തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.

തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.

79
0
SHARE

ടെഹ്റാൻ: ഷാർജയിൽ നിന്ന് ഇസ്താംബൂളിലേക്ക് വരികയായിരുന്ന സ്വകാര്യ തുർക്കി വിമാനം ഇറാനിൽ തകർന്നുവീണു.11 പേർ മരിച്ചതായാണ് വാർത്താ ഏജൻസികൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഇറാന്റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ഷഹ്ർ ഇ കോർദിലാണ് വിമാനം തകർന്നു വീണത്. പതിനൊന്ന് മുതൽ 20 യാത്രികർ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

NO COMMENTS

LEAVE A REPLY