സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകളിൽ കൂടി സ്വദേശികള്‍ക്ക്.

സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകളിൽ കൂടി സ്വദേശികള്‍ക്ക്.

95
0
SHARE
Riyadh, Saudi Arabia. the Kingdom tower is visible in the cityscape.

റിയാദ് : സൗദി സ്വകാര്യ മേഖലയില്‍ 12 തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കി. മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയായ കടകളിലെ ജോലികളാണ് പ്രധാനമായും സ്വദേശികള്‍ക്കായി മാറ്റിവെക്കുന്നത്. സെപ്റ്റംബര്‍ 11ന് സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങും.

മുഖ്യമായും കടകളിലെ ജോലികളിലാണ് സ്വദേശികള്‍ക്കായി മാറ്റി വെക്കുന്നത്. മലയാളികള്‍ കൂടുതലുള്ളതാണ് ഈ മേഖലകള്‍. സെപ്റ്റംബര്‍ 11ന് സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങും. തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊര്‍ജ്ജിത സ്വദേശിവത്്കരണത്തിന്റെ ഭാഗമായാണ് നടപടി. തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയ നിയമത്തെക്കുറിച്ച് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈലാണ് വ്യക്തമാക്കിയത്.

മുഖ്യമായും കടകളിലെ ജോലികളിലാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കണം നടപ്പാക്കുന്നത്. വാഹന വില്‍പന കേന്ദ്രങ്ങള്‍, വസ്ത്ര റെഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവയിലെ ജോലിക്കാര്‍ 2018 സെപ്റ്റംബര്‍ 11 മുതല്‍ പൂര്‍ണമായും സ്വദേശികളായിരിക്കണം. ഇലക്ട്രോണിക് ഉപകരണ കടകള്‍, വാച്ച് കടകള്‍, കണ്ണട കടകള്‍ എന്നിവയിലെ സ്വദേശിവത്കണം 2018 നവംബര്‍ ഒമ്പത് മുതലാണ് പ്രാബല്യത്തില്‍ വരിക.

മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കടകള്‍, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, കാര്‍പറ്റ് കടകള്‍, ബേക്കറികള്‍ എന്നിവയില്‍ മൂന്നാംഘട്ടത്തില്‍ 2019 ജനുവരി ഏഴ് മുതല്‍ പൂര്‍ണമായും സ്വദേശികളായിരിക്കണമെന്നും മന്ത്രാലയ വക്താവ് വിശദീകരിച്ചു. ഷോപ്പിങ് മാളുകളിലുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കടകള്‍ക്കും നിയമം ബാധകമാണ്. അതേസമയം വനിതവത്കരണത്തിന്റെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സ്വദേശിവത്കരണം മാറ്റമില്ലാതെ തുടരുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY