സെവൻസ് ഫുട്ബോൾ ലൈവ് കമന്ററിയുമായി സോക്കർ സിറ്റി ‘വാട്‌സ്അപ്പ്’ ഗ്രൂപ്പ്.

സെവൻസ് ഫുട്ബോൾ ലൈവ് കമന്ററിയുമായി സോക്കർ സിറ്റി ‘വാട്‌സ്അപ്പ്’ ഗ്രൂപ്പ്.

മുഹമ്മദ് ഷാഹിർ.

1686
0
SHARE

മലപ്പുറം : സെവൻസ് ഫുട്ബോൾ ലൈവ് കമന്ററിയുമായി സോക്കർ സിറ്റി’വാട്‌സ്അപ്പ്’ഗ്രൂപ്പ്. സെവൻസ് ഫുട്ബോളിലെ ഓരോ ചലനങ്ങളും സോഷ്യൽ മീഡിയയിൽ മുൻനിരയിൽ നിൽക്കുന്ന ‘വാട്സ്അപ്പി’ലൂടെ ഫുട്ബോൾ പ്രേമികൾക്ക് തത്സമയം എത്തിക്കുന്നതിൽ സോക്കർ സിറ്റി ‘വാട്സ്അപ്പ്ഗ്രൂപ്പ്’ മുന്നേറുന്നു. 2017-2018ൽ കേരളത്തിൽ നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരം തത്സമയം അറിയുന്നതിന് വേണ്ടി സോക്കർസിറ്റി തന്നെ റിപ്പോർട്ടർമാരെ നിർത്തി ഗ്രൂപ്പിൽ അംഗങ്ങൾക്ക് എത്തിക്കാനും പദ്ധതിയുമുണ്ട്. പ്രവാസികൾ അടക്കമുള്ള ഫുട്ബോൾ പ്രേമികൾക്ക് കൂടി വലിയ തോതിൽ ആശ്വാസമായിമാറിയിരിക്കുന്നു ഈ ഗ്രൂപ്പ്. മാത്രമല്ല, ഇതിനു പുറമെ ഈ ഗ്രൂപ്പ് നിരവധി ചാരിറ്റി പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. കൂടാതെ സോക്കർ സിറ്റി ‘വാട്‌സ്ആപ്പ്’ ഗ്രൂപ്പിന് പ്രത്യേക എഡിറ്റോറിയൽ ബോർഡും ലൈവ് കമന്ററി ഡെസ്കും പ്രവർത്തന സജ്ജമാണ്. റുജീഷ് തിരൂർ, അൻവർ തിരൂർ, ബാബു കാപ്പിച്ചാൽ, ബാരി കണ്ണിയൻ, ഹസ്സൻ, ഷഫീഖ് മുട്ടിപ്പാലം റഹ്മത്തുള്ള, ഹിഫ്‌സു മാവൂർ, സൂപ്പർ അഷറഫ് ബാവ, ഷംസീർ തുടങ്ങിയവരാണ് ഗ്രൂപ്പിന്റെ മേൽനോട്ടം. ഗ്രൂപ്പ് അംഗങ്ങൾക്കായി പല മത്സരങ്ങളും നടത്തി വരുന്നുമുണ്ട്.

NO COMMENTS

LEAVE A REPLY