു ഭൂകമ്പ മാപിനിയിൽ 7.1 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലും ഏറെ നാശ നഷ്ടങ്ങൾ സംഭവിച്ചതായാണു റിപ്പോർട്ട്‌.

NO COMMENTS

LEAVE A REPLY