ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ...

ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികൾക്ക് നൽകുന്നതാണ്.

70
0
SHARE

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ആപ്പിൽ ചേരുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണത്തിൽ പരിഹസിച്ച് രാഹുൽ ഗാന്ധി. ഔദ്യോഗിക ട്വിറ്റർ പേജിലാണ് രാഹുലിന്റെ പരിഹാസം. ഞാൻ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.എന്റെ ഔദ്യോഗിക പേജിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്പനികൾക്ക് നൽകുന്നതാണ്. എന്നാണ് രാഹുലിന്റെ ട്വീറ്റ്. ഈ വിവരങ്ങൾ പതിവുപോലെ മുക്കിയതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY