ശൈഖ് ഖലീഫയുടെ മാതാവിന്റെ മൃതദേഹം ഖബറടക്കി.

ശൈഖ് ഖലീഫയുടെ മാതാവിന്റെ മൃതദേഹം ഖബറടക്കി.

157
0
SHARE

അബുദാബി : യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവ് ഷെയ്‌ഖ ഹസ്സാ ബിൻത് മൊഹമ്മദ് അല്‍ നഹ്യാന്റെ നിര്യാണത്തിൽ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഷെയ്‌ഖ ഹസ്സയുടെ വിയോഗത്തിൽ രാജ്യത്ത് ഇന്ന് മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്യു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പത്നിയും പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവുമായ ഷെയ്‌ഖ ഹസ്സാ ബിൻത് മൊഹമ്മദ് അല്‍ നഹ്യാന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. അൽ ഐനിലെ അൽ മോതറിദ് മസ്ജിദിലാണ് ഖബറടക്കം നടന്നത്. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി,ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തുടങ്ങി നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY