നവാസ് ഷെരീഫിന്റെയും മകളുടെയും ശിക്ഷ മരവിപ്പിച്ചു.

നവാസ് ഷെരീഫിന്റെയും മകളുടെയും ശിക്ഷ മരവിപ്പിച്ചു.

114
0
SHARE

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും മകള്‍ മറിയം,​ ഭര്‍ത്താവ് മുഹമ്മദ് സഫര്‍ എന്നിവരെ ശിക്ഷിച്ച ഉത്തരവ് ഇസ്ളാമാബാദ് ഹൈക്കോടതി റദ്ദാക്കി. ഇരുവരേയും ഉടന്‍ മോചിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അപ്പീലില്‍ അന്തിമ തീരുമാനമാകും വരെ തടവ് പാടില്ല.
അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിനെതിരെ കോടതി വിധിച്ചത്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷത്തെ തടവും വിധിച്ചിരുന്നു. ഇരുവരുടെയും ഹര്‍ജി പരിഗണിച്ചാണ് തീരുമാനം.

NO COMMENTS

LEAVE A REPLY