സി.കെ. വിനീതിന് സര്‍ക്കാര്‍ ജോലി.

സി.കെ. വിനീതിന് സര്‍ക്കാര്‍ ജോലി.

210
0
SHARE

തിരുവനന്തപുരം: പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് സര്‍ക്കാര്‍ ജോലി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയിലാണ് നിയമനം. നാല് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി പദവി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥരായ ടി.കെ. ജോസ്, ഗ്യാനേഷ് കുമാര്‍, ഡോ. ആഷാതോമസ്, ടിക്കാറാം മീണ എന്നിവര്‍ക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശയാണ് മന്ത്രിസഭ അംഗീകരിച്ചത്.

NO COMMENTS

LEAVE A REPLY