എടക്കാട് ജനമൈത്രി പോലീസ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

എടക്കാട് ജനമൈത്രി പോലീസ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

അബൂബക്കർ പുറത്തീൽ

177
0
SHARE

കണ്ണൂർ : എടക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് കച്ചേരിമേട്ട പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പരിപാടി റിട്ട. ഡി. വൈ.എസ്.പിയും മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലയറുമായ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പത്ത് അധ്യക്ഷത വഹിച്ചു. എ. എസ്.ഐ സുജിത് കുമാർ സ്വാഗതം പറഞ്ഞു. മുഴപ്പിലങ്ങാട് പഞ്ചായത്ത് മെമ്പർ ബാബു, എ.എസ്‌.ഐ പുരുഷോത്തമൻ സംസാരിച്ചു. സിറ്റി സി.ഐ കെ.വി പ്രമോദ് സമ്മാനദാനം നടത്തി. എസ്‌.സി.പി.ഒ വിനോദ് നന്ദിയും പറഞ്ഞു. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സമന്വയ ചാല ജേതാക്കളായി.

NO COMMENTS

LEAVE A REPLY