31 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ജീവനും കൊണ്ട്;ആറര മണിക്കൂറുകൊണ്ടു ആംബുലന്‍സ് എത്തിച്ച ഡ്രൈവര്‍ക്ക് അഭിനന്ദന...

31 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ജീവനും കൊണ്ട്;ആറര മണിക്കൂറുകൊണ്ടു ആംബുലന്‍സ് എത്തിച്ച ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം

210
0
SHARE

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം വരെ ആറര മണിക്കൂറുകൊണ്ടു ആംബുലന്‍സ് എത്തിച്ച ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം. കാസര്‍കോട് സ്വദേശി തമീമാണ് 31 ദിവസം പ്രായമായ പിഞ്ചുകുഞ്ഞുമായുള്ള ആംബുലന്‍സുമായി പുറപ്പെട്ടത്. ഏകദേശം 550 കിലോമീറ്റര്‍ ദൂരമാണ് തമീം ആറര മണിക്കൂറുകൊണ്ട് ഓടിയെത്തിയത്. തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയിലേക്കായിരുന്നു കുഞ്ഞിനെ എത്തിക്കേണ്ടിയിരുന്നത്. 14 മണിക്കൂര്‍ വേണ്ട സ്ഥാനത്തു വെറും ആറര മണിക്കൂറില്‍ ആംബുലന്‍സ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 8.30നാണ് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആംബുലന്‍സ് പുറപ്പെട്ടത്. FB_IMG_1510823444629

NO COMMENTS

LEAVE A REPLY