നവകേരള സ്യഷ്ടിക്കായി ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ മലയാളികളോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

നവകേരള സ്യഷ്ടിക്കായി ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ മലയാളികളോട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

107
0
SHARE

വാഷിംഗ്ടൺ: നവകേരള സ്യഷ്ടിക്കായി ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന. ചികിത്സക്ക് ശേഷം അമേരിക്കയില്‍ ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് വിഭവസമാഹരണത്തിനായി മുഖ്യമന്ത്രി അഭ്യര്‍ഥന നടത്തിയത്. അമേരിക്കയിലെ മലയാളി സമൂഹത്തില്‍നിന്നും 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും ധനസമാഹരണത്തിനായി ധനമന്ത്രി തോമസ് ഐസകിനെ അടുത്ത മാസം 18ന് അമേരിക്കയിലേക്കയക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിര്‍മാണത്തിനായി ക്രൗഡ് ഫണ്ടിങ് ഇള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ദേശീയ മാനദണ്ഡപ്രകാരമുള്ള പണം മതിയാകില്ല. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണമെന്നും എന്നാല്‍ നിര്‍ബന്ധം പിടിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY